Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കർഷകർക്ക് താങ്ങാകാൻ വോഡഫോൺ ഐഡിയയും നോക്കിയയും കൈകോർക്കുന്നു; സ്മാർട്ട് അഗ്രികൾച്ചർ പദ്ധതി നടപ്പാക്കുന്നത് മധ്യപ്രദേശ്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലെ 100 സ്ഥലങ്ങളിൽ

കർഷകർക്ക് താങ്ങാകാൻ വോഡഫോൺ ഐഡിയയും നോക്കിയയും കൈകോർക്കുന്നു; സ്മാർട്ട് അഗ്രികൾച്ചർ പദ്ധതി നടപ്പാക്കുന്നത് മധ്യപ്രദേശ്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലെ 100 സ്ഥലങ്ങളിൽ

മറുനാടൻ ഡെസ്‌ക്‌

വോഡഫോൺ-ഐഡിയയുടെ(വി) സി‌എസ്‌ആർ വിഭാഗമായ വോഡഫോൺ ഇന്ത്യ ഫൗണ്ടേഷൻ നോക്കിയയുമായി സഹകരിച്ച് ഇന്ത്യയിലെ കർഷകരുടെ ഉൽപാദന ക്ഷമത വർദ്ധിപ്പിക്കുന്നതിന് ലക്ഷ്യമിട്ടുള്ള ഒരു സ്മാർട്ട് അഗ്രികൾച്ചർ പദ്ധതി നടപ്പാക്കുന്നു. മധ്യപ്രദേശ്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലെ 100 സ്ഥലങ്ങളിലാണ് പൈലറ്റ് പദ്ധതി നടപ്പാക്കുന്നത്. ഈ മേഖലയിലെ 50,000 കർഷകർക്ക് അവരുടെ ഉൽപാദനക്ഷമതയും വരുമാനവും വർദ്ധിപ്പിച്ച് പ്രയോജനം ചെയ്യുന്നതാണ് പദ്ധതി.

ചെറുകിട കർഷകരുടെ ഉപജീവനമാർഗം മെച്ചപ്പെടുത്താനാണ് സ്മാർട്ട്അഗ്രി പദ്ധതി ലക്ഷ്യമിടുന്നത്. സുസ്ഥിര കാർഷിക സമീപനങ്ങൾ, ഐഒടി സൊലൂഷ്യനുകളുടെ വിന്യാസം, സാങ്കേതികവിദ്യ ഉപയോഗിച്ച് വിവരങ്ങളുടെ ലഭ്യത മെച്ചപ്പെടുത്തുക എന്നിവയാണ് പ്രധാന ലക്ഷ്യം. സമഗ്ര വളർച്ചയെ കുറിച്ചുള്ള സർക്കാരിന്റെ കാഴ്ചപ്പാടിന് അനുസൃതമായാണ് സാമൂഹ്യ പ്രസക്തമായ ഈ പദ്ധതി. ഈ സാങ്കേതികവിദ്യയുടെ ശരിപകർപ്പിനും വളർച്ചക്കും രാജ്യത്തുടനീളം വളരെയേറെ സാധ്യതയുണ്ട്.

കാർഷിക മേഖലയുടെയും മറ്റു വ്യവസായങ്ങളുടെയും ഭാവി രൂപപ്പെടുത്തുന്നതിന് മികച്ചതും കൂടുതൽ ബന്ധിതവുമായ ഒരു ലോകം സൃഷ്ടിക്കുക എന്നതാണ് വിങിനായുള്ള തങ്ങളുടെ ദൗത്യമെന്ന് നോക്കിയ വിങ് ബിസിനസ് മേധാവി അങ്കുർ ഭാൻ പറഞ്ഞു. വി സിഎസ്ആറിനൊപ്പം, തങ്ങളുടെ മാനേജ്ഡ് സർവീസ് ഇന്ത്യയിലുടനീളം സൊല്യൂഷൻസ് ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ പ്രാരംഭമായി 50,000 കർഷകരെയും അവരുടെ കുടുംബങ്ങളെയും സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 5ജി യുഗത്തിലേക്ക് ഇന്ത്യ പര്യവേക്ഷണം ചെയ്യുമ്പോൾ ഏറ്റവും ഉപയോഗ സാധ്യതയേറിയതാണ് സ്മാർട് അഗ്രികൾച്ചർ. ആഴത്തിലുള്ള ഡൊമെയ്ൻ വൈദഗ്ധ്യ പിന്തുണയോടെയുള്ള ഒരു കാർഷിക പങ്കാളിത്ത ഇക്കോ സിസ്റ്റമാണ് നോക്കിയ വിങിൽ നിന്നുള്ള സമ്പൂർണ എൻഡ്ടുഎൻഡ് സൊല്യൂഷൻ.

സുസ്ഥിരമായ പരിഹാരങ്ങളിലൂടെ സാമൂഹിക സ്വാധീനം സൃഷ്ടിക്കുന്നതിനൂള്ള സാങ്കേതിക ശക്തി വർധിപ്പിക്കുന്നതിന് വി സിഎസ്ആർ പ്രതിജ്ഞാബദ്ധമാണെന്ന് പരിപാടിയെ കുറിച്ച് സംസാരിക്കവെ വോഡഫോൺ ഐഡിയ ലിമിറ്റഡ് ചീഫ് റെഗുലേറ്ററി ആൻഡ് കോർപറേറ്റ് അഫയേഴ്‌സ് ഓഫീസർ പി.ബാലാജി പറഞ്ഞു. സ്മാർട് ഐഒടിയും എഐയും അടിസ്ഥാനമാക്കിയ സൊല്യൂഷനുകൾ ഉപയോഗിച്ചുള്ള സ്മാർട് ക്രോപ്പ് മാനേജ്‌മെന്റ് കർഷകരെ മികച്ച തീരുമാനമെടുക്കാൻ പ്രാപ്തരാക്കുകയും വിഭവങ്ങളുടെ മെച്ചപ്പെട്ട ഉപയോഗത്തിലൂടെ ഉൽപാദനവും വിള ഗുണനിലവാരവും മെച്ചപ്പെടുത്താൻ സഹായിക്കുകയും ചെയ്യുന്നതിലൂടെ, നിലവിലുള്ള കാർഷിക രീതികളെ കൂടുതൽ സൂക്ഷമതയുള്ളതാക്കി മാറ്റും. ഇന്ത്യയിലെ കർഷകരുടെ ജീവിതത്തിൽ ഗുണകരമായ മാറ്റം വരുത്തുന്നതിന്, നൂതന സാങ്കേതികവിദ്യക്കായി നോക്കിയയെയും പ്രോജക്ട് മാനേജ്‌മെന്റിനായി സോളിഡാരിഡാഡിനെയും കൊണ്ടുവന്നതിന് പുറമെ, യൂണിവേഴ്‌സിറ്റികളിലെ ഹരിത വിദഗ്ധരെയും ഗവേഷകരെയും ഒരു കുടക്കീഴിൽ അണിനിരത്തി ഈ രംഗത്തെ എല്ലാ തത്പര കക്ഷികളെയും ഉൾപ്പെടുത്തിയുള്ള സവിശേഷമായ സംരംഭമാണ് സ്മാർട് ആഗ്രി പ്രൊജക്ട് എന്ന് പി.ബാലാജി കൂട്ടിച്ചേർത്തു.

പദ്ധതിയുടെ ഭാഗമായി, ക്ലൗഡ് അധിഷ്ഠിതവും ലോക്കലൈസ്ഡുമായ സ്മാർട് അഗ്രികൾച്ചർ ആപ്ലിക്കേഷൻ വഴി വിശകലനം ചെയ്യുന്ന വിവിധ ഡേറ്റാ പോയിന്റുകൾ ശേഖരിക്കുന്നതിനായി 100,000 ഹെക്ടറിലധികം കൃഷിസ്ഥലങ്ങളിൽ 400ലേറെ സെൻസറുകൾ സ്ഥാപിച്ചിട്ടുണ്ട്. പ്രാദേശിക ഭാഷാ പിന്തുണയോടെ കാലാവസ്ഥാ പ്രവചനവും ജലസേചന മാനേജ്‌മെന്റ് വിവരങ്ങളും ആപ്ലിക്കേഷൻ നൽകും. സോയ, പരുത്തി ധാന്യവിളകളുടെ മെച്ചപ്പെടുത്താൻ സഹായിക്കുന്ന സ്ഥിതിവിവരക്കണക്കുകളാണ് സെൻസറുകൾ ലഭ്യമാക്കുക. സ്മാർട് ഇറിഗേഷൻ, സ്മാർട് കീടനാശിനി നിയന്ത്രണം, വിളകളെയും കാലാവസ്ഥയെയും കുറിച്ചുള്ള സജീവമായ വിവരങ്ങളുടെ പങ്കിടൽ, കമ്മോദിറ്റി എക്‌സ്‌ചേ്ഞ്ച് പ്ലാറ്റ്‌ഫോം എന്നിവ വേൾഡ്‌വൈഡ് ഐഒടി നെറ്റ്‌വർക്ക് ഗ്രിഡ് (വിങ്) വഴിയുള്ള വിള പരിപാലനത്തിൽ ഉൾപ്പെടുന്നുണ്ട്. വിള പരിപാലനത്തിനായി പരമ്പരാഗത സെൻസറുകൾക്ക് പകരം വിദൂര പൈലറ്റഡ് എയർക്രാഫ്റ്റ് സിസ്റ്റം (ആർപിഎഎസ്) സാങ്കേതിക വിദ്യയോ ഡ്രോണുകളോ ഈ സംവിധാനത്തിൽ ഉപയോഗിക്കാം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP