Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ബഹിരാകശ യാത്രയ്ക്കിടെ ഭൂമിക്ക് വലം വെച്ചത് 5,248 തവണ: പിന്നിട്ടത് 13.9 കോടി മൈൽ ദൂരം; ഭൂമിയിൽ നിന്നും ചന്ദ്രനിലേക്കുള്ള 291 തവണത്തെ യാത്രയ്ക്ക് തുല്യം; ശാസ്ത്രലോകത്തിന് അഭിമാനമായി ക്രിസ്റ്റീനയുടെ ബഹിരാകാശ ദൗത്യം; ചരിത്രം കുറിച്ച ആ വനിത ഭൂമിയിലിറങ്ങി: വീഡിയോ

ബഹിരാകശ യാത്രയ്ക്കിടെ ഭൂമിക്ക് വലം വെച്ചത് 5,248 തവണ: പിന്നിട്ടത് 13.9 കോടി മൈൽ ദൂരം; ഭൂമിയിൽ നിന്നും ചന്ദ്രനിലേക്കുള്ള 291 തവണത്തെ യാത്രയ്ക്ക് തുല്യം; ശാസ്ത്രലോകത്തിന് അഭിമാനമായി ക്രിസ്റ്റീനയുടെ ബഹിരാകാശ ദൗത്യം; ചരിത്രം കുറിച്ച ആ വനിത ഭൂമിയിലിറങ്ങി: വീഡിയോ

മറുനാടൻ മലയാളി ബ്യൂറോ

വാഷിങ്ടൺ: വലിയൊരു റെക്കോർഡ് നേട്ടം സ്വന്തമാക്കിയാണ് ക്രിസ്റ്റീന ഭൂമിയിലേക്ക് പറന്നിറങ്ങിയത്. 328 ദിവസമാണ് രാജ്യാന്തര ബഹിരാകാശ നിലയത്തിൽ ചെലവിട്ടത്. തുടർച്ചയായി ഏറ്റവും കൂടുതൽ ദിവസം ബഹിരാകാശത്ത് ചെലവഴിച്ച വനിത എന്ന റെക്കോർഡും ക്രിസ്റ്റീന കോച്ചിന്റെ പേരിൽ കുറിക്കപ്പെട്ടിട്ടുണ്ട്. 2016-17-ൽ നാസയുടെ മുൻ ബഹിരാകാശയാത്രിക പെഗ്ഗി വിറ്റ്സൺ സ്ഥാപിച്ച 289 ദിവസത്തെ റെക്കോർഡാണ് ക്രിസ്റ്റീന മറികടന്നത്.

റോസ്‌കോസ്മോസിന്റെ സോയൂസ് കമാൻഡർ അലക്സ്ണ്ടാർ സ്‌കോർട്സോവ്, യൂറോപ്യൻ ബഹിരാകാശ ഏജൻസിയുടെ ലൂക്ക പർമിറ്റാനോ എന്നിവർക്കൊപ്പമാണ് ക്രിസ്റ്റീന ഭൂമിയിൽ തിരികെയിറങ്ങിയത്. റഷ്യയുടെ സോയൂസ് ബഹിരാകാശ പേടകത്തിലായിരുന്നു മടക്കയാത്ര. വ്യാഴാഴ്ച ഇന്ത്യൻ സമയം ഉച്ചയ്ക്ക് മൂന്നു മണിയോടെ കസാക്കിസ്ഥാനിലാണ് സോയൂസ് ബഹിരാകാശ പേടകത്തിൽ വന്നിറങ്ങിയത്. വനിതകൾ മാത്രം നടത്തിയ ആദ്യ ബഹിരാകാശ നടത്തത്തിന്റെ ഭാഗമായിരുന്നു ക്രിസ്റ്റീന.റോസ്‌കോസ്‌മോസിന്റെ സോയൂസ് കമാൻഡർ അലക്‌സാണ്ടർ സ്‌കോർട്സോവ്, ഇഎസ്എയുടെ (യൂറോപ്യൻ ബഹിരാകാശ ഏജൻസി) ലൂക്കാ പർമിറ്റാനോ എന്നിവരുമൊത്താണ് ക്രിസ്റ്റീന കോച്ച് ഭൂമിയിൽ ഇറങ്ങിയത്. നാസ ഗവേഷക ജസീക മെയറിനൊപ്പമായിരുന്നു ക്രിസ്റ്റീന മണിക്കൂറുകൾ നീണ്ട ബഹിരാകാശ നടത്തത്തിന്റെ ഭാഗമാണ് ഇത്. ഇത്രയും കാലം ഇവിടെ നിൽക്കാനുള്ള അവസരം ലഭിച്ചത് തീർച്ചയായും ഒരു ബഹുമതിയാണ്. പെഗ്ഗി എന്റെ റോൾ മോഡലാണ്, വർഷങ്ങളായി എന്നെ ഉപദേശിക്കാൻ അവർ മുന്നിലുണ്ട്, ഇതിനാൽ ഞാൻ തിരിച്ചെത്തുമ്പോൾ തിരികെ നൽകാനും ഉപദേശകനാകാനും ഇത് ഒരു ഓർമ്മപ്പെടുത്തലാണെന്നും കോച്ച് പറഞ്ഞു. യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് കോച്ചിനെ അഭിനന്ദിച്ചു ട്വീറ്റ് ചെയ്തു.

2019 മാർച്ച് 14 ന് ബഹിരാകാശ നിലയത്തിലെത്തിയ ക്രിസ്റ്റീന കോച്ച് ആറുമാസത്തെ സാധാരണ ദൗത്യത്തിലായിരിക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാൽ, ദീർഘകാല ബഹിരാകാശ യാത്രയുടെ ഫലങ്ങളെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നതിനായി നാസ അവരുടെ താമസം നീട്ടുകയായിരുന്നു. ഭൂമിക്ക് ചുറ്റും 5,248 തവണയാണ് കോച്ച് സഞ്ചരിച്ചത്. 13.9 കോടി മൈൽ യാത്ര ചെയ്തു. ഇത് ഭൂമിയിൽ നിന്ന് ചന്ദ്രനിലേക്കുള്ള 291 റൗണ്ട് യാത്രകൾക്ക് തുല്യമാണ്. 11 മാസത്തെ ദൗത്യത്തിൽ അവർ സ്റ്റേഷന് പുറത്ത് 42 മണിക്കൂറും 15 മിനിറ്റും ചെലവഴിച്ചു. നിലയത്തിലേക്ക് എത്തിയ ഒരു ഡസൻ വാഹനങ്ങളുടെ വരവിനും മറ്റൊരു ഡസൻ പുറപ്പെടലിനും കോച്ച് സാക്ഷിയായി.

ഭൂമി സജീവമാണ്, അതിന്റെ ശക്തിയും സൗന്ദര്യവും ഉപരിതലത്തിന് 250 മൈൽ ഉയരത്തിൽ നിന്ന് ഞാൻ കണ്ടുവെന്നും കോച്ച് പറഞ്ഞു. ഭൂമിയിൽ തിരിച്ചെത്തി, ആകാശത്തുടനീളം ബഹിരാകാശ നിലയം കാണുന്നത് ഞാൻ പ്രതീക്ഷിക്കുന്നു, എന്റെ സുഹൃത്തുക്കളും സഹപ്രവർത്തകരും ഞാനില്ലാതെ എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് ആശ്ചര്യപ്പെടുന്നു. 20 വർഷമായി മനുഷ്യർ തുടർച്ചയായി ജീവിക്കുകയും ബഹിരാകാശത്ത് പ്രവർത്തിക്കുകയും ദൗത്യം തുടരുകയും ചെയ്യുന്നുവെന്നും അവർ പറഞ്ഞു.

ഇത്രയും ദൈർഘ്യമേറിയ ബഹിരാകാശ ദൗത്യം പൂർത്തിയാക്കി തിരിച്ചെത്തുന്ന നാസയുടെ രണ്ടാമത്തെ ബഹിരാകാശ സഞ്ചാരിയാണ് ക്രിസ്റ്റീന. നേരത്തെ നാസയുടെ സ്‌കോട്ട് കെല്ലി ബഹിരാകാശ നിലയത്തിൽ കഴിഞ്ഞത് 340 ദിവസമാണ്. ഭാരമില്ലായ്മ, ഒറ്റപ്പെടൽ, റേഡിയേഷൻ, ദൈർഘ്യമേറിയ ബഹിരാകാശ സഞ്ചാരം എന്നിവയെ മനുഷ്യ ശരീരം എങ്ങനെ നേരിടുന്നു എന്നെല്ലാമുള്ള പഠനങ്ങളുടെയും ഭാഗമായിരുന്നു ക്രിസ്റ്റീന. നാസയുടെ പ്രതിനിധിയായി മൂന്ന് തവണ ക്രിസ്റ്റീന ബഹിരാകാശ ദൗത്യത്തിന്റെ ഭാഗമായിട്ടുണ്ട്.

 

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP