Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പസഫിക്ക് സമുദ്രത്തിൽ ജലത്തിന് മുകളിലൂടെ സഞ്ചരിക്കുന്ന ഒരു നീളമേറിയ വസ്തു പിന്നീട് അത് വേഗത്തിൽ പറന്നു! ആകാശത്തിലൂടെ വേഗത്തിൽ നീങ്ങുന്ന മറ്റൊരു വസ്തു വട്ടം കറങ്ങുന്നു; അജ്ഞാതമായ പറക്കുന്ന ചില വസ്തുക്കളുടെ വീഡിയോകൾ പെന്റഗൺ പുറത്തുവിട്ടതോടെ ഞെട്ടി ശാസ്ത്രലോകം; പറക്കും തളികകളും അന്യഗ്രഹജീവികളും ആണോ ഇത്?

പസഫിക്ക് സമുദ്രത്തിൽ ജലത്തിന് മുകളിലൂടെ സഞ്ചരിക്കുന്ന ഒരു നീളമേറിയ വസ്തു പിന്നീട് അത് വേഗത്തിൽ പറന്നു! ആകാശത്തിലൂടെ വേഗത്തിൽ നീങ്ങുന്ന മറ്റൊരു വസ്തു വട്ടം കറങ്ങുന്നു; അജ്ഞാതമായ പറക്കുന്ന ചില വസ്തുക്കളുടെ വീഡിയോകൾ പെന്റഗൺ പുറത്തുവിട്ടതോടെ ഞെട്ടി ശാസ്ത്രലോകം; പറക്കും തളികകളും അന്യഗ്രഹജീവികളും ആണോ ഇത്?

മറുനാടൻ ഡെസ്‌ക്‌

ന്യയോർക്ക്: പറക്കും തളികളിൽ വന്നിറങ്ങി രാജ്യം പിടിച്ചെടുക്കുന്ന അന്യഗ്രഹ ജീവികൾ സ്റ്റാർവാർസ് പോലുള്ള ഹോളിവുഡ്് ചിത്രങ്ങളുടെ ഭാവന മാത്രമാണോ? ഈ പ്രപഞ്ചത്തിൽ ഭൂമിയില്ലാതെ മറ്റെവിടെയെങ്കിലും ജീവൻ ഉണ്ടോ?അജ്ഞാതമായ പറക്കുന്ന വസ്തുക്കളുടെ ഗണത്തിൽ പെടുത്തിയ മൂന്ന് വീഡിയോകൾ അമേരിക്കൻ പ്രതിരോധ വകുപ്പിന്റെ ആസ്ഥാനമായ പെന്റഗൺ പുറത്തുവിട്ടതിനെ തുടർന്ന് ഈ കോവിഡ് കാലത്തും ലോകത്ത് ഇന്ന് സജീവമായി നടന്ന ചർച്ച ഇതാണ്. യുഎസ് നാവികസേന പൈലറ്റുമാർ കണ്ടെത്തിയ 2004 ലും 2015 ലും ചിത്രീകരിച്ച വീഡിയോകളാണ് പെന്റഗൺ ഔദ്യോഗികമായി പങ്കുവച്ചത്. തിരിച്ചറിയാനാവാത്ത ആകാശക്കാഴ്ച എന്ന വിശേഷണത്തോടെയാണ് മൂന്ന് വീഡിയോകളും പുറത്തുവിട്ടത്. വീഡിയോകൾ പറുക്കും തളികളെ കണ്ടെത്തിയെന്ന് പറഞ്ഞ് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്.

2004ലെ വീഡിയോയിൽ പസഫിക് സമുദ്രത്തിനു മുകളിൽ വൃത്താകൃതിയിലുള്ള ഒരു വസ്തു അന്തരീക്ഷത്തിൽ ഉയർന്നു നിൽക്കുന്നതിന്റെ അവ്യക്ത ചിത്രം കാണാം. പിന്നീട് ഇത് അതിവേഗം ഉയരുന്നു. അക്കാലത്ത് തന്നെ ഈ വീഡിയോകൾ പുറത്തായിരുന്നു എങ്കിലും ഇതിന് സ്ഥിരീകരണം ഉണ്ടായിരുന്നില്ല. 2017 ൽ അനൗദ്യോഗികമായി പുറത്തിറങ്ങിയ ഈ വിഡിയോകൾ നേരത്തെ ന്യൂ യോർക്ക് ടൈംസും പ്രസിദ്ധികരിച്ചിരുന്നു.2015ലെ രണ്ട് വീഡിയോകളിലും ആകാശത്ത് അതിവേഗം സഞ്ചരിക്കുന്ന ചില വസ്തുക്കളാണ് ഉള്ളത്. ഇതിൽ ഒരെണ്ണം വട്ടം കറങ്ങുന്നുണ്ട്. 2019ൽ ഇതുപോലൊരെണ്ണം കണ്ടു എന്നും പൈലറ്റുമാർ അവകാശപ്പെടുന്നു. പറക്കും തളികകൾ കണ്ടു എന്ന രീതിയിൽ മുൻകാലത്തുണ്ടായ ചില റിപ്പോർട്ടുകളെ ചുറ്റിപ്പറ്റി നിലനിൽക്കുന്ന അവ്യക്തത മാറ്റാനാണ് ഇപ്പോൾ ദൃശ്യങ്ങൾ പുറത്തുവിട്ടതെന്ന് പെന്റഗൺ പറയുന്നു.അക്കാലത്ത്, അന്യഗ്രഹ ജീവികളുടെ വാഹനങ്ങളാണ് (യുഎഫ്ഒ) ഇതെന്ന് ചിലരും ഇതൊക്കെ വ്യാജമാണെന്ന് മറ്റു ചിലരും വാദിച്ചിരുന്നു. ഇപ്പോഴും ഇതെന്താണെന്ന് കണ്ടത്താൻ ശാസ്ത്രലോകത്തിന് കഴിയുന്നില്ല.

വിശദീകരിക്കാത്ത ആകാശ പ്രതിഭാസങ്ങൾ എന്ന് മാത്രമാണ പെന്റഗൺ പറയുന്നത്. അതിനർഥം അത് പറക്കും തളികയാണെന്ന് യാതൊരു നിർബന്ധവുമില്ല. അന്യഗ്രഹ ജീവികൾ ലോകത്ത് എവിടെയെങ്കിലും ജീവിച്ചിരിപ്പുണ്ട് എന്നതിന് യാതൊരു തെളിവും കിട്ടിയിട്ടുമില്ല. അന്യഗ്രഹ ജീവികളെ കണ്ടെത്താനായി കോടികൾ ചെലവഴിച്ച് നാസ ഗവേഷണം നടത്തുന്നുണ്ടെങ്കിലും ഇതുവരെ യാതൊരു പറയത്തക്ക തെളിവും കിട്ടിയിട്ടില്ല.ഇത് എന്താണെന്ന് വിശദീകരിക്കാൻ ശാസ്്ത്ര്ഞ്ജർക്ക് കഴിയുന്നുമില്ല.

2004 ലും 2015 ലും പരിശീലന വിമാനങ്ങളിൽ പൈലറ്റുമാർ കണ്ടത് മൂന്ന് വീഡിയോകൾ കാണിക്കുന്നു. രണ്ട് വീഡിയോകൾ ന്യൂയോർക്ക് ടൈംസ് 2017 ൽ പ്രസിദ്ധീകരിച്ചു. മറ്റ് വീഡിയോകൾ ടു സ്റ്റാർസ് അക്കാദമി ഓഫ് ആർട്സ് ആൻഡ് സയൻസ് ഗ്രൂപ്പ്, എന്ന സ്വകാര്യ സയൻസ് ഓർഗനൈസേഷൻ പ്രസിദ്ധീകരിച്ചു.ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച് 2004 ലെ വീഡിയോയിൽ പസഫിക്കിന് 100 മൈൽ അകലെയുള്ള ഒരു സംഭവം കാണിക്കുന്നു. രണ്ട് നേവി യുദ്ധവിമാന പൈലറ്റുമാർ ജലത്തിന് മുകളിലൂടെ സഞ്ചരിക്കുന്ന ഒരു നീളമേറിയ വസ്തു കണ്ടെത്തി. പിന്നീട് അത് വേഗത്തിൽ പറന്നു. 2015 വീഡിയോയിൽ വസ്തുക്കൾ ആകാശത്തിലൂടെ വേഗത്തിൽ നീങ്ങുന്നതായി കാണിക്കുന്നു, അവയിലൊന്ന് വായുവിൽ കറങ്ങുന്നതായി തോന്നുന്നു. ''ആ കാര്യം നോക്കൂ സുഹൃത്തേ!'' ഒരു പൈലറ്റ് പറയുന്നു. ''ഇത് കറങ്ങുന്നു!'' ്എന്ന് നാവികർ പറയുന്നതും കേൾക്കാം. അതേസമയം ഗവേഷണത്തിനുള്ള ഫണ്ട് ന്ഷടമാവാതിരിക്കാൻ നാസയടക്കമുള്ള സ്ഥാപനങ്ങൾ ഇടക്കിടെ അന്യഗ്രഹ ജീവികളെ ലൈം ലൈറ്റിൽ നിർത്താറുണ്ടെന്ന വിമർശനം നേരത്തെ ഉയർന്നിരുന്നു.

വീഡിയോകളെയും അന്യഗ്രഹജീവികളെയും കുറിച്ചുള്ള ചർച്ച അമേരിക്കൻ രാഷ്ട്രീയത്തിൽവരെ പ്രതിഫലിച്ചിരുന്നതായി ദ ഗാർഡിയൻ പത്രം റിപ്പോർട്ട് ചെയ്യുന്നു. 2016 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ആദ്യ പകുതിയിൽ ഹിലരി ക്ലിന്റൺ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടാൽ യുഎഫ്ഒ ഫയലുകൾ പരസ്യമാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ ജൂണിൽ ഡൊണാൾഡ് ട്രംപ് അന്യഗ്രഹജീവികളെക്കുറിച്ച് രാഷ്ട്രീയ വൃത്തങ്ങളിൽ ഒരു പുതിയ ചർച്ചയ്ക്ക് ആക്കംകൂട്ടി. താൻ ഇതിലൊന്നും വിശ്വസിക്കുന്നില്ലെന്നാണ് ട്രംപ് തുറന്നടിച്ചത്.

നിരവധി ആളുകളാണ് പറക്കുംതളികളെയും അന്യഗ്രഹജീവികളെയും കണ്ടെത്തിയെന്ന് പറഞ്ഞ് രംഗത്ത് എത്തുന്നത്. ഇതൊക്കെ ശുദ്ധ നുണയായിരുന്നെന്നും ചിലരുടേത് വെറും വിഭ്രാന്തി മാത്രമായിരുന്നെന്നും പിന്നീട്് അന്വേഷണത്തിൽ കണ്ടെത്തി. സെപ്റ്റംബറിൽ ഒരു ഇന്റർനെറ്റ് തട്ടിപ്പിന്റെ ഫലമായി 75 പേർ നെവാഡ മരുഭൂമിയിലെ കുപ്രസിദ്ധമായ രഹസ്യ സൈനിക കേന്ദ്രത്തിന് അരികിൽ എത്തിയിരുന്നു. ഇവിടെ അന്യഗ്രഹജീവികകെ കാണാമെന്നായിരുന്നു പ്രചാരണം. പക്ഷേ അവിടെ അവർക്ക് ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല. അമേരിക്കയിൽ അന്യഗ്രഹജീവികളുടെ ആരാധകർക്കായി വെബസൈറ്റും വാട്സാപ് ഗ്രൂപ്പുകളുമൊക്കെയുണ്ട്. മറ്റേതോ ഒരു ഗ്രഹത്തിൽനിന്ന് വരുന്ന ജീവി തങ്ങളുടെ രക്ഷകനാണെന്ന് വിശ്വസിക്കുന്ന ഒരു മതവിഭാഗവും ഈ കാര്യങ്ങൾ പ്രോൽസാഹിപ്പിക്കുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP