Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ലോകത്തിലെ ഏറ്റവും വലിയ മഞ്ഞുമല ഒഴുകിമാറി ഇല്ലാതാവുന്നു; അന്റാർട്ടിക്കിലുള്ള മഞ്ഞുമല ഒഴുകി നീങ്ങുന്നുവെന്ന് സ്ഥിരീകരിച്ച് നാസ; ഇല്ലാതാവുന്നത് 135 കിലോ മീറ്റർ നീളവും 26 കിലോ മീറ്റർ വീതിയുമുള്ള കൂറ്റൻ മഞ്ഞുമല; ഏറ്റവും പുതിയ ഉപഗ്രഹ ചിത്രങ്ങൾ പുറത്ത്

ലോകത്തിലെ ഏറ്റവും വലിയ മഞ്ഞുമല ഒഴുകിമാറി ഇല്ലാതാവുന്നു; അന്റാർട്ടിക്കിലുള്ള മഞ്ഞുമല ഒഴുകി നീങ്ങുന്നുവെന്ന് സ്ഥിരീകരിച്ച് നാസ; ഇല്ലാതാവുന്നത് 135 കിലോ മീറ്റർ നീളവും 26 കിലോ മീറ്റർ വീതിയുമുള്ള കൂറ്റൻ മഞ്ഞുമല; ഏറ്റവും പുതിയ ഉപഗ്രഹ ചിത്രങ്ങൾ പുറത്ത്

മറുനാടൻ മലയാളി ബ്യൂറോ

അന്റാർട്ടിക്ക്: ഒരു വർഷത്തിലേറെയായി അന്റാർട്ടിക്കിൽ ഒഴുകിനീങ്ങുന്ന ലോകത്തെ ഏറ്റവും വലിയ മഞ്ഞുമല ഏത് സമയം വേണമെങ്കിലും അലിഞ്ഞ് ഇല്ലാതാവാമെന്ന അവസ്ഥയിലെന്ന് നാസ.കഴിഞ്ഞദിവസം നാസ പുറത്തുവിട്ട ഏറ്റവും പുതിയ ഉപഗ്രഹ ചിത്രങ്ങളാണ് ഇത് സംബന്ധിച്ച ആശങ്ക വർദ്ധിപ്പിക്കുന്നത്.ഉപഗ്രഹ ചിത്രങ്ങൾ പ്രകാരം എ-76 എ എന്ന മഞ്ഞുമല പൂർണ്ണമായും നാശത്തിന്റെ വക്കിലാണെന്നാണ് വ്യക്തമാകുന്നത്.

135 കിലോ മീറ്റർ നീളവും 26 കിലോ മീറ്റർ വീതിയുമാണ് ഭീമാകാരമായ മഞ്ഞുമലയ്ക്കുള്ളത്.2021 മെയ് മാസത്തിൽ അന്റാർട്ടിക്കയിലെ റോൺ ഐസ് ഷെൽഫിന്റെ പടിഞ്ഞാറ് ഭാഗത്ത് നിന്ന് പൊട്ടിവീണ ലോകത്തിലെ ഏറ്റവും വലിയ മഞ്ഞുമലയായിരുന്ന എ -76 റോഡ് ഐലൻഡിൽ നിന്നും വേർപെട്ട ഏറ്റവും വലിയ ശകലമാണിത്.2021 ൽ റോഡ് ഐലൻഡ് പൊട്ടിവീണപ്പോൾ അതിൽ നിന്നും അടർന്നുവീണ ശകലങ്ങളെ എ76എ,എ76ബി,എ76സി എന്നിങ്ങനെ മൂന്ന് ശകലങ്ങളായാണ് അറിയപ്പെടുന്നത്.ഇതിൽ ഏറ്റവും വലിയ മഞ്ഞുമലാ ശകലമായ എ76 എ ആണ് ഇപ്പോൾ അലിഞ്ഞ് ഇല്ലാതാകുന്നത്.

നാസയുടെ ഉപഗ്രഹമായ ടെറ കഴിഞ്ഞ ഒക്ടോബർ 31 ന് പുറത്തുവിട്ട ചിത്രങ്ങളാണ് മഞ്ഞുമല അലിഞ്ഞ് ഒഴുകുന്നതിന്റെ വിവരം പുറത്തുവിട്ടത്.അറ്റ്‌ലാന്റിക് സമുദ്രങ്ങളെ ദക്ഷിണാഫ്രിക്കയിലെ കേപ് ഹോണിനും അന്റാർട്ടിക് പെനിൻസുലയുടെ വടക്കുള്ള സൗത്ത് ഷെറ്റ്‌ലാൻഡ് ദ്വീപുകൾക്കുമിടയിൽ ബന്ധിപ്പിക്കുന്ന ആഴത്തിലുള്ള ജലപാതയായ ഡ്രേക്ക് ഇടനാഴിയിലൂടെ മഞ്ഞുമല ഒഴുകുന്നതിന്റെ ചിത്രങ്ങളാണ് ഉപഗ്രഹം പകർത്തിയത്.നവംബർ നാലിനാണ് ചിത്രങ്ങൾ നാസ പുറത്തുവിട്ടത്.

നാസയുടെ പഠനവിഭാഗമായ എർത്ത് ഒബ്‌സർവേട്ടറിയുടെ നിരീക്ഷണപ്രകാരം സാധാരണയായി ഡ്രേക്ക് പാസേജിലേക്ക് മഞ്ഞുമലകൾ നീങ്ങുമ്പോൾ, ശക്തമായ സമുദ്ര പ്രവാഹങ്ങളാൽ അവ പെട്ടെന്ന് കിഴക്കോട്ട് വലിച്ചിഴക്കപ്പെടുകയും അവിടെ അവ പൂർണ്ണമായും ഉരുകി മാറുകയുമാണ് ചെയ്യുക.2021 ൽ വലിയ മഞ്ഞുമലയിൽ നിന്നും വേർപെട്ടതിന് ശേഷം എ76 എ ഏകദേശം 2000 കിലോമീറ്റർ നീങ്ങിയിട്ടുണ്ടെന്നാണ് ചിത്രങ്ങൾ വ്യക്തമാക്കുന്നത്.എന്നാൽ ഇത്രയും ദൂരം ഒഴുകി നീങ്ങിയിട്ടും മഞ്ഞുമലാ ശകലം ഇപ്പോഴും പഴേ രൂപത്തിൽ തന്നെയാണുള്ളതെന്നാണ് യു.എസ് നാഷണൽ ഐസ് സെന്ററും സ്ഥിരീകരിക്കുന്നത്.

എന്നാൽ ഇനിയും എത്ര നാൾ ഡ്രേക്ക് പാസേജിൽ മഞ്ഞുമലാ ശകലത്തിന് നിലനിൽക്കാൻ കഴിയും എന്നത് വ്യക്തമല്ല.ഇടനാഴിയിൽ എവിടെയാവും അത് അലിഞ്ഞ് ഇല്ലാതാവുക എന്നുള്ളതും വ്യക്തമല്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP