Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

സ്‌നേഹിക്കുമ്പോൾ ഹൃദയമിടിപ്പ് കൈമാറാൻ ആപ്പിൾ വാച്ച്; ആശ്വസിപ്പിക്കാൻ സൈബർ കാമുകന്മാർ; സന്തോഷം നൽകാൻ വിർച്വൽ ലൈംഗിക പങ്കാളികൾ; സ്‌നേഹത്തിന്റെ ഭാവി അത്ര ശുഭകരമല്ല

സ്‌നേഹിക്കുമ്പോൾ ഹൃദയമിടിപ്പ് കൈമാറാൻ ആപ്പിൾ വാച്ച്; ആശ്വസിപ്പിക്കാൻ സൈബർ കാമുകന്മാർ; സന്തോഷം നൽകാൻ വിർച്വൽ ലൈംഗിക പങ്കാളികൾ; സ്‌നേഹത്തിന്റെ ഭാവി അത്ര ശുഭകരമല്ല

ശാസ്ത്രം ജയിച്ചു, മനുഷ്യൻ തോറ്റു എന്ന പ്രയോഗത്തിന് കാലപ്പഴക്കമുണ്ടെങ്കിലും അത് യാഥാർഥ്യമാകാൻ പോകുന്നത് വരും തലമുറയുടെ കാലത്താകും. സാങ്കേതിക വിദ്യയുടെ വരവോടെ ആശയവിനിമയത്തിന്റെ ലോകം ഇതിനകം തന്നെ വിപ്ലവകരമായ മാറ്റങ്ങൾക്ക് സാക്ഷിയായിക്കഴിഞ്ഞു. അടുത്തതായി മനുഷ്യരുടെ വികാരലോകവും സാങ്കേതിക വിദ്യക്ക് അടിപ്പെടുമെന്നാണ് സൂചന. സ്‌നേഹപ്രകടനത്തിനും സാന്ത്വനത്തിനും എന്തിന് ലൈംഗിക പൂർത്തീകരണത്തിനുപോലും ഉതകുന്ന ഉപകരണങ്ങളാണ് വരുംകാലത്തേയ്ക്കായി തയ്യാറായിക്കൊണ്ടിരിക്കുന്നത്.

മറ്റൊരു രാജ്യത്തിരിക്കുന്ന ജീവിതപങ്കാളിയുമായി വീഡിയോ ചാറ്റിങ്ങിൽ ഏർപ്പെടുമ്പോൾ, പങ്കാളിയുടെ ഒരു തലോടൽ കൊതിക്കാത്തവരുണ്ടാകുമോ? പങ്കാളി നമ്മുടെ കൈകളിൽ മുറുകെപ്പിടിക്കുന്ന അതേ അനുഭൂതി കൃത്രിമമായി സൃഷ്ടിക്കാൻ ഡിജിറ്റൽ കൈകൾ രംഗത്തുവരികയാണ്. ഫ്രീബിൾസ് എന്നറിയപ്പെടുന്ന ഈ കൃത്രിമക്കൈകൾ ചാറ്റിങ്ങിനിടെ പരസ്പരം കൈകൾ പുണരുന്ന അനുഭൂതി സൃഷ്ടിക്കാൻ സഹായിക്കും.

പ്രണയിനിയുടെ ഹൃദയമിടിപ്പിൽനിന്ന് പ്രണയം മനസ്സിലാക്കാൻ സാധിക്കുന്ന കാലവും ഇനി ഡിജിറ്റൽ രൂപത്തിൽ ലഭ്യമാകും ആപ്പിളിന്റെ വാച്ചാണ് ഹൃദയമിടിപ്പ് പോലും കൈമാറാൻ സഹായിക്കുന്ന തരത്തിലേക്ക് സൗകര്യങ്ങളൊരുക്കുന്നത്. ഉപയോഗിക്കുന്നയാളുടെ ഹൃദയമിടിപ്പ് അളക്കുകയും അത് മറ്റേയറ്റത്തുള്ളയാൾക്ക് അയച്ചുകൊടുക്കുകയും ചെയ്യുന്നു.

കാമുകിയുടെ മടിയിൽ കിടക്കുന്ന അതേ സുഖം ലഭ്യമാക്കുന്ന കൃത്രിമ തലയിണകളും വിപണിയിലെത്തുകയാണ്. സ്ത്രീകളുടെ കാലുകളുടെ ആകൃതിയിലുള്ള തലയിണകൾ ജപ്പാൻ കമ്പനിയായ അപ്പ് ഫ്രണ്ടിയറാണ് നിർമ്മിച്ചത്. വിർച്വൽ റിയാലിറ്റി ഹെഡ്‌സെറ്റ് അണിഞ്ഞുകൊണ്ട് ഇതുപയോഗിക്കുമ്പോൾ, കാമുകി തൊട്ടരുകിലുണ്ടെന്ന് തോന്നും. കാലുകൾ മാത്രമല്ല, സ്തനങ്ങളുടെ ആകൃതിയുള്ള തലയിണകളുമുണ്ട്.

വിഷമഘട്ടങ്ങളിൽ സാന്ത്വനമായി ഒരു 'ഹഗ്' ലഭിക്കണമെന്ന ആഗ്രഹവും സാങ്കേതിക വിദ്യ സാധിച്ചുതരും. മനുഷ്യന്റെ പോസിറ്റീവ് വികാരങ്ങളെ ഉത്തേജിപ്പിക്കുന്ന തരത്തിലുള്ള ഡിജിറ്റൽ ഹഗ് സൃഷ്ടിച്ചതും ജപ്പാനിലെ സാങ്കേതിക വിദഗ്ധരാണ്. ഒറ്റയ്ക്ക് താമസിക്കേണ്ടിവരുന്ന പ്രായമായ ആളുകൾക്കാണ് ഇതിന്റെ പ്രയോജനമെന്ന് നിർമ്മാതാക്കൾ അവകാശപ്പെടുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP