Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പ്രപഞ്ചത്തിന് ദശലക്ഷക്കണക്കിന് ഓട്ടത്തുളകൾ വീണു; ഒടുവിൽ കണ്ടെത്തിയത് അഞ്ച് അപകടകരമായ ബ്ലാക്ക്‌ഹോളുകൾ; സൗരയൂഥത്തിന് ഭീഷണി; മനുഷ്യകുലത്തിനും പേടിയാകുന്നു

പ്രപഞ്ചത്തിന് ദശലക്ഷക്കണക്കിന് ഓട്ടത്തുളകൾ വീണു; ഒടുവിൽ കണ്ടെത്തിയത് അഞ്ച് അപകടകരമായ ബ്ലാക്ക്‌ഹോളുകൾ; സൗരയൂഥത്തിന് ഭീഷണി; മനുഷ്യകുലത്തിനും പേടിയാകുന്നു

ഭൂമി നശിച്ചാലും പ്രപഞ്ചം നിലനിൽക്കുമെന്നായിരുന്നു ഇതുവരെ നമ്മിൽ പലരും വിശ്വസിച്ചിരുന്നത്.എന്നാൽ പ്രപഞ്ചത്തിനും കാര്യമായ ഭീഷണിയുണ്ടെന്നാണ് പുതിയ കണ്ടെത്തലുകൾ മുന്നറിയിപ്പ് നൽകുന്നത്. അതായത് പ്രപഞ്ചത്തിന് ദശലക്ഷക്കണക്കിന് ഓട്ടത്തുളകൾ വീണിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ഇതിൽ ഏറ്റവുമൊടുവിൽ കണ്ടെത്തിയ അഞ്ച് ബ്ലാക്ക് ഹോളുകൾ ഏറ്റവും അപകടകരമാണെന്നാണ് ഗവേഷകർ മുന്നറിയിപ്പ് നൽകുന്നത്. ഇതുമൂലം സൗരയൂഥത്തിന് ഭീഷണിയാകുന്ന ഈ തുളകൾ മനുഷ്യകുലത്തിലും ഭീതിയുണർത്തുന്നുണ്ട്.

ഇതിന് മുമ്പ് കണ്ടെത്തിയതിനേക്കാൾ മില്യൺ കണക്കിന് ബ്ലാക്ക്‌ഹോളുകൾ പ്രപഞ്ചത്തിലുണ്ടായിട്ടുണ്ടെന്നാണ് പുതിയ ഗവേഷണത്തിലൂടെ കണ്ടെത്തിയിരിക്കുന്നത്. ബ്രിട്ടീഷ് ആസ്‌ട്രോണമേർസാണ് ഞെട്ടിപ്പിക്കുന്ന ഫലങ്ങൾ വെളിപ്പെടുത്തിയ ഈ ഗവേഷണത്തിന് നേതൃത്വം നൽകിയിരിക്കുന്നത്. ഈ തുളകൾ പ്രപഞ്ചത്തിന്റെ പലഭാഗത്തായി ചിതറിക്കിടക്കുകയാണ്. ഈ ബ്ലാക്ക്‌ഹോളുകൾ ശക്തമായ പ്ലഗ്‌ഹോളുകളാണെന്നും അവയ്ക്ക് അവയുടെ പാതിയിലൂടെ വരുന്ന എന്തിനെയും വലിച്ചെടുക്കാൻ ശക്തിയുണ്ടെന്നുമാണ് ഗവേഷകർ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

ഇപ്പോൾ കണ്ടെത്തിയ അഞ്ച് അപകടകരമായ ബ്ലാക്ക്‌ഹോളുകളിൽ ഒന്ന് സൗരയൂഥത്തിന്റെ അടുത്തെത്താനുള്ള സാധ്യതയേറെയാണെന്നാണ് കണ്ടെത്തിയിട്ടുള്ളത്. ഇതിന്റെ ശക്തമായ ആകർഷണബലം മൂലം സൂര്യന് ചുറ്റുമുള്ള ഭൂമിയുടെ ഭ്രമണപഥത്തിൽ പോലും വ്യതിയാനമുണ്ടാകുമെന്നാണ് ഭയപ്പെടുന്നത്. തൽഫലമായി ഭൂമിയിലെ ചൂട് പതിനായിരക്കണക്കിന് ഇരട്ടിയാകാനോ ഭൂമി അതിശൈത്യത്തിലേക്ക് കൂപ്പുകുത്താനോ ഉള്ള സാധ്യതയേറെയാണ്. അതായത് മനുഷ്യനടക്കമുള്ള സമസ്ത ജീവജാലങ്ങളുടെയും സമ്പൂർണനാശമായിരിക്കും തൽഫലമായുണ്ടാകുക. നാസയുടെ ന്യൂക്ലിയർ സ്‌പെക്ട്രോസ്‌കോപിക് ടെലിസ്‌കോപ്പ് അറേയി(NuSTAR)ലൂടെയാണ് ഈ പുതിയ അഞ്ച് ബ്ലാക്ക്‌ഹോളുകളും കണ്ടെത്തിയിട്ടുള്ളത്. ഇത്തരത്തിലുള്ള വിദൂരവസ്തുക്കളിൽ നിന്നുമുള്ള ഉയർന്ന എക്‌സറേ പ്രവാഹം കണ്ടെത്താൻ ഈ ടെലിസ്‌കോപ്പിന് ശേഷിയുണ്ട്. സൂപ്പർമാസീവ് ബ്ലാക്ക്‌ഹോളുകൾ പൊടിയിലും വാതകത്തിലും മറഞ്ഞിരിക്കില്ലെന്നായിരുന്നു നാം ഇതിന് മുമ്പ് പ്രതീക്ഷിച്ചിരുന്നതെന്നും എന്നാൽ അതിൽ നിന്നും വിരുദ്ധമായി മുമ്പുള്ളതിനേക്കാൾ കൂടുതൽ ബ്ലാക്ക്‌ഹോളുകൾ കാണാപ്പുറത്തുണ്ടെന്നാണ് തെളിഞ്ഞിരിക്കുന്നതെന്നുമാണ് ഡർഹാം യൂണിവേഴ്‌സിറ്റിയിലെ സെന്റർ ഫോർ എക്‌സസ്ട്രാഗലക്ടിക് ആസ്‌ട്രോണമിയിലെ ലീഡ് സയന്റിസ്റ്റായ ജോർജ് ലാൻസ്ബറി പറയുന്നത്.

ഹൈ എനർജി എക്‌സ്‌റേ ലോ എനർജി എക്‌സറേയേക്കാൾ തുളഞ്ഞ് കയറുന്നതാണെന്നും അതിനാൽ വാതകകങ്ങൾക്ക് പുറകിൽ മറഞ്ഞിരിക്കുന്ന അവയെ കാണാൻ സാധിച്ചുവെന്നുമാണ് അമേരിക്കൻ സ്‌പേസ് ഏജൻസിയിലെ നുസ്റ്റാർ പ്രോജക്ട് സയന്റിസ്റ്റായ ഡോ. ഡാനിയേൽ സ്‌റ്റേൺ പറയുന്നത്. വെയിൽസിലെ ലാൻഡുഡോയിൽ വച്ച് നടന്ന റോയൽ ആസ്‌ട്രോണമി സൊസൈറ്റിയുടെ നാഷണൽ ആസ്ട്രാണമി മീറ്റിംഗിൽ വച്ച് ശാസ്ത്രജ്ഞന്മാർ തങ്ങളുടെ കണ്ടെത്തലുകൾ അവതരിപ്പിച്ചിട്ടുണ്ട്. ഈ കണ്ടെത്തലുകൾ ആസ്‌ട്രോഫിസിക്കൽ ജേർണലിൽ പ്രസിദ്ധീകരിക്കാൻ ഒരുങ്ങുകയാണ്.
An illustration of the NuSTAR satellite observatory in or

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP