Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

നാസ പകർത്തിയ ചിത്രങ്ങളിലും പതിയാതെ വിക്രം ലാൻഡർ; നിഴലുകൾക്കിടയിൽ മറഞ്ഞിരിക്കുന്നതായി ശാസ്ത്രലോകം; ബാറ്ററിയുടെ ആയുസ് ഇന്ന് അവസാനിക്കുന്നതോടെ വിക്രമുമായി ആശയവിനിമയം സ്ഥാപിക്കാനുള്ള ശ്രമത്തിന് തിരശ്ശീല വീഴും

നാസ പകർത്തിയ ചിത്രങ്ങളിലും പതിയാതെ വിക്രം ലാൻഡർ; നിഴലുകൾക്കിടയിൽ മറഞ്ഞിരിക്കുന്നതായി ശാസ്ത്രലോകം; ബാറ്ററിയുടെ ആയുസ് ഇന്ന് അവസാനിക്കുന്നതോടെ വിക്രമുമായി ആശയവിനിമയം സ്ഥാപിക്കാനുള്ള ശ്രമത്തിന് തിരശ്ശീല വീഴും

മറുനാടൻ മലയാളി ബ്യൂറോ

ബെംഗളൂരു: വിക്രം ലാൻഡർ ചന്ദ്രോപരിതലത്തിൽ സോഫ്ട് ലാൻഡ് ചെയ്യേണ്ടിയിരുന്ന പ്രദേശത്തെ ചിത്രങ്ങൾ നാസ പകർത്തിയെങ്കിലും ഇടിച്ചിറങ്ങിയ ലാൻഡറിന്റെ ചിത്രം പതിഞ്ഞിട്ടില്ല. നാസയുടെ ലൂണാർ റെക്കനൈസൻസ് ഓർബിറ്ററാണ് ചിത്രങ്ങളെല്ലാം എടുത്തത്. എന്നാൽ ചിത്രങ്ങൾ വിശദമായി പരിശോധിക്കുകയാണെന്ന് നാസ സീനിയർ കമ്യൂണിക്കേഷൽസ് ടീം ലീഡ് ഗ്രേ ഹൗതലോമ അറിയിച്ചു. ലാൻഡറിന്റെ ബാറ്ററിയുടെ ആയുസ് ഇന്ന് അവസാനിക്കും. ചന്ദ്രന്റെ ദക്ഷിണധ്രുവം നിഴൽ പ്രദേശമായതിനാൽ ഇവിടെ വെളിച്ചം കുറവാണ്. ഇതിനു പുറമെ എൽആർഒ പകർത്തിയ ചിത്രങ്ങൾക്കു വേണ്ടത്ര വ്യക്തതയില്ലാത്തതും വിക്രം ലാൻഡർ പതിയാതെ പോയതിനു കാരണമായി ചൂണ്ടിക്കാട്ടുന്നു. നിഴലുകൾക്കിടയിലായിരിക്കും ലാൻഡർ മറഞ്ഞിരിക്കുന്നതെന്നാണ് ശാസ്ത്രലോകം കരുതുന്നത്.

ചാന്ദ്രയാൻ- 2 ദൗത്യത്തിന്റെ പ്രധാന പേടകമായ ഓർബിറ്ററിൽ നിന്നും ബംഗളൂരുവിലെ മിഷൻ കൺട്രോൾ സെന്ററിൽ നിന്നും തുടർച്ചയായി നൽകുന്ന സന്ദേശങ്ങളോട് ഇതുവരെയും ലാൻഡർ പ്രതികരിച്ചിട്ടില്ല. അവസാനമായി നാളെയും ശനിയാഴ്ച പുലർച്ചെയും അവസാനമായി സന്ദേശങ്ങൾ നൽകും. ഇതിനുശേഷം ശ്രമങ്ങൾ ഉപേക്ഷിക്കേണ്ടിവരുമെന്നാണ് ഐഎസ്ആർഒ സൂചന. 14 ദിവസം നീളുന്ന ചന്ദ്രനിലെ പകൽ ശനിയാഴ്ച അവസാനിക്കും. സൂര്യപ്രകാശം ഇല്ലാതാകുന്നതോടെ ലാൻഡറിലെ സൗരോർജ പാനലിന്റെ പ്രവർത്തനം നിലയ്ക്കും. ചാന്ദ്രപകൽ നാളെ കഴിയാനിരിക്കെ ഇരുൾ പടരും. കഴിഞ്ഞ 7 മുതൽ വിക്രവുമായി ആശയവിനിമയം പുനഃസ്ഥാപിക്കാൻ ഇസ്‌റോ നടത്തുന്ന ശ്രമങ്ങൾക്കും ഇതോടെ തിരശീല വീഴും. ദൗത്യത്തിന്റെ ഭാഗമായ ഓർബിറ്റർ ചന്ദ്രനു ചുറ്റും കുറഞ്ഞത് 7 വർഷമെങ്കിലും ഭ്രമണം നടത്തി പര്യവേഷണം നടത്തും.

ദക്ഷിണധ്രുവത്തിൽ പതുക്കെ ഇറങ്ങാനുള്ള ശ്രമത്തിനിടെ കഴിഞ്ഞ ഏഴിനാണ് വിക്രം അപ്രതീക്ഷിതമായി നിയന്ത്രണംവിട്ട് ഇടിച്ചിറങ്ങിയത്. ചാന്ദ്രപ്രതലത്തിന് 2.1 കിലോമീറ്റർ മുകളിൽ ഭൂമിയുമായുള്ള ലാൻഡറിന്റെ ബന്ധം നഷ്ടപ്പെട്ടിരുന്നു. ദക്ഷിണധ്രുവത്തിൽ ഇറങ്ങാൻ നിശ്ചയിച്ചിരുന്ന സ്ഥലത്തിന് 30 മീറ്റർ അകലെയായി വീണുകിടക്കുന്ന നിലയിൽ ലാൻഡറിനെ ചാന്ദ്രയാൻ- 2 ന്റെ ഓർബിറ്റർ കണ്ടെത്തിയിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP