Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ശാന്തി സ്വരൂപ് ഭട്‌നാഗർ പുരസ്‌കാരത്തിന് അർഹരായവരിൽ രണ്ട് മലയാളികളും; ഡോ. ആർ ബി സുനോജിന് കെമിക്കൽ സയൻസ് വിഭാഗത്തിലും ഡോ. കെ സായ്കൃഷ്ണന് ബയോളജിക്കൽ സയൻസ് വിഭാഗത്തിലും പുരസ്‌കാരം; ശാസ്ത്ര-സാങ്കേതിക അവാർഡിന് ആകെ അർഹരായത് 12 പേർ

ശാന്തി സ്വരൂപ് ഭട്‌നാഗർ പുരസ്‌കാരത്തിന് അർഹരായവരിൽ രണ്ട് മലയാളികളും; ഡോ. ആർ ബി സുനോജിന് കെമിക്കൽ സയൻസ് വിഭാഗത്തിലും ഡോ. കെ സായ്കൃഷ്ണന് ബയോളജിക്കൽ സയൻസ് വിഭാഗത്തിലും പുരസ്‌കാരം; ശാസ്ത്ര-സാങ്കേതിക അവാർഡിന് ആകെ അർഹരായത് 12 പേർ

മറുനാടൻ മലയാളി ബ്യൂറോ

ഡൽഹി: ശാസ്ത്ര-സാങ്കേതിക മേഖലയിൽ രാജ്യം നൽകുന്ന ഉന്നതപുരസ്‌കാരങ്ങളിലൊന്നായ ശാന്തിസ്വരൂപ് ഭട്നാഗർ പുരസ്‌കാരത്തിന് അർഹരായവരിൽ രണ്ട് മലയാളികളും. തിരുവനന്തപുരം പേരൂർക്കട ബിനോജ് ഹൗസിൽ ഡോ. ആർ.ബി. സുനോജ്, കോട്ടയം സ്വദേശി ഡോ. കെ. സായ്കൃഷ്ണൻ എന്നീ മലയാളികളാണ് പുരസ്‌കാരം നേടിയത്. ഇവർ ഉൾപ്പെടെ 12 പേർക്കാണ് കഴിഞ്ഞ ദിവസം ശാസ്ത്ര-സാങ്കേതിക മന്ത്രാലയമാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്. ശാസ്ത്ര-വൈജ്ഞാനിക ഗവേഷണ കൗൺസിൽ ദിനമായ വ്യാഴാഴ്ച ഡൽഹി വിജ്ഞാൻ ഭവനിൽ നടന്ന ചടങ്ങിലാണ് പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചത്. 

മുംബൈ ഐ.ഐ.ടി.യിലെ രസതന്ത്രവിഭാഗം പ്രൊഫസറാണ് ആർ ബി സുനോജ്. കെമിക്കൽ സയൻസ് വിഭാഗത്തിലാണ് സുനോജിന് പുരസ്‌കാരം. ബെംഗളൂരു ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസസിൽനിന്ന് ഡോക്ടറേറ്റും അമേരിക്കയിലെ ഒഹായോ സ്റ്റേറ്റ് സർവകലാശാലയിൽനിന്ന് പോസ്റ്റ് ഡോക്ടറേറ്റും നേടി. ഭുവനേന്ദ്രന്റെ(പേരൂർക്കട മണി)യും കെ. വസന്തകുമാരിയുടെയും മകനാണ്. 17 വർഷമായി മുംബൈയിലാണ് താമസം. ഭാര്യ: വിജയശ്രീ, മകൻ ദർശൻ. പുണെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എജ്യുക്കേഷൻ ആൻഡ് റിസർച്ചിലെ സ്ട്രക്ചറൽ ബയോളജി വിഭാഗം അസോസിയേറ്റ് പ്രൊഫസറാണ് ഡോ. കെ സായ്കൃഷ്ണൻ. ബയോളജിക്കൽ സയൻസിലാണ് ഡോ. സായ്കൃഷ്ണന് പുരസ്‌കാരം.

ഡോ. സുബിമൽ ഘോഷ് (ഭൗമ, അന്തരീക്ഷ, സമുദ്ര പഠനം, ജ്യോതിശ്ശാസ്ത്രം), ഡോ. മണിക് വർമ(എൻജിനിയറിങ് സയൻസ്), ഡോ. ദിഷന്ത് മയൂർബായ് പഞ്ചോളി, ഡോ. നീന ഗുപ്ത(ഗണിതം), ഡോ. ധീരജ് കുമാർ, ഡോ. മുഹമ്മദ് ജാവേദ് അലി(വൈദ്യശാസ്ത്രം), ഡോ. അനിന്ദ സിൻഹ, ഡോ. ശങ്കർ ഘോഷ് (ഫിസിക്കൽ സയൻസ്), ഡോ. സൗമൻ ബസാക്,(ബയോളജിക്കൽ സയൻസ്), ഡോ. തപസ് കുമാർ മജി (രസതന്ത്രം) എന്നിവരാണ് പുരസ്‌കാരത്തിനർഹരായ മറ്റുള്ളവർ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP