Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഇനിയും പിന്നാലാകാൻ വയ്യ; വേഗത്തിൽ 4 ജിയും 5 ജിയും അവതരിപ്പിക്കാൻ ബിഎസ്എൻഎൽ; 4ജി ക്ക് പിന്നാലെ 5ജി എത്തുക അടുത്ത വർഷം സ്വാതന്ത്ര്യ ദിനത്തിൽ ; വെളിപ്പെടുത്തലുമായി ഐടി മന്ത്രി അശ്വിനി വൈഷ്ണവ്

ഇനിയും പിന്നാലാകാൻ വയ്യ; വേഗത്തിൽ 4 ജിയും 5 ജിയും അവതരിപ്പിക്കാൻ ബിഎസ്എൻഎൽ; 4ജി ക്ക് പിന്നാലെ 5ജി എത്തുക അടുത്ത  വർഷം സ്വാതന്ത്ര്യ ദിനത്തിൽ ; വെളിപ്പെടുത്തലുമായി ഐടി മന്ത്രി അശ്വിനി വൈഷ്ണവ്

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: 4ജി സേവനങ്ങൾ അടുത്ത വർഷം ആദ്യം തുടങ്ങി പിന്നാലെ 5ജി സേവനങ്ങളും ലഭ്യമാക്കാൻ ഒരുങ്ങി പൊതുമേഖലാ ടെലികോം കമ്പനിയായ ബിഎസ്എൻഎൽ. മുൻനിര ടെലികോം കമ്പനികളായ റിലയൻസ് ജിയോയും, ഭാരതി എയർടെലും രാജ്യത്ത് 5ജി സേവനങ്ങൾക്ക് തുടക്കമിട്ടു കഴിഞ്ഞു. 2024 ഓടുകൂടി രാജ്യവ്യാപകമായി 5ജി എത്തിക്കാനുള്ള ശ്രമത്തിലാണ് കമ്പനികൾ. അതിനിടെയാണ് ബിഎസ്എൻഎല്ലിന്റെ നീക്കം.

2023 ജനുവരിയോടെ തദ്ദേശീയമായി നിർമ്മിച്ച സാങ്കേതിക വിദ്യയിൽ 4ജി സേവനം ആരംഭിക്കാനാകുമെന്നാണ് ബിഎസ്എൻഎൽ കണക്കുകൂട്ടുന്നത്. ജനുവരിയിൽ 4ജിയിലേക്ക് മാറാൻ സാധിച്ചാൽ അതേ വർഷം ഓഗസ്റ്റിൽ തന്നെ 5ജി സേവനങ്ങൾ ആരംഭിക്കാനാണ് ബിഎസ്എൻഎൽ ഒരുങ്ങുന്നത്.

ഐടി മന്ത്രി അശ്വിനി വൈഷ്ണവാണ് ബിഎസ്എൻഎൽ 4ജി സേവനങ്ങൾ 2023 ജനുവരിയിൽ ആരംഭിക്കുമെന്ന് വെളിപ്പെടുത്തിയത്. ഒപ്പം 2023 ഓഗസ്റ്റിൽ തന്നെ 5ജി എത്തിക്കാൻ ബിഎസ്എൻഎലിന് സാധിക്കുമെന്നും മന്ത്രി ഒരു അഭിമുഖത്തിൽ പറഞ്ഞു. ഒരേ സമയം തന്നെ 4ജി, 5ജി വിന്യാസം സംഭവിക്കുമെന്നും അതുവഴി സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളുമായി മത്സരിക്കാൻ ബിഎസ്എൻഎലിന് സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇക്കഴിഞ്ഞ ഇന്ത്യ മൊബൈൽ കോൺഗ്രസിലും അദ്ദേഹം ബിഎസ്എൻഎലിന്റെ 5ജി പദ്ധതി വെളിപ്പെടുത്തിയിരുന്നു.

തദ്ദേശീയമായി നിർമ്മിച്ച സാങ്കേതിക വിദ്യകളുടെ പിൻബലത്തിലാണ് ബിഎസ്എൻഎൽ 4ജി സൗകര്യമൊരുക്കുന്നത്. ഇതിന് വേണ്ടി ടാറ്റ കൺസൽട്ടൻസി സർവീസസുമായും സർക്കാരിന്റെ സെന്റർ ഫോർ ഡെവലപ്പ്മെന്റ് ഓഫ് ടെലിമാറ്റിക്സുമായും (സി-ഡോട്ട്) ബിഎസ്എൻഎൽ സഹകരിച്ച് പ്രവർത്തിച്ചു വരികയാണ്.

തദ്ദേശീയമായി വികസിപ്പിച്ച 5ജി കോർ സാങ്കേതിക വിദ്യ സി-ഡോട്ട് ഇതിനകം അവതരിപ്പിച്ചിട്ടുണ്ട്. ബീറ്റാ പരീക്ഷണം പൂർത്തിയാക്കി 2023 ഓഗസ്റ്റ് 15 മുതൽ 5ജി നെറ്റ് വർക്കുകൾ ആരംഭിക്കാനാണ് ബിഎസ്എൻഎൽ ലക്ഷ്യമിടുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP