Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ടച്ച് സ്‌ക്രീനോട് കൂടിയ നിക്കോൺ ഡിഎസ്എൽആർ ക്യാമറ; കാലത്തിനൊത്ത് കോലം മാറുന്ന ക്യാമറകളെ പരിചയപ്പെടാം

ടച്ച് സ്‌ക്രീനോട് കൂടിയ നിക്കോൺ ഡിഎസ്എൽആർ ക്യാമറ; കാലത്തിനൊത്ത് കോലം മാറുന്ന ക്യാമറകളെ പരിചയപ്പെടാം

റ്റവാക്കിൽ 'ഡി5300 ഇൽ നിന്നും ഒരു വലിയ മാറ്റം അല്ല ഡി5500, എങ്കിലും ക്രിയേറ്റീവ് ഫോട്ടോഗ്രാഫെഴ്‌സിന് ഒരു നല്ല ക്യാമറ തന്നെയാണ് ഡി5500. അതിലെ ടച്ച് സ്‌ക്രീൻ ഏവരും ഇഷ്ടപെടും എന്നതിൽ സംശയമില്ല'. നിക്കോൺ പുതിയ മോഡൽ അവതരിപ്പിക്കും എന്ന് റൂമറുകൾ നേരത്തെ ഉണ്ടായിരുന്നെങ്കിലും അത് ഒരു എന്ട്രി ലെവലിലുള്ള ഒന്നായിരിക്കും എന്ന് ആരും പ്രതീക്ഷിചിരുന്നില്ല.

ഡി5300 ഇൽ നിന്നും വ്യത്യാസം കണ്ടുപിടിക്കണമെങ്കിൽ ശ്രദ്ധിച്ച് എല്ലാ ഫീച്ചറും നോക്കേണ്ടി വരും, രണ്ടു മോഡലിനും 24.2 മില്ല്യൻ ഇഫക്റ്റീവ് പിക്‌സലോടുകൂടിയ അജടഇ അഥവാ ഉത ഫോര്മാറ്റ് സെൻസറാനുള്ളത്, എക്‌സ്പീഡ് 4 പ്രോസസ്സിങ് എഞ്ചിൻ, വിവിധ കോണുകളിൽ തിരിക്കാൻ സാധിക്കുന്ന 1,037,000 ഡോട്ട് പിക്‌സലോട് കൂടിയ 3.2 3.2ശിരവ എൽ സിഡി സ്‌ക്രീൻ, ക്യാമറയിൽ തന്നെയുള്ള വൈഫി സൗകര്യം എന്നിവയാണ് ഡി5500.

വാസ്തവത്തിൽ ഉ5500 ന് ഉ5300 ന്റെ അതേ സെൻസർ ആണ് ഉള്ളത്. ഇതിന് ഒപ്ടികൾ ലോ പാസ്സ് ഫിൽടർ ഇല്ല. അതായത്, സാധാരണ 24എംപി സെൻസറുകളേക്കാൾ കൂടുതൽ വ്യക്തതയേറിയ, ഡീറ്റെയിൽ നല്കാൻ കഴിയും ഇത് ഒരു അരിപ്പ ഒരു സാധാരണ 24ങു സെൻസർ ഒരു ബിറ്റ് കൂടുതൽ മൂർച്ചയുള്ള വിശദമായി പരിഹരിക്കാൻ കഴിയും എന്നാൽ ചില ആവര്തിക്കപെടു്‌ന പാറ്റെണ്കളിൽ മൊയിർ കാണപ്പെട്ടേക്കാം (moire interference) ഡി5300ൽ ഇങ്ങനെ ഒരു പ്രശ്‌നമുണ്ടായിരുന്നില്ല.

രണ്ടു ക്യാമറകളും തമ്മിലുള്ള ഏറ്റവും എടുത്തു പറയേണ്ടതായിട്ടുള്ള വ്യത്യാസം ഡി5500 ഇൽ ഇള്ള ടച്ച് സ്‌ക്രീൻ തന്നെയാണ് അഎ പോയിന്റ് സെലക്ഷൻ അടക്കം ഒട്ടനവധി ഓപ്ഷനുകൾ ടച്ച് സ്‌ക്രീൻ വഴി എടുക്കുന്നതിനായി ഇതിന്റെ മെനുവും അറെഞ്ച് ചെയ്തിട്ടുണ്ട്, വിവിധ വശങ്ങളിലേക്ക് തിരിക്കാവുന്ന സ്‌ക്രീൻ, അനായാസമായി ഫോട്ടോ എടുക്കുന്നതിന് സഹായിക്കുന്നു, എന്നാൽ ഷട്ടർ റിലീസിംഗിനെ ഇത് ബാധിച്ചേക്കാം അതുകൊണ്ട് തന്നെ സ്‌ക്രീനിൽ നിന്ന് തന്നെ ഷട്ടർ ട്രിപ്പ് ചെയ്യുന്നതിനുള്ള സൗകര്യവും ഉണ്ട്.

ഐഎസ്ഓ സെന്‌സിറ്റിവിറ്റി ബന്ധപെട്ട എല്ലാ സംവേധനങ്ങളും നിക്കോൺ ഈ മോഡലിൽ ഡി5300 ലെ തന്നെയാണ് വച്ചിരിക്കുന്നത് എന്നാൽ ചെറിയ ഒരു മാറ്റം ഐഎസ്ഓ വരുത്തി ചിത്രത്തിന്റെ നിലവാരം മെച്ചപെടുതുന്നതിനു നിക്കോൺ ശ്രമിച്ചിട്ടുണ്ട്.

ഡി5300 ഇൽ ക്യാമറയിൽ തന്നെ ഉണ്ടായിരുന്ന ജിപിഎസ് ഡി5500 ഇൽ നിന്ന് എടുത്തുമാറ്റി എന്നത് ശ്രദ്ദേയമാണ്. വൈഫൈ സൗകര്യമുള്ളതുകൊണ്ട് തന്നെ, ക്യാമറയുമായി കണക്റ്റ് ആയിരിക്കുന്ന സ്മാര്ട്ട് ഫോണിലെ വൈഫൈ ഉപയോഗിക്കുന്ന സൗകര്യമെങ്കിലും നിക്കോണിന് ഡി5500 ഇൽ ചേർക്കാമായിരുന്നു. ഡി5500 ഇൽ ഉപയോഗിക്കുന്നതിനുള്ള ജിപിഎസ മോഡ്യൂൾ ഏജ1അ പ്രത്യേകം വാങ്ങാൻ കഴിയും എന്നാൽ ക്യാമറയുടെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ വില അല്പം കൂടുതലായി തോന്നാം.

സാധാരണയായി ഉള്ള ന്യൂട്രൽ, വിവിഡ്, മോണോക്രോം, പോർട്രൈറ്റ്, ലാന്ഡ്‌സ്‌കേപ് എന്നീ മോഡുകൾ കൂടാതെ നിക്കോൺ ഡി810, നിക്കോൺ ഡി750 എന്നിവയിൽ കാണുന്നത് പോലെ ഡി5500 നും നിക്കോണിന്റെ പുതിയ 'ഫ്‌ലാറ്റ്' പിക്ചർ കണ്ട്രോൾ ഉണ്ട് ഇത് ജെപിജി സ്റ്റില്ലിനും വീടിയോയ്ക്കും പ്രത്യേക മിഴിവ് നല്കുന്നുണ്ട്. ഓരോ മോദിലും സാച്ചുറേഷൻ, കൊണ്ട്രസ്റ്റ് എന്നിവ കൂടാതെ ക്ലാരിറ്റി അഥവാ മൈക്രോ കൊണ്ട്രസ്റ്റ് പ്രത്യേകം അട്ജസ്റ്റ് ചെയ്യുന്നതിനുള്ള സൗകര്യം ഉണ്ട്. ഫ്‌ലാറ്റ് ഓപ്ഷൻ വീഡിയോ എടുക്കുന്നവരെ ഉദ്ദേശിച്ചാണ്

വീഡിയോ റിക്കോർഡിങ്ങിലും ഡി5500 ന് ഡി5300 ന്റെ അതെ സ്‌പെസിഫികേഷനാനുള്ളത്, (1080 ഫുൾ എച് ഡി). വീഡിയോ എടുക്കുമ്പോൾ ടച്ച് സ്‌ക്രീൻ ഉപയോഗിച്ച് AF പോയിന്റ് മാറ്റുന്നതിനും ഫോകസ് ക്രമീകരിക്കുന്നതിനും കഴിയും എന്നാ ഒരു വ്യത്യാസം മാത്രം.

ഡി5300ൽ ഉള്ളത് പോലെ തന്നെ ഡി5500 നും 39 റ്റിറ്റിഎല് ഫേസ്(ുവമലെ) ഡിറ്റെക്ഷൻ ഫോകസ് പോയിന്റുകളോദുകൂടിയ മൾടിക്യാം 4800ഉത ഓട്ടോ ഫോകസ് മോഡ്യൂൾ ആണുള്ളത് അതിൽ ഒൻപത് എണ്ണം ക്രോസ് ടൈപ്പാണ്, തുടര്ച്ചയായി 5 ഫ്രേം/സെകൻഡ് സ്പീഡിൽ വീഡിയോ എടുക്കാൻ കഴിയും എന്നാൽ ബെസ്റ്റ് (burst) ഡെപ്ത് എന്തായിരിക്കും എന്ന് വീഡിയോ എടുത്ത് തന്നെ നോകണ്ടി വരും.

ഡി5300 ഇൽ ഉപയോഗിച്ചിരിക്കുന്ന അതെ EN-EL14a ബാറ്ററി ആണ് ഡി5500ലും ഉപയോഗിചിരിക്കുന്നതെങ്കിലും ബാറ്ററി ലൈഫ് 600 ഷൊട്ട് മുതൽ 820 ഷൊട്ട് ലഭിക്കും എന്ന നിക്കോൺ അവകാശപ്പെടുന്നു.

ഡി5500 എന്നത് ഡി5300 ഇൽ ചെറിയ മാറ്റം വരുത്തിയ ഒന്നല്ല, തുടക്കം മുതലേ മുഴുവനായി മാറ്റം വരുത്തി ഡിസൈൻ ചെയ്ത മറ്റൊരു ക്യാമറ തന്നെയാണ് എന്ന് മനസിലാക്കുമ്പോൾ ഈ ബാറ്ററി ലൈഫ് വെത്യാസത്തിന്റെ രഹസ്യം മനസിലാക്കാം ഡി5300 നെ അപേക്ഷിച്ച് ഡി 5500 കൂടുതൽ കനം കുറഞ്ഞതാണ്. അതുപോലെ ബോഡി നിര്മിച്ച്ചിരിക്കുന്ന മെറ്റീരിയലിലും ഈ വെത്യാസം കാണാൻ കഴിയും. ഡി 5300ന് (left) കൂടുതൽ തടിച്ച ബോഡി ആയിരുന്നു. ലെൻസിനും ഗ്രിപ്പിനും ഇടയിലുള്ള ഭാഗത്ത് ഇത് പ്രകടമായി ദൃശ്യമാണ്.

ഡി5500ന്റെ ടച്ച് സ്‌ക്രീൻ മോഡ്യൂൾ നല്ല റെസ്‌പോൺസാണ് നല്കുന്നത്, ഇത് മെനു നാവിഗേറ്റ് ചെയ്യുന്നതിനും സെറ്റിങ്‌സ് മാറ്റുന്നതിനും അതുപോലെ AF point മാറ്റുന്നതിനും DHആയിഉപഗിക്കാൻ കഴിയും, നവീന ഫോണുകളിലെ പോലെ ചെറു സ്പർശം തന്നെ മതിസ്‌ക്രീനിൽ വിരൽ നീക്കി ആക്റ്റീവ് ഫോകസ് പോയിന്റ് മാറ്റാൻ കഴിയും. എന്നാൽ വ്യൂ ഫൈണ്ടറിലൂടെ നോക്കുമ്പോൾ മൂക്ക് കൊണ്ട് മെനു മാറ്റാൻ കഴിയും 'എന്ന സൗകര്യം' ഒരു വലിയ പോരായ്മ തന്നെയാണ്, അതിനായി വ്യൂ ഫൈൻഡർ ഉപയോഗിക്കുമ്പോൾ സ്‌ക്രീൻ തിരിച്ച് വയ്‌കേണ്ടി വരുന്നു.

ഐ ബട്ടൺ പ്രസ് ചെയ്യുന്നതോ സ്‌ക്രീനിൽ ആ ഓപ്ഷനിൽ ടച്ച് ചെയ്യുന്നതോ സ്‌ക്രീനിൽ ഇമേജ് ക്വാളിറ്റി, സൈസ്, ബ്രാകെറ്റിങ്ങ്, എച്ഡിആർ, ആക്റ്റീവ് ഡി ലൈറ്റിങ്, സെൻസിറ്റിവിറ്റി, വൈറ്റ് ബാലന്‌സ്, പിക്ചർ കണ്ട്രോൾ, മീറ്റരിങ്ങ് മോഡ്, എക്‌സ്‌പോസർ, കോമ്പൻസേഷൻ, ഫ്‌ലാഷ് എക്‌സ്‌പോസർ കോമ്പൻസേഷൻ, ഫ്‌ലാഷ് മോഡ് എന്നിങ്ങനെ ഒരുപാട് കീ ഫീച്ചറുകൾ കാണിക്കും. ഇതിൽ ഏതിലെങ്കിലും ഒന്നില ടാപ്പ് ചെയ്യുന്നത് ഇതുമായി ബന്ധപെട്ട ലഭ്യമായ മെനു കാണിക്കും ഇത് ടച്ച് സ്‌ക്രീൻ ഉപയോഗിച്ചോ നാവിഗേഷൻ ബട്ടൺ ഉപയോഗിച്ചോ മാറ്റാവുന്നതാണ്.

ഡി5500ന് ഡി5300ൽ നിന്നും ശ്രദ്ദേയമാറ്റം ക്യാമറയുടെ മുകളിലെ കണ്ട്രോൾ ഡയലിൽ ഉള്ള മാറ്റമാണ്, ഡി5500 ഇൽ വിരലുകൾക്ക് അനായാസേന എത്തുന്ന വിധത്തിലും എളുപ്പത്തിൽ ഉപയോഗിക്കാൻ കഴിയുന്ന വിധത്തിലും മുഴുവനായും കാണുന്ന രീതിയിൽ ഏറ്റവും മുകളിലെ പ്ലേറ്റിലാണ് ഉള്ളത് ഡി5300 ഇൽ വീലിന്റെ കുറച്ചു ഭാഗം മാത്രം പുറത്തു കാണുന്ന രീതിയിലായിരുന്നു പെരുവിരലുകൊണ്ട് മാത്രമേ ഇത് ഉപയോഗിക്കാൻ കഴിയൂ എന്നൊരു പോരായ്മ ഇതിനുണ്ടായിരുന്നു

പെർഫോമൻസ്

സെൻസർ, പ്രോസേസ്സിങ് എഞ്ചിൻ, വൈറ്റ് ബാലന്‌സ്, ഓട്ടോ ഫോകസ് സിസ്റ്റം എന്നിവ രണ്ടു മോഡലിലും ഒന്നായതിനാൽ തന്നെ ഇമേജ് ക്വാളിറ്റിയിൽ വ്യത്യാസം ഒന്നും പ്രതീക്ഷിക്കാനില്ല എങ്കിൽ തന്നെയും മെച്ചപെട്ട നോയിസ് കണ്ട്രോൾ എന്നിവയൊക്കെ ഉള്ളതുകൊണ്ട് ചെറിയ നിലവാരം പ്രതീക്ഷിക്കാം.

ഐഎസഓയിലുള്ള മാറ്റം പ്രകടമായ മാറ്റം വ്യത്യസ്തമായ സാഹചര്യത്തിൽ ഉണ്ടായേക്കാം എങ്കിൽ തന്നെയും ഡി53500 നിന്നും ഡി5500 ലേക്ക് മാറേണ്ട രീതിയിലുള്ള ഒന്നും ഡി5500 ഇൽ ഇല്ല. പിക്‌സൽ കൗണ്ടിൽ മാറ്റമൊന്നും ഇല്ല എന്നത് ചിലരെ നിരാശരാക്കിയെക്കം, എന്നാൽ 25 മില്ല്യൻ എന്നത് സാധാരണ ഉപയോക്താവിനെ സംബന്ധിച്ചിടത്തോളം ആവശ്യത്തിൽ കൂടുതൽ തന്നെയാണ്. ഡി5300 ന് വില കുറയും എന്നത് തന്നെയാണ് ടച്ച് സ്‌ക്രീൻ ഫീച്ചർ മാറ്റിയാൽ ഡി5500 ന്റെ അവതരണം കൊണ്ട് എന്ട്രി ലെവൽ പ്രഫഷണൽ ക്യാമറ പ്രേമികല്കുള്ള മെച്ചം.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP