Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

നിങ്ങളിൽ എത്രത്തോളം സന്തോഷമുണ്ടെന്ന് അറിയണോ; ഒരു തുള്ളി രക്തം മാത്രം മതിയാവും; പുതിയ സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്ത് കൊച്ചി സർവകലാശാല; ഡോപ്പാ മീറ്ററിന് പിന്നിലെ കഥ

നിങ്ങളിൽ എത്രത്തോളം സന്തോഷമുണ്ടെന്ന് അറിയണോ; ഒരു തുള്ളി രക്തം മാത്രം മതിയാവും; പുതിയ സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്ത്  കൊച്ചി സർവകലാശാല; ഡോപ്പാ മീറ്ററിന് പിന്നിലെ കഥ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: നമ്മുടെ ഉള്ളിലെ വികാരങ്ങളുടെ തോത് അളക്കാൻ പറ്റുമോ... എത്രത്തോളം സന്തോഷമുണ്ട് എത്രത്തോളം ദുഃഖമുണ്ട് എന്നൊക്കെ.. പറ്റും എന്നാണ് സാങ്കേതികവിദ്യ കൊച്ചി സർവകലാശാലയിലെ ഗവേഷകർ പറയുന്നത്.ഇതിന് തെളിവായി അവർ മുന്നോട്ട് വെക്കുന്നതാകട്ടെ സന്തോഷത്തിന്റെ തോത് അളക്കുന്നതിനായി സ്വന്തമായി കണ്ടെത്തിയ ഡോപ്പാ മീറ്റർ എന്ന ഉപകരണവും. ഗവേഷക ഡോ. ശാലിനി മേനോനാണ് സന്തോഷത്തിന്റെ തോത് അളന്നെടുക്കാൻ പറ്റുന്ന യന്ത്രം കണ്ടെത്തിയത്.

4,000 രൂപ മാത്രം ചെലവു വരുന്ന ഈ ചെറു ഉപകരണം ഉപയോഗിക്കാൻ എളുപ്പമാണ്. പരിശോധനയ്ക്ക് ഒരു തുള്ളി രക്തമേ വേണ്ടൂ, രണ്ട് സെക്കൻഡിൽ ഫലം ലഭിക്കും. പ്രോഗ്രാം ചെയ്യാവുന്ന ഇതിന്റെ ഡിസ്പോസിബിൾ ഇലക്ട്രോഡ് മാറി മാറി ഉപയോഗിച്ച് നിരവധി രോഗാവസ്ഥകൾ നിർണയിക്കാൻ കഴിയും. ഡോപ്പാ മീറ്ററിന്റെ പേറ്റന്റിനായി അപേക്ഷിച്ചിട്ടുണ്ട്.

നാഡീതന്തുക്കൾ ഉൽപ്പാദിപ്പിക്കുന്ന രാസപദാർഥമായ ഡോപ്പമൈൻ ആണ് സന്തോഷമുൾപ്പെടെയുള്ള മനുഷ്യവികാരങ്ങൾക്ക് പ്രേരണയാകുന്നത്. ഡോപ്പമൈന്റെ അളവ് നിർണയിക്കുന്ന ഡോപ്പാ മീറ്റർ എന്ന സെൻസർ ഉപകരണമാണ് ഡോ. ശാലിനി മേനോൻ വികസിപ്പിച്ചത്. ന്യൂറോളജിയുമായി ബന്ധപ്പെട്ട ചികിത്സയ്ക്ക് ഇത് ഏറെ പ്രയോജനപ്പെടുമെന്ന് ഡോ. ശാലിനി പറയുന്നു.

കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലാ സയൻസ് ഫാക്കൽറ്റി ഡീൻ ഡോ. കെ. ഗിരീഷ് കുമാറിന്റെ മാർഗ നിർദ്ദേശത്തിലാണ് അപ്ലൈഡ് കെമിസ്ട്രി വകുപ്പ് സെൻസർ റിസർച്ച് ഗ്രൂപ്പിലെ സി.എസ്‌ഐ.ആർ. റിസർച്ച് അസോസിയേറ്റായ ഡോ. ശാലിനി മേനോൻ ഡോപ്പാ മീറ്റർ എന്ന സെൻസറിന്റെ പ്രോട്ടോ ടൈപ്പ് വികസിപ്പിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP