Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

മുംബൈയിൽ നിന്ന് ഡൽഹിയിലെത്താൻ മുക്കാൽ മണിക്കൂർ; നാഗ്പൂരിൽ നിന്ന് മുംബൈയിലേക്ക് വെറും 35 മിനിറ്റ്; ശബ്ദത്തിനേക്കാൾ വേഗത്തിൽ സഞ്ചരിക്കുന്ന സൂപ്പർസോണിക് ട്രെയിൻ ഇന്ത്യയിലെത്തുമോ? ഗഡ്കരിയോട് സംസാരിച്ചതു പ്രകാരം ലോകത്ത് ഹൈപ്പർലൂപ്പ് ട്രെയിനോടിക്കാവുന്ന ലിസ്റ്റിൽ മുംബൈ-ഡൽഹി റൂട്ടും ഉൾപ്പെടുത്തി ഇലോൺ മസ്‌ക് കമ്പനി

മുംബൈയിൽ നിന്ന് ഡൽഹിയിലെത്താൻ മുക്കാൽ മണിക്കൂർ; നാഗ്പൂരിൽ നിന്ന് മുംബൈയിലേക്ക് വെറും 35 മിനിറ്റ്; ശബ്ദത്തിനേക്കാൾ വേഗത്തിൽ സഞ്ചരിക്കുന്ന സൂപ്പർസോണിക് ട്രെയിൻ ഇന്ത്യയിലെത്തുമോ? ഗഡ്കരിയോട് സംസാരിച്ചതു പ്രകാരം ലോകത്ത് ഹൈപ്പർലൂപ്പ് ട്രെയിനോടിക്കാവുന്ന ലിസ്റ്റിൽ മുംബൈ-ഡൽഹി റൂട്ടും ഉൾപ്പെടുത്തി ഇലോൺ മസ്‌ക് കമ്പനി

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ഇന്ത്യയുടെ വാണിജ്യ തലസ്ഥാനമായ മുംബൈയിൽ നിന്ന് രാജ്യതലസ്ഥാനമായ ഡൽഹിയിലേക്ക് 45 മിനിറ്റുകൊണ്ട് ട്രെയിനിൽ സഞ്ചരിക്കാൻ കഴിയുമോ? കേന്ദ്ര ഗതാഗത മന്ത്രിനായ നിതിൻ ഗഡ്കരിയുടെ സ്ഥലമായ നാഗ്പൂരിൽ നിന്ന് മുംബൈയിലേക്ക് 35 മിനിറ്റുകൊണ്ട് എത്തിയാലോ? സൂപ്പർസോണിക്ക് (ശബ്ദാതിവേഗ) ട്രെയിൻ യാഥാർത്ഥ്യമായാൽ ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഇത് നടക്കാത്ത സ്വപ്‌നമല്ലെന്ന സൂചനകളാണ് ലഭിക്കുന്നത്.

ഈ ചിന്തയ്ക്ക് ബലമേകിക്കൊണ്ട് ഇത്തരമൊരു ട്രെയിനിന്റെ സാധ്യതകൾ ലോകത്തിന് മുന്നിൽ അവതരിപ്പിച്ച യുഎസിലെ ഹൈടെക് വ്യവസായ സംരംഭകരായ ഇലോൺ മസ്‌കും അവരുടെ ഇത്തരം സംരംഭങ്ങൾക്ക് നേതൃത്വം നൽകുന്ന വൻകിട കമ്പനിയായ സ്‌പെയ്‌സ് എക്‌സും പ്രഖ്യാപിച്ച പട്ടികയിൽ ഇന്ത്യയിലെ മുംബൈ-ഡൽഹി റൂട്ടും ഇടംപിടിച്ചിരിക്കുകയാണ്. ഇലോൺ മസ്‌ക് ലോകത്താകമാനം ഷോർട്ട് ലിസ്റ്റ് ചെയ്ത 35 റൂട്ടുകളിലാണ് മുംബൈ-ഡൽഹി റൂട്ടും ഇടംപിടിച്ചിരിക്കുന്നത്.

സൂപ്പർസോണിക്ക് റൂട്ടാകാൻ മുംബൈ-ഡൽഹി റൂട്ടും ലണ്ടൻ-എഡിൻബറോ റൂട്ടും ഇപ്പോൾ കനത്ത മത്സരത്തിലാണെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടിൽ പറയുന്നത്. ഇതോടൊപ്പം സിഡ്‌നിയിൽ നിന്നും മെൽബണിലേക്കുള്ള റൂട്ടും ഷാങ്ഹായ്-ഹാൻഗ്‌സു റൂട്ടും ഈ സൂപ്പർസോണിക് റെയില് നേടിയെടുക്കാനുള്ള മത്സരത്തിലുണ്ട്. ഇതിൽ ഏതിനാണ് ആദ്യം പച്ചക്കൊടി കാട്ടപ്പെടുകയെന്ന കാര്യത്തിൽ ഇതുവരെ തീരുമാനം ഉണ്ടായിട്ടില്ല. ബ്രിട്ടന് ഇതിന് ഭാഗ്യമുണ്ടായാൽ ലണ്ടനിൽ നിന്നും മാഞ്ചസ്റ്ററിലേക്ക് വെറും 18 മിനുറ്റുകൾ കൊണ്ട് എത്തിച്ചേരാനാകും. ബോയിങ് 737 വിമാനത്തേക്കാൾ വേഗത്തിൽ സഞ്ചരിക്കുന്ന ട്രെയിനുകളായിരിക്കും ഇത്തരം റൂട്ടുകളിൽ ഓടുക.

ഇംഗ്ലണ്ടിൽ നിന്നു സ്‌കോട്ട്‌ലൻഡ് തലസ്ഥാനത്തേക്കുള്ള റൂട്ടും ഇതിൽ ഉൾപ്പെടുന്നു. ഈ റൂട്ട് നേടിയെടുക്കാനുള്ള മത്സരത്തിൽ ലോകത്തിലെ വിവിധ രാജ്യങ്ങൾ കടുത്ത മത്സരത്തിലാണ്. ഹൈപ്പർലൂപ്പ് വൺ എന്നാണ് ഈ പ്രൊജക്ട് അറിയപ്പെടുന്നത്. ഇതിനായി 160 മില്യൺ ഡോളർ സമാഹരിച്ചിട്ടുമുണ്ട്. മില്യണയറായ ഇലോൺ മസ്‌കാണ് ഈ ആശയത്തിന് പിന്നിൽ പ്രവർത്തിച്ചിരിക്കുന്നത്. ഇലക്ട്രിക് കാർ കമ്പനിയായ ടെസ്ല, പ്രൈവറ്റ് സ്‌പേസ് എക്‌സ്പ്ലറേഷൻ എൻഡീവർ സ്‌പേസ് എക്‌സ് എന്നിവയുടെ സംരംഭകരാണ് ഇദ്ദേഹം.

ജെറ്റുകളിലെ യാത്രക്കാർക്ക് ലഭിക്കുന്നതിനേക്കാൾ സുരക്ഷ ഇത്തരം ട്രെയിനുകളിലുണ്ടാകുമെന്നാണ് ഹൈപ്പർ ലൂപ്പ് വൺ പറയുന്നത്. ഇതിന് പുറമെ ഊർജവും കുറച്ച് മതി. ദുബായിലെ ഗ്രൂപ്പായ പോർട്ട് കൊളോസസ് ഡിപി വേൾഡ്, ഫ്രഞ്ച് നാഷണൽ റെയിൽ കമ്പനിയായ എസ്എൻസിഎഫ്, യുഎസ് ഇന്റസ്ട്രിയൽ കൊൺഗ്ലോമെറേറ്റ് ജനറൽ ഇലക്ട്രിക്, റഷ്യൻ സ്റ്റേറ്റ് ഫണ്ട് ആർഡിഐഎഫ് എന്നിവ ഇതിൽ നിക്ഷേപിച്ചിട്ടുണ്ട്. ഷെർവിൻ പിഷെവാർ, റോബർട്ട് ലോയ്ഡ്, ജോഷ് ഗിജെൽ എന്നീ മൂന്ന് കോ ഫൗണ്ടർമാർ കമ്പനിയെ പിന്തുണയ്ക്കുന്നുണ്ട്.

ഹൈപ്പർലൂപ്പ് വൺ വിജയകരമായ പ്രൊപ്പൽഷൻ സിസ്റ്റം പരീക്ഷിച്ചതിന് ശേഷം ഇതിന്റെ ഫുൾ സ്‌കെയിൽ ഡെമോൻസ്‌ട്രേഷൻ കഴിഞ്ഞ വർഷം അവസാനം നടത്തുമെന്ന് വാഗ്ദാനം ചെയ്തിരുന്നു. ഇതിലൂടെ ഇത് പ്രവർത്തിക്കുമെന്ന് തെളിയിക്കുകയല്ല ലക്ഷ്യമെന്നും മറിച്ച് ചെലവ് ചുരുക്കുന്നതിലും ഉൽപാദന സമയം ചുരുക്കുന്നതിലുമാണ് ഈ പരീക്ഷണത്തിലൂടെ ശ്രദ്ധയൂന്നുന്നതെന്നും ഹൈപ്പർ ലൂപ്പ് ചീഫ് എക്‌സിക്യൂട്ടീവായ റോബ് ലോയ്ഡ് പറയുന്നത്.

ഇക്കഴിഞ്ഞ സെപ്റ്റംബറിൽ അമേരിക്കൻ സന്ദർശന വേളയിൽ കമ്പനി പ്രതിനിധികളുമായി ഇക്കാര്യം സംസാരിച്ചതായി കേന്ദ്ര ട്രാൻസ്‌പോർട്ട് മന്ത്രി നിതിൻ ഗഡ്കരിയും വെളിപ്പെടുത്തിയിരുന്നു. ഇലോൺ മസ്‌ക് സ്ഥാപിച്ച ടെൽസ സന്ദർശിച്ച വേളയിലാണ് ഈ ആശയം ചർച്ചയായത്. 2013ൽ അവതരിപ്പിക്കപ്പെട്ട ഹൈപ്പർലൂപ്പ് ആശയപ്രകാരം മണിക്കൂറിൽ 1,120 കിലോമീറ്റർ വേഗത്തിൽ ട്രെയിനാണ് വിഭാവനം ചെയ്യപ്പെടുന്നതെന്നും ഗഡ്കരിയുടെ നാടായ നാഗ്പൂരിൽ നിന്ന് മുംബൈയിലേക്ക് 35 മിനിറ്റുകൊണ്ട് യാത്രചെയ്യാനാകുമെന്നുമായിരുന്നു അന്ന് അവർ വിശദീകരിച്ചത്.

അവർക്ക് പരീക്ഷണത്തിനായി ഇന്ത്യയിൽ സൗകര്യമൊരുക്കാമെന്ന് ഗഡ്കരി ആ യാത്രയിൽ ഉറപ്പുനൽകുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ മുംബൈ-ഡൽഹി റൂട്ടിൽ ഇത്തരമൊരു സൂപ്പർസോണിക് ട്രെയിൻ റൂട്ടിന്റെ സാധ്യത പരിശോധിക്കപ്പെടുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP