Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

രണ്ട് കുട്ടികളുടെ അമ്മയായിട്ടും ദിവസങ്ങളോളം വീട്ടിൽ പോകാതെ ഉറക്കമിളച്ചത് വെറുതെയായില്ല; ഡിസൈൻ എഞ്ചിനിറിൽ തുടങ്ങി പ്രോജക്ട് ഡയറക്ടറായ ആദ്യ വനിത; മുത്തയ്യ വനിതയ്ക്ക് കരുത്തായി ഒപ്പം ഇനിയുണ്ടാകുക റോക്കറ്റ് വുമണും; ചന്ദ്രയാൻ പേടകത്തെ ഇനി നിയന്ത്രിക്കുക ഈ രണ്ട് വനിതാ രത്‌നങ്ങൾ; ഹോളിവുഡിലെ വിസ്മയ സിനിമ അവതാറിന് 3,282 കോടിയിലധികം രൂപ മുടക്കിയപ്പോൾ ചന്ദ്രയാൻ 2ന് ഇസ്രോയ്ക്കായത് വെറും 978 കോടിയും; ചന്ദ്രനെ തൊടാൻ കുതിക്കുന്ന പേടകത്തിന് പിന്നിലെ തിളക്കങ്ങളുടെ കഥ

രണ്ട് കുട്ടികളുടെ അമ്മയായിട്ടും ദിവസങ്ങളോളം വീട്ടിൽ പോകാതെ ഉറക്കമിളച്ചത് വെറുതെയായില്ല; ഡിസൈൻ എഞ്ചിനിറിൽ തുടങ്ങി പ്രോജക്ട് ഡയറക്ടറായ ആദ്യ വനിത; മുത്തയ്യ വനിതയ്ക്ക് കരുത്തായി ഒപ്പം ഇനിയുണ്ടാകുക റോക്കറ്റ് വുമണും; ചന്ദ്രയാൻ പേടകത്തെ ഇനി നിയന്ത്രിക്കുക ഈ രണ്ട് വനിതാ രത്‌നങ്ങൾ; ഹോളിവുഡിലെ വിസ്മയ സിനിമ അവതാറിന് 3,282 കോടിയിലധികം രൂപ മുടക്കിയപ്പോൾ ചന്ദ്രയാൻ 2ന് ഇസ്രോയ്ക്കായത് വെറും 978 കോടിയും; ചന്ദ്രനെ തൊടാൻ കുതിക്കുന്ന പേടകത്തിന് പിന്നിലെ തിളക്കങ്ങളുടെ കഥ

മറുനാടൻ മലയാളി ബ്യൂറോ

ചെന്നൈ: ഇന്ത്യയുടെ സ്വപ്ന പദ്ധതിയായ ചന്ദ്രയാൻ 2 പേടകത്തിന്റെ ഇനിയുള്ള ദിവസങ്ങളിലെ കാര്യങ്ങൾ നിയന്ത്രിക്കുക രണ്ടു വനിതകളായിരിക്കും. ചന്ദ്രയാൻ 2 ദൗത്യത്തിന് നേതൃത്വം വഹിക്കുന്നത് രണ്ട് വനിതകളാണ്. പ്രൊജക്റ്റ് ഡയറക്ടർ മുത്തയ്യ വനിതയും മിഷൻ ഡയരക്ടർ റിതു കരിദാലും. ദൗത്യം വിജയിക്കുന്നതു വരെ കാര്യങ്ങൾ ഇവരുടെ നിയന്ത്രണത്തിലായിരിക്കും. ചന്ദ്രയാൻ രണ്ടിന്റെ ഭൂരിഭാഗം കാര്യങ്ങളും നിയന്ത്രിക്കുന്നത് മുത്തയ്യ വനിതയും റിതു കരിദാലുമാണ്. ഇസ്രൊ ചെയർമാൻ ഡോ.കെ.ശിവൻ തമിഴ്‌നാട്ടുകാരനാണെങ്കിലും പതിറ്റാണ്ടുകളായി താമസിക്കുന്നത് തിരുവനന്തപുരം കരമനയിലാണ്. അങ്ങനെ കേരളത്തിനും ശിവനിലൂടെ ഇതിന്റെ നേതൃത്വം ഏറ്റെടുക്കാം.

രണ്ടു കുട്ടികളുടെ അമ്മയായ മുത്തയ്യ വനിതയുടെ രാപകൽ കഠിനാധ്വാനമാണ് ചന്ദ്രയാൻ രണ്ട്. ദിവസങ്ങളോളം വീട്ടിൽ പോകാതെ ഓഫിസിലിരുന്ന് വികസിപ്പിച്ചെടുത്ത പദ്ധതിയാണ് ചന്ദ്രയാൻ രണ്ട്. ഡിസൈൻ എൻജിനീയറായി ജോലിയിൽ പ്രവേശിച്ച മുത്തയ്യ വനിത ഐഎസ്ആർഒയുടെ ആദ്യ വനിതാ പ്രൊജക്റ്റ് ഡയരക്ടർ കൂടിയാണ്. 2006ൽ ഇന്ത്യൻ ബഹിരാകാശ സൊസൈറ്റിയുടെ മികച്ച ശാസ്ത്രജ്ഞയ്ക്കുള്ള പുരസ്‌കാരം സ്വന്തമാക്കിയിട്ടുണ്ട് മുത്തയ്യ വനിത. കഴിഞ്ഞ 20 വർഷമായി ഐഎസ്ആർഒയിൽ സേവനം ചെയ്യുന്നുണ്ട്.

റോക്കറ്റ് വുമൺ എന്ന് വിശേഷിപ്പിക്കുന്ന ഗവേഷകയാണ് റിതു കരിദാൽ. 2013-2014ൽ മംഗൽയാന്റെ ഡെപ്യൂട്ടി ഓപ്പറേഷൻ ഡയറക്ടറായിരുന്നു. അന്ന് മുതൽ റിതു കരിദാലിനെ ഇന്ത്യയിലെ 'റോക്കറ്റ് വുമൺ' എന്നാണ് അറിയപ്പെടുന്നത്. ചന്ദ്രയാൻ 2 ന്റെ മിഷൻ ഡയറക്ടറുടെ സ്ഥാനം വഹിക്കുന്ന കരിദാൽ ബഹിരാകാശപേടകം ഭൂമിയിൽ നിന്ന് പറന്നുയർന്നു കഴിഞ്ഞതോടെയാണ് വനിതകൾ ഒരുമിക്കുന്നത്. ചന്ദ്രയാൻ 2 ദൗത്യത്തിലുടനീളം മുത്തയ്യ വനിതയുമായി ചേർന്ന് കരിദാൽ പ്രവർത്തിക്കും. ബെംഗളൂരുവിലെ ഐഎസ്സിയിൽ നിന്ന് എയ്റോസ്പേസ് എൻജിനീയറിംഗിൽ ബിരുദാനന്തര ബിരുദം നേടിയിട്ടുള്ള ഗവേഷകയാണ് റിതു കരിധാൽ.

മുൻപ് മാർസ് ഓർബിറ്റർ മിഷനുള്ള ഐഎസ്ആർഡഒ ടീം അവാർഡും 2007 ൽ മുൻ പ്രസിഡന്റ് എ പി ജെ അബ്ദുൾ കലാമിൽ നിന്ന് ഐഎസ്ആർഒ യംഗ് സയന്റിസ്റ്റ് അവാർഡും നേടിയിട്ടുണ്ട്.

ചെലവ് കുറവ്

ലോകശക്തികൾക്ക് തന്നെ മാതൃകയാക്കാവുന്ന നിരവധി സവിശേഷതകളാണ് ഐഎസ്ആർഒ ചന്ദ്രയാൻ 2ൽ അവതരിപ്പിച്ചത്. മറ്റു രാജ്യങ്ങളും ബഹിരാകാശ ഏജൻസികളും പരീക്ഷിക്കാത്ത നിരവധി കാര്യങ്ങളാണ് ഇന്ത്യയും ഐഎസ്ആർഒയും നടപ്പിലാക്കിയിരിക്കുന്നത്. ചന്ദ്രയാൻ 2 ന്റെ ഏറ്റവും വലിയ നേട്ടം പദ്ധതിയുടെ ആകെ ചെലവ് തന്നെയാണ്. അവഞ്ചേഴ്‌സ്: എൻഡ് ഗെയിം, അവതാരം തുടങ്ങി ഏറ്റവും ചെലവേറിയ ഹോളിവുഡ് സിനിമകളേക്കാൾ ചുരുങ്ങിയ തുകയ്ക്കാണ് ചന്ദ്രയാൻ 2 ദൗത്യം നടക്കുന്നത്.

ചന്ദ്രയാൻ 2 ന്റെ മൊത്തം ചെലവ് 978 കോടി രൂപയാണ്. ഇതിൽ 603 കോടി രൂപ മിഷൻ ചെലവും 375 കോടി രൂപയും ജിഎസ്എൽവി എംകെ മൂന്നാമന്റെ ചെലവുമാണ്. എന്നാൽ അടുത്തിടെ പുറത്തിറങ്ങിയ ഹോളിവുഡ് സിനിമ അവഞ്ചേഴ്സ്: എൻഡ് ഗെയിം നിർമ്മിച്ചത് 2,443 കോടി രൂപ ചെലിവാണ്. 2009 ൽ പുറത്തിറങ്ങിയ ഹോളിവുഡിന്റെ എറ്റവും ചെലവേറിയ ചിത്രമായ അവതാർ 3,282 കോടിയിലധികം രൂപ ചെലവിട്ടായിരുന്നു.

ലോകത്തിലെ ഏറ്റവും ചെലവു കുറഞ്ഞ ചന്ദ്ര പര്യവേക്ഷണമാണിത്. ചന്ദ്രയാൻ ഒന്നിന് പത്തു വർഷം മുൻപ് മുടക്കിയത് വെറും 386 കോടിയാണെങ്കിൽ ഇന്നലെ യാത്ര പുറപ്പെട്ട ചന്ദ്രയാന്റെ ചെലവ് 978 കോടി രൂപയാണ്.

തല ഉയർത്തി കേരളവും

ചന്ദ്രയാൻ രണ്ടിൽ അഭിമാനിക്കാൻ കേരളത്തിനും നേട്ടങ്ങളേറെയാണ്. ജിഎസ്എൽവി മാർക്ക് 3 റോക്കറ്റിന്റെ നിർമ്മാണം തുമ്പയിലെ വിക്രം സാരാഭായ് സ്‌പേസ് സെന്ററിലാണു നടന്നത്. സാങ്കേതികത്തകരാർ മൂലം വിക്ഷേപണം നീട്ടിവയ്‌ക്കേണ്ടിവന്നപ്പോൾ യുദ്ധകാലാടിസ്ഥാനത്തിൽ അതു പരിഹരിക്കാൻ നേതൃത്വം നൽകിയതും വി എസ്എസ്സിയുടെ സംഘമാണ്. ജിഎസ്എൽവി മാർക്ക് 3 റോക്കറ്റിന്റെ ക്രയോജനിക്, ലിക്വിഡ് സ്റ്റേജ് ഭാഗങ്ങൾ നിർമ്മിച്ചത് വലിയമലയിലെ ഐഎസ്ആർഒയുടെ ലിക്വിഡ് പ്രൊപ്പൽഷൻ സിസ്റ്റം സെന്ററിലാണ്. വട്ടിയൂർക്കാവ് ഇനേർഷ്യൽ സിസ്റ്റം യൂണിറ്റ് സെന്ററിലാണ് ചന്ദ്രയാൻ 2ന്റെ നാവിഗേഷൻ ഘടകങ്ങൾക്കു രൂപം നൽകിയത്. ഇസ്രൊയിലെ നൂറുകണക്കിനു മലയാളി ശാസ്ത്രജ്ഞരും ദൗത്യത്തിൽ നിർണായക പങ്ക് വഹിച്ചു.

നേട്ടത്തിൽ പങ്കാളിയായ മലയാളികൾ ഇവർ

  • എസ്.സോമനാഥ്: വി എസ്എസ്സി ഡയറക്ടർ. ജിഎസ്എൽവി മാർക്ക് 3 റോക്കറ്റിന്റെ സൃഷ്ടാവ്. ചേർത്തല സ്വദേശി.
  • പി.കുഞ്ഞിക്കൃഷ്ണൻ: 'ഇസ്രൊ'യുടെ യു.ആർ.റാവു സാറ്റലൈറ്റ് സെന്റർ ഡയറക്ടർ. ചന്ദ്രയാൻ 2 പേടകത്തിന്റെ രൂപകൽപനയ്ക്കു നേതൃത്വം നൽകി. കണ്ണൂർ പയ്യന്നൂർ സ്വദേശി.
  • എസ്.ജയപ്രകാശ്: ജിഎസ്എൽവി മാർക്ക് 3 എം1 മിഷൻ ഡയറക്ടർ. കൊല്ലം വേളമണ്ണൂർ സ്വദേശി.
  • കെ.സി.രഘുനാഥപിള്ള: വെഹിക്കിൾ ഡയറക്ടർ. പത്തനംതിട്ട വയ്യാറ്റുപുഴ സ്വദേശി.
  • പി.എം. ഏബ്രഹാം: അസോഷ്യേറ്റ് വെഹിക്കിൾ ഡയറക്ടർ. പത്തനംതിട്ട മല്ലപ്പള്ളി സ്വദേശി.
  • ജി.നാരായണൻ: അസോഷ്യേറ്റ് പ്രോജക്ട് ഡയറക്ടർ. തിരുവനന്തപുരം സ്വദേശി.
  • എ. രാജരാജൻ: ഡയറക്ടർ, സതീഷ് ധവാൻ സ്‌പേസ് സെന്റർ. ചന്ദ്രയാൻ വിക്ഷേപണദൗത്യത്തിന്റെ നേതൃത്വം.
  • ഡോ. വി. നാരായണൻ, ഡയറക്ടർ, വലിയമല എൽപിഎസ്‌സി. ജിഎസ്എൽവി റോക്കറ്റിന്റെ ക്രയോജനിക്, ലിക്വിഡ് എൻജിനുകളുടെ നിർമ്മാണ മേൽനോട്ടം.
  • ഡി. സാം ദയാലദേവ്: ഡയറക്ടർ, ഇനേർഷ്യൽ സിസ്റ്റംസ് യൂണിറ്റ്. റോക്കറ്റിലും ചന്ദ്രയാൻ പേടകത്തിലുമുള്ള നാവിഗേഷൻ ഉപകരണങ്ങളുടെ നിർമ്മാണനേതൃത്വം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP