Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ബഹിരാകാശ ദൗത്യം വിജയകരമായി പൂർത്തിയാക്കി തിരിച്ചെത്തിയ റോക്കറ്റ് ലാൻഡിംഗിനിടെ പൊട്ടിത്തെറിച്ചു; ഫാൽക്കൺ ഒമ്പത് തീഗോളമായി മാറിയത് നിമിഷ നേരം കൊണ്ട്

ബഹിരാകാശ ദൗത്യം വിജയകരമായി പൂർത്തിയാക്കി തിരിച്ചെത്തിയ റോക്കറ്റ് ലാൻഡിംഗിനിടെ പൊട്ടിത്തെറിച്ചു; ഫാൽക്കൺ ഒമ്പത് തീഗോളമായി മാറിയത് നിമിഷ നേരം കൊണ്ട്

കാലിഫോർണിയ: ബഹിരാകാശ ദൗത്യം വിജയിപ്പിച്ച് തിരിച്ചെത്തിയ റോക്കറ്റ് കത്തിയമർന്നു. ലാൻഡിംഗിലെ ചെറിയ പിഴവിനെ തുടർന്നാണ് റോക്കറ്റ് കത്തിയമർന്നത്. അമേരിക്കയിലെ സ്വകാര്യ ബഹിരാകാശ വാഹന കമ്പനിയായ സ്‌പേസ് എക്‌സിന്റെ ഫാൽക്കൺ ഒമ്പത് റോക്കറ്റാണ് തിരിച്ചിറങ്ങിയപ്പോൾ തകർന്നുവീണ് തീഗോളമായി മാറിയത്.

കടലിൽ ലാൻഡിങ്ങിനായി തയാറാക്കിനിർത്തിയ ഡ്രോൺ കപ്പലിലാണ് റോക്കറ്റ് തിരിച്ചിറങ്ങിയത്. എന്നാൽ വിക്ഷേപണ സമയത്ത് റോക്കറ്റിന്റെ കാലിൽ ഒന്ന് തകർന്നതാണ് തിരിച്ചടിയായത്. അതോടെ് തിരിച്ചിറങ്ങിയപ്പോൾ റോക്കറ്റ് ഒരുവശത്തേക്ക് ചരിഞ്ഞുവീഴുകയും കത്തിയമരുകയുമായിരുന്നു.

കഴിഞ്ഞ വർഷം ഉപഗ്രഹ വിക്ഷേപണത്തിന് ശേഷം ഫാൽക്കൺ 9 റോക്കറ്റ് തിരികെ സുരക്ഷിതമായി നിലത്തിറക്കി സ്‌പേസ് എക്‌സ് ചരിത്രം കുറിച്ചിരുന്നു. വിക്ഷേപണ രംഗത്ത് ഒരിക്കൽ ഉപയോഗിച്ച റോക്കറ്റ് പുനരുപയോഗത്തിന് സാധ്യമാക്കുക എന്ന നിർണായക നേട്ടമാണ് സ്‌പേസ് എക്‌സ് ഡിസംബറിൽ സ്വന്തമാക്കിയത്. പക്ഷേ വീണ്ടും ദൗത്യം പരാജയപ്പെട്ടത് റോക്കറ്റ് പുനരുപയോഗത്തിലെ വെല്ലുവിളി തന്നെയാണ് തെളിയിക്കുന്നത്.

കാലാവസ്ഥാ നിരീക്ഷണ ഉപഗ്രഹമായ ജാസൺ മൂന്നിനെ വിജയകരമായി ഭ്രമണപഥത്തിലെത്തിച്ച ശേഷം തിരിച്ചിറങ്ങുന്നതിനിടെയാണ് റോക്കറ്റിന് അപകടം സംഭവിച്ചത്. മധ്യ കാലിഫോർണിയയിലെ വാണ്ടൻബർഗ് വ്യോമസേന ആസ്ഥാനത്ത് നിന്നാണ് ഞായറാഴ്ച ഫാൽക്കൺ റോക്കറ്റ് ഉപഗ്രഹവുമായി കുതിച്ചുയർന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP