Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഇനി സിനിമാ ലോകത്ത് അടക്കി വാഴുക സെക്‌സി സുന്ദരികളായ റോബോട്ടുകളോ? ലോക ചരിത്രത്തിൽ ആദ്യമായി റോബോട്ട് സിനിമയിൽ നായികയാകുന്നു; ജപ്പാൻ നിർമ്മിച്ച 'എറിക്ക റോബോട്ട്' സയൻസ് ഫിക്ഷൻ സിനിമയിൽ നായികാ വേഷത്തിൽ; ലോകത്തെ ആദ്യത്തെ കൃത്രിമബുദ്ധിയുള്ള അഭിനേത്രി എന്ന പദവിയും എറിക്കയ്ക്ക് സ്വന്തം; വെള്ളിത്തിരയിൽ എത്തുക റോബോട്ടിന്റെ വേഷത്തിൽ തന്നെ; റോബോ മർലിൻ മന്റോമാരുടെ കാലമെന്ന് സിനിമാലോകം

ഇനി സിനിമാ ലോകത്ത് അടക്കി വാഴുക സെക്‌സി സുന്ദരികളായ റോബോട്ടുകളോ? ലോക ചരിത്രത്തിൽ ആദ്യമായി റോബോട്ട് സിനിമയിൽ നായികയാകുന്നു; ജപ്പാൻ നിർമ്മിച്ച 'എറിക്ക റോബോട്ട്' സയൻസ് ഫിക്ഷൻ സിനിമയിൽ നായികാ വേഷത്തിൽ; ലോകത്തെ ആദ്യത്തെ കൃത്രിമബുദ്ധിയുള്ള അഭിനേത്രി എന്ന പദവിയും എറിക്കയ്ക്ക് സ്വന്തം; വെള്ളിത്തിരയിൽ എത്തുക റോബോട്ടിന്റെ വേഷത്തിൽ തന്നെ; റോബോ മർലിൻ മന്റോമാരുടെ  കാലമെന്ന് സിനിമാലോകം

മറുനാടൻ ഡെസ്‌ക്‌

ടോക്ക്യോ: ലോക സിനിമാ ലോകത്ത് വലിയ മാറ്റങ്ങൾ സംഭവിച്ചു കൊണ്ടിരിക്കുന്ന കാലമാണ്. ടെലസീരിസുകൾ സയൻ ഫിക്ഷൻ ലെവലിലേക്കും കടന്നു കഴിഞ്ഞു. റോബോട്ടുകൾ ലോക ഭരിക്കുന്ന കാലം വരുമോ എന്ന ചോദ്യവും വിവിധ കോണുകളിൽ നിന്നും ഉയർന്നു കൊണ്ടിരിക്കയാണ്. ഇതിനിടെ ഇനി സിനിമാലോകത്തെയും കീഴടക്കാൻ റോബോട്ടുകൾ വരുമോ? ഈ ചോദ്യത്തിനും അധികം താമസിയാതെ ഉത്തരമാകും. 70 മില്യൺ ഡോളർ ചെലവിട്ട് നിർമ്മിക്കുന്ന ഹോളിവുഡ് സിനിമയിൽ ആദ്യമായി ഒരു റോബോട്ട് നായിക ആകുകയാണ്.

ചരിത്രത്തിൽ ആദ്യമായിട്ടാണ് ഒരു റോബോട്ട് സിനിമയിൽ അഭിനയിക്കുന്നത്. നായികാ വേഷത്തിൽ അരങ്ങേറ്റം കുറിക്കുന്നതിന്റെ ത്രില്ലിലാണ് എറിക്ക എന്ന ഹ്യുമനോയ്ഡ് റോബോട്ട്. ലോകത്താദ്യത്തെ കൃത്രിമബുദ്ധിയുള്ള അഭിനേത്രി എന്ന പദവിയാണ് എറിക്ക സ്വന്തമാക്കിയിരിക്കുന്നത്. ജപ്പാൻ ശാസ്ത്രജ്ഞർ നിർമ്മിച്ച റോബോട്ടാണ് എറിക്ക. 'ബി' എന്ന ഒരു സയൻസ് ഫിക്ഷൻ ചിത്രത്തിലാണ് എറിക്ക നായികയായി എത്തുന്നത്.'ബി' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഒരു ഭാഗം 2019 ൽ ജപ്പാനിൽ ചിത്രീകരിച്ചിരുന്നു. ബാക്കി ഭാഗങ്ങൾ അടുത്ത വർഷം ജൂണിൽ പുനരാരംഭിക്കും. ജാപ്പനീസ് ശാസ്ത്രജ്ഞരായ ഹിരോഷി ഇഷിഗുറോയും കൊഹെ ഒഗാവയും ചേർന്ന് സൃഷ്ടിച്ച ഈ റോബോട്ട് കൃത്രിമ ഇന്റലിജൻസ് പ്രോഗ്രാമിലൂടെയാണ് അഭിനയിക്കുന്നത്.

ചിത്രത്തിലും റോബോട്ടിന്റെ വേഷം തന്നെയാണ് എറിക്ക കൈകാര്യം ചെയ്യുന്നത്.'അഭിനേതാക്കൾക്ക് ജീവിതാനുഭവങ്ങൾ കഥാപാത്രങ്ങൾക്ക് മുതൽകൂട്ടാറാറുണ്ട്. എന്നാൽ എറിക്കയ്ക്ക് ജീവിതാനുഭവങ്ങളൊന്നുമില്ല. അവളുടെ ചലനങ്ങളുടെ വേഗത നിയന്ത്രിക്കുക, അവളുടെ വികാരങ്ങളിലൂടെ സംസാരിക്കുക, സ്വഭാവവികസനം, ശരീരഭാഷ എന്നിവ പരിശീലിപ്പിക്കുക എന്നിങ്ങനെയുള്ള സെഷനുകളിലൂടെ അവളുടെ ചലനങ്ങളും വികാരങ്ങളും ഞങ്ങൾ തന്നെ അനുകരിക്കേണ്ടിവന്നു'- ചിത്രത്തിന്റെ അണിയറ പ്രവർത്തകർ പറയുന്നു.മനുഷ്യന്റെ ഡി.എൻ.എയെ മികവുറ്റതാക്കാൻ വേണ്ടി താൻ സൃഷ്ടിച്ച ഒരു പ്രോഗ്രാമുമായി ബന്ധപ്പെട്ട അപകടങ്ങൾ കണ്ടെത്തുന്ന ഒരു ശാസ്ത്രജ്ഞനാണ് ചിത്രത്തിലെ നായകൻ. അതിനെ മറികടക്കാൻ അദ്ദേഹത്തെ സഹായിക്കുന്ന റോബോട്ടിന്റെ വേഷത്തിലാണ് എറിക്ക അഭിനയിക്കുന്നത്.

വാർത്ത എഴുതാനും റോബോട്ട്

അടുത്തകാലത്തായി വിദേശ രാജ്യങ്ങളിൽ പല ആവശ്യങ്ങൾക്ക് വേണ്ടിയും റോബോട്ടുകളെ ഉപയോഗിക്കാറുണ്ട്. ചൈന ശാസ്ത്രവാർത്തകൾ എഴുതാൻ റോബോട്ടുകൾക്ക് രൂപം കൊടുത്തിക്കുകയും ചെയ്തിരുന്നു. ചൈന സയൻസ് ഡെയിലിയാണ് മുൻനിര സയൻസ് ജേർണലുകളെ അടിസ്ഥാനമാക്കിയുള്ള ശാസ്ത്രവാർത്തകൾ സ്വയമെഴുതുന്ന സോഫ്റ്റ് വെയർ ഉപയോഗിക്കാൻ തുടങ്ങിയിരിക്കുന്നത്. ഷ്യാവോക് എന്നാണ് റോബോട്ട് സയൻസ് റിപ്പോർട്ടറിന് നൽകിയിരിക്കുന്ന പേര്. പെകിങ് സർവകലാശാലയിലെ ഗവേഷകരുമായി ചേർന്നാണ് ചൈന സയൻസ് ഡെയ്‌ലി ഷ്യാവോകിനെ നിർമ്മിച്ചത്. മനുഷ്യ ജേണലിസ്റ്റുകൾ എഴുതുന്നതിനെക്കാൾ വേഗതയിൽ എഴുതാൻ ഈ റോബോട്ടുകൾക്ക് കഴിയുമെന്ന അവസ്ഥ വരും.

ഇതിനോടകം തന്നെ 200-ഓളം വാർത്തകളാണ് ഷ്യാവോക് സൃഷ്ടിച്ചിട്ടുള്ളത്. സയൻസ്, നേച്ചർ, സെൽ, ന്യൂ ഇംഗ്ലണ്ട് ജേണൽ ഓഫ് മെഡിസിൻ തുടങ്ങിയ ജേണലുകളിൽ നിന്നാണ് വാർത്തകൾ സൃഷ്ടിച്ചിരിക്കുന്നത്. ഇത്തരത്തിൽ തയ്യാറാക്കുന്ന വാർത്തകൾ പരിശോധിച്ചതിന് ശേഷമാണ് പ്രസിദ്ധീകരിക്കുക. എന്നാൽ ആദ്യമായല്ല റോബോട്ട് റിപ്പോർട്ടർ എന്ന ആശയം പരീക്ഷിക്കപ്പെടുന്നത്. അടുത്തകാലത്തായി വിവിധ ചൈനീസ് മാധ്യമങ്ങൾ കാലാവസ്ഥ, സ്പോർട്സ്, സാമ്പത്തികം തുടങ്ങിയ മേഖലകളിലെ വാർത്തകൾക്കായി റോബോട്ടുകളെ പരീക്ഷിക്കുന്നു എന്ന റിപ്പോർട്ടുകൾ വന്നിരുന്നു. ഇതിന് പിന്നാലെയായാണ് റോബോട്ട് സയൻസ് റിപ്പോർട്ടർക്ക് രൂപം കൊടുത്തിരിക്കുന്നത്.

റോബോട്ട് വേശ്യാലയവും ലോകത്തുണ്ട്

2017 ൽ ബാർസലോണയിൽ സെക്‌സ് ഡോൾ അഥവാ റോബോട്ട് വേശ്യാലയം വരെ അടുത്തകാലത്ത് ആരംഭിച്ചിരുന്നു. ഇത്തരത്തിലുള്ള യൂറോപ്പിലെ ആദ്യത്തെ വേശ്യാലയവുമായിരുന്നു ഇത്. അത് വൻ വിജയവുമായിരുന്നു. ഈ മാതൃക പിന്തുടർന്ന് ലണ്ടനിലേക്കും സെക്‌സ് റോബോട്ടുകളെ എത്തിക്കാൻ ശ്രമം നടത്തിയിരുന്നു. ബാർസലോണ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ലുമിഡോൾസ് എന്ന കമ്പനിയാണീ വേശ്യാലയത്തിന് പിന്നിൽ പ്രവർത്തിക്കുന്നത്. യൂറോപ്പിലെ തങ്ങളുടെ രണ്ടാമത്തെ കേന്ദ്രം ലണ്ടനിൽ ആരംഭിക്കുന്ന കാര്യം ആലോചിച്ച് വരുന്നുത്.

ബാർസലോണയിൽ പ്രശസ്തമായ ലാ റാംബ്ല സ്ട്രിപ്പിലായിരുന്നു ആദ്യം ഈ റോബോട്ട് വേശ്യാലയം ആരംഭിച്ചിരുന്നത്. എന്നാൽ പരമ്പരാഗത ലൈംഗിക തൊഴിലാളികളുടെ ശക്തമായ എതിർപ്പ് മൂലം ഇത് അടച്ച് പൂട്ടേണ്ടി വന്നു. തുടർന്ന് ഇപ്പോൾ പ്രശ്‌നങ്ങളൊഴിവാക്കാനായി ഒരു നിഗൂഢമായ സ്ഥലത്താണിത് പ്രവർത്തിക്കുന്നത്. അതായത് 2030 ഓടെ പോൺ വീഡിയോ കാണുന്നത് പോലെ മിക്കവരും ഏതെങ്കിലും രൂപത്തിലുള്ള വെർച്വൽ സെക്‌സ് ചെയ്യുമെന്നാണ് ചില റിപ്പോർട്ടുകൾ പ്രവചിക്കുന്നത്. 2035 ഓടെ മിക്കവർക്കും സെക്‌സ് ടോയ്‌സ് ഉണ്ടാകുമെന്നും അവയുമായി വെർച്വൽ റിയാലിറ്റി സെക്‌സിലേർപ്പെടുമെന്നുമാണ് പ്രവചനം. സെക്‌സ് റോബോട്ടുകൾ 2025 ഓടെ പണക്കാരുടെ ഭവനങ്ങളിൽ വ്യാപകമായി ഉണ്ടാകാനും സാധ്യതയുണ്ടെന്ന വിധത്തിലാണ് ശാസ്ത്രലോകം ചർച്ച ചെയ്യുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP