Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ജനസംഖ്യ എത്ര കൂടിയാലും താമസിക്കാൻ ഭൂമികൾ വേറെയുണ്ട്; സൗരയൂഥത്തിന് പുറത്ത് മനുഷ്യവാസം സാധ്യമായ മൂന്ന് ഉപഗ്രഹങ്ങൾ കൂടി കണ്ടെത്തിയതായി നാസ

ജനസംഖ്യ എത്ര കൂടിയാലും താമസിക്കാൻ ഭൂമികൾ വേറെയുണ്ട്; സൗരയൂഥത്തിന് പുറത്ത് മനുഷ്യവാസം സാധ്യമായ മൂന്ന് ഉപഗ്രഹങ്ങൾ കൂടി കണ്ടെത്തിയതായി നാസ

സൗരയൂഥത്തിന് പുറത്ത് ഭൂമിയോട് ഏറ്റവും അടുത്തുള്ള മറ്റൊരു ഗ്രഹത്തെ കണ്ടെത്തിയതായി ജ്യോതിശാസ്ത്രജ്ഞർ അവകാശപ്പെട്ടു. പാറക്കൂട്ടങ്ങൾ നിറഞ്ഞ ഗ്രഹമാണ് കണ്ടെത്തിയിട്ടുള്ളത്. സൂര്യനോളം വരില്ലെങ്കിലും മറ്റൊരു കുള്ളൻ നക്ഷത്രത്തെ ചുറ്റുന്ന മറ്റു രണ്ട് ഗ്രഹങ്ങൾ കൂടി ഈ ഗ്രഹത്തിന് സമീപത്തായുണ്ട്.

ഭൂമിയിൽനിന്ന് വെറും 21 പ്രകാശവർഷം അകലെയായാണ് ചുവന്നുതുടുത്ത ഈ ഗ്രഹത്തെ ശാസ്ത്രലോകം കണ്ടെത്തിയത്. ഇതുൾപ്പെടെ നാല് ഗ്രഹങ്ങളാണ് ഈ സൗരയുഥത്തിലുള്ളത്. ഒരു വലിയ ഗ്രഹവും സൂപ്പർ എർത്ത് എന്നറിയപ്പെടുന്ന തരത്തിലുള്ള മൂന്ന് ചെറിയ ഗ്രഹങ്ങളും. എച്ച്ഡി219134 എന്ന നക്ഷത്രത്തെയാണ് ഈ ഗ്രഹങ്ങൾ ഭ്രമണം ചെയ്യുന്നതെന്ന് ആസ്‌ട്രോണമി ആൻഡ് ആസ്‌ട്രോഫിസിക്‌സ് ജേണലിൽ പ്രസിദ്ധപ്പെടുത്തിയ റിപ്പോർട്ടിൽ പറയുന്നു.

ഭൂമിയെക്കാൾ പിണ്ഡമുള്ളതും എന്നാൽ, നെപ്ട്യൂൺ, ശനി, വ്യാഴം തുടങ്ങിയ ഗ്രഹങ്ങളെക്കാൾ ചെറുതുമായ ഗ്രഹങ്ങളാണ് സൂപ്പർ എർത്ത് എന്നറിയപ്പെടുന്നത്. വാതകത്താലോ പാറകളാലോ രണ്ടും ചേർന്നവയാണ് ഇത്തരം ഗ്രഹങ്ങൾ. ഭൂമിയെക്കാൾ 1.6 മടങ്ങ് വലിപ്പമുള്ളതാണ് ഇപ്പോൾ കണ്ടെത്തിയിട്ടുള്ള ഗ്രഹം. നാസയുടെ സ്പിറ്റ്‌സർ ടെലിസ്‌കോപ്പാണ് ഈ ഗ്രങ്ങളെ കണ്ടെത്തിയത്.

മൂന്ന് ദിവസം കൊണ്ട് നക്ഷത്രത്തെ ഭ്രമണം ചെയ്യുന്ന ഗ്രഹത്തിലെ താപനില 427 ഡിഗ്രി സെൽഷ്യസാണ്. സൗരയൂഥത്തിന് പുറത്ത് കണ്ടെത്തുന്ന ഭൂമിയോട് ഏറ്റവും അടുത്തുള്ള ഗ്രഹമാണിത്. അഗ്നിപർവതങ്ങൾ നിറഞ്ഞതാവാം ഈ ഗ്രഹമെന്നും അതിന്റെ ഉപരിതലം ഉരുകിയൊലിക്കുന്നതാവാമെന്നും പഠനത്തിന് നേതൃത്വം നൽകിയ സ്റ്റെഫാൻ ഉദ്രി പറയുന്നു. ജീവൻ നിലനിൽക്കാൻ സഹായിക്കുന്ന വെള്ളത്തിന്റെ അംശം ഇവിടെയുണ്ടാകാൻ സാധ്യതയില്ലെന്നും അദ്ദേഹം പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP