Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഇടുക്കി മലനിരകളിൽ നിന്നും പുതിയ ഇനം ചിതലുകളെ കണ്ടെത്തി; 'മണികണ്ഠ'നേയും 'ദിനേശനേ'യും സംബന്ധിച്ച റിപ്പോർട്ടുള്ളത് 'ഓറിയന്റൽ ഇൻസെക്റ്റ്‌സി'ന്റെ പുതിയ ലക്കത്തിൽ

ഇടുക്കി മലനിരകളിൽ നിന്നും പുതിയ ഇനം ചിതലുകളെ കണ്ടെത്തി; 'മണികണ്ഠ'നേയും 'ദിനേശനേ'യും സംബന്ധിച്ച റിപ്പോർട്ടുള്ളത് 'ഓറിയന്റൽ ഇൻസെക്റ്റ്‌സി'ന്റെ പുതിയ ലക്കത്തിൽ

മറുനാടൻ ഡെസ്‌ക്‌

ഇടുക്കി: 2014ൽ ഇടുക്കി മലനിരകളിൽ നിന്നും കണ്ടെത്തിയ രണ്ട് പുതിയ ഇനം ചിതലുകളെ സംബന്ധിച്ച റിപ്പോർട്ട് അന്താരാഷ്ട്ര ജേർണലായ 'ഓറിയന്റൽ ഇൻസെക്റ്റ്‌സി'ന്റെ പുതിയ ലക്കത്തിൽ പ്രസിദ്ധീകരിച്ചു. 'കൃഷ്ണകാപ്രിടെർമിസ് ദിനേശൻ' (Krishnacapritermes dineshan), 'കൃഷ്ണകാപ്രിടെർമിസ് മണികണ്ഠൻ' (Krishnacapritermes mannikandan) എന്നിങ്ങനെയാണ് ഇവയ്ക്ക് പേരു നൽകിയിരിക്കുന്നത്. 'സുവോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യ' (ZSI) യിലെ ഗവേഷകരായ ഡോ.ആമിന പൂവൊളി, ഡോ.രാജ്‌മോഹന കെ എന്നിവരാണ് പുതിയയിനം ചിതലുകളെ കണ്ടെത്തിയത്.

2014 ൽ ഇടുക്കിയിൽ നിന്ന് കണ്ടെത്തിയ ചിതലിനങ്ങളുടെ സവിശേഷതകൾ മനസിലാക്കാൻ നടന്ന ഡിഎൻഎ പഠനത്തിന് സുവോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യ, പൂണെയിലെ ഗവേഷകൻ ഡോ.കെ.പി. ദിനേശ് നേതൃത്വം നൽകി. കാസർകോട് കേന്ദ്രസർവകലാശാല, കോട്ടയം സി.എം.എസ്. കോളേജ് എന്നിവിടങ്ങളിൽ നിന്നുള്ള ഗവേഷകരും ഡിഎൻഎ പഠനത്തിൽ പങ്കുവഹിച്ചു. ഡിഎൻഎ ബാർകോഡ് പഠനങ്ങൾ പൂർത്തിയാക്കാൻ വൈകിയതിനാലാണ് പഠനറിപ്പോർട്ട് ഇത്രയും താമസിച്ചതെന്ന്, ഗവേഷകർ വാർത്താക്കുറിപ്പിൽ പറഞ്ഞു.

സുവോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ കോഴിക്കോട് മേഖലാകേന്ദ്രത്തിലെ കെ.എ.ദിനേശൻ, മണികണ്ഠൻ നായർ എന്നിവരാണ് ചിതൽ സാമ്പിളുകൾ ശേഖരിച്ചത്. അവരുടെ ബഹുമാനാർഥമാണ് പുതിയ ചിതലിനങ്ങൾക്ക് 'കൃഷ്ണകാപ്രിടെർമിസ് ദിനേശൻ', 'കൃഷ്ണകാപ്രിടെർമിസ് മണികണ്ഠൻ' എന്നിങ്ങനെ പേര് നൽകിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP