Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ചന്ദ്രനിലും ഭൂമി കുലുങ്ങും! ഉപരിതലത്തിലെ ദ്രവ വസ്തുവും ഭൂമിക്ക് സമാനമായ അകക്കാമ്പും വ്യക്തമാക്കുന്നത് ഭൂചലന സാധ്യത; നിർണ്ണായക കണ്ടുപിടിത്തവുമായി ഇന്ത്യൻ ശാസ്ത്രജ്ഞൻ

ചന്ദ്രനിലും ഭൂമി കുലുങ്ങും! ഉപരിതലത്തിലെ ദ്രവ വസ്തുവും ഭൂമിക്ക് സമാനമായ അകക്കാമ്പും വ്യക്തമാക്കുന്നത് ഭൂചലന സാധ്യത; നിർണ്ണായക കണ്ടുപിടിത്തവുമായി ഇന്ത്യൻ ശാസ്ത്രജ്ഞൻ

ഭൂകമ്പം എന്ന പേരിൽ 'ഭൂ' ഉള്ളതിനാൽ ഇത് ഭൂമിയിൽ മാത്രം നടക്കുന്ന പ്രതിഭാസമാണെന്നാണോ ധരിച്ചിരിക്കുന്നത്...? എന്നാൽ നിങ്ങൾക്ക് തെറ്റി. ഭൂകമ്പം ചന്ദ്രനിലുമുണ്ടാകുന്നുണ്ടെന്നാണ് പുതിയ വെളിപ്പെടുത്തലുകൾ സൂചിപ്പിക്കുന്നത്. ചന്ദ്രന്റെ ഉപരിതലത്തിനടിയിലുള്ള ടെക്ടോണിക് പ്ലേറ്റുകളുടെ ചലനഫലമായിട്ടാണ് ഇവിടെ ഭൂകമ്പം സംജാതമായിരിക്കുന്നത്. സീ ന്യൂസാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

നെഹ്രു യൂണിവേഴ്‌സിറ്റിയിലെ ജിയോളജി ആൻഡ് റിമോട്ട് സെൻസിങ് അറ്റ് സ്‌കൂൾ ഓഫ് എൻവയോൺമെന്റൽ സയൻസസിലെ പ്രഫസറായ സൗമിത്രം മുഖർജിയും അദ്ദേഹത്തിന്റെ വിദ്യാർത്ഥിയായ പ്രിയദർശിനി സിംഗും ആണ് ഇക്കാര്യത്തെക്കുറിച്ച് സൂചനകൾ നൽകിയിരിക്കുന്നത്. ചന്ദ്രയാൻ 1ലെ കാമറകളിൽ നിന്നും പകർത്തപ്പെട്ട ചന്ദ്രന്റെ ഉപരിതലചിത്രങ്ങൾ വിശകലനം ചെയ്തിട്ടാണ് അവർ ചന്ദ്രനിലെ ഭൂകമ്പത്തെക്കുറിച്ചുള്ള സൂചനകൾ നൽകിയിരിക്കുന്നത്. ചന്ദ്രനിലും ടെക്ടോണിക് പ്ലേറ്റുകളുണ്ടെന്നും അവ ചലിക്കുന്നത് മൂലം ഭൂമിയിലെ ഭൂകമ്പത്തിന് സമാനമായ അവസ്ഥയുണ്ടെന്നുമാണ് അവർ വ്യക്തമാക്കുന്നത്.

ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ നിന്നുമാണ് ഇതുസംബന്ധിച്ച ഡാറ്റകൾ ശേഖരിച്ചിരിക്കുന്നത്. ചന്ദ്രനിൽ ഭൂകമ്പമുണ്ടായതിന്റെ പല തെളിവുകളും അവിടെ നിന്ന് ലഭിച്ചതായി ഈ ഡാറ്റകൾ വെളിപ്പെടുത്തുന്നു. ചന്ദ്രന്റെ ഉപരിതലത്തിനടിയിൽ ദ്രവരൂപത്തിലുള്ള പദാർത്ഥങ്ങളുണ്ടെന്ന് വ്യക്തമായെന്നും അവയ്ക്ക് മുകളിലൂടെ ടെക്ടോണിക് ഫലകങ്ങൾ തെന്നിനീങ്ങുന്നതിന്റെ ഫലമായാണിവിടെ കുലുക്കമുണ്ടാകുന്നതെന്നും ഇത് ഭൂമിയിലെ ഭൂകമ്പത്തിന് സമാനമാണെന്നും മുഖർജി വിശദമാക്കുന്നു.

ചന്ദ്രനും ഒരു അകക്കാമ്പുണ്ടെന്നും ഘടനയിൽ ഭൂമിയോട് സമാനമാണ് ചന്ദ്രനെന്നും ഇതിലൂടെ തെളിഞ്ഞിരിക്കുകയാണെന്നും അദ്ദേഹം വെളിപ്പെടുത്തുന്നു. ഭൂമിയിലെയും ചന്ദ്രനിലെയും ഭൂകമ്പങ്ങളെ താരതമ്യപഠനത്തിന് വിധേയമാക്കിയിരുന്നു. നിലവിൽ അവിടെ ഭൂകമ്പമുണ്ടാകാനുള്ള സാധ്യതയൊന്നുമില്ലെന്നും പ്രഫസർ പറയുന്നു. അഹമ്മദാബാദ് ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യൻ സ്‌പേസ് റിസർച്ച് ഓർഗനൈസേഷൻ ഇവരെ ഈ പഠനത്തിന് സഹായിച്ചിട്ടുണ്ട്. നാച്വർ ഇന്ത്യ, ഫ്രണ്ടിയേർസ് ഇൻ എർത്ത് സയൻസ്, ഐഇഇഇ ജിയോസയൻസ് തുടങ്ങിയവയിൽ ഇതുസംബന്ധിച്ച ആർട്ടിക്കിളുകൾ പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP