Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ശാസ്ത്ര- സ്വതന്ത്ര ചിന്ത സെമിനാർ ' റിഫ്‌ളക്ഷൻസ്' 20 നാളെ ഡബ്ലിനിൽ; ഒരുക്കങ്ങൾ പൂർത്തിയായി

ശാസ്ത്ര- സ്വതന്ത്ര ചിന്ത സെമിനാർ ' റിഫ്‌ളക്ഷൻസ്' 20 നാളെ ഡബ്ലിനിൽ; ഒരുക്കങ്ങൾ പൂർത്തിയായി

മറുനാടൻ മലയാളി ബ്യൂറോ

അയർലണ്ട്: എസൻസ് അയർലണ്ട് സംഘടിപ്പിക്കുന്ന 'റിഫ്‌ളക്ഷൻസ് '20 ' എന്നു പേരിട്ടിരിക്കുന്ന ശാസ്ത്ര-സ്വതന്ത്ര ചിന്താ സെമിനാർ 7 ആം തീയതി ശനിയാഴ്ച വൈകിട്ട്‌ 4.30 മുതൽ താലയിലെ സയന്റോളജി ഓഡിറ്റോറിയത്തിൽ വച്ച് നടക്കും. പരിപാടിയുടെ ഒരുക്കങ്ങൾ പൂർത്തിയായി. ഈ സെമിനാറിൽ ആറു പ്രഭാഷകർ വിവിധ വിഷയങ്ങൾ അവതരിപ്പിക്കുന്നു.

ശാസ്ത്രീയ മനോവൃത്തി ഉള്ള ഒരു സമൂഹത്തിനു മാത്രമേ സാമൂഹിക ഉത്തരവാദിത്തങ്ങൾ ഏറ്റവും ഭംഗിയായി നിർവഹിക്കാൻ സാധിക്കുകയുള്ളൂ. ശാസ്ത്രീയ മനോവൃത്തിയിൽ ഊന്നിയുള്ള ഒരു സമൂഹസൃഷ്ടിക്ക് വേണ്ടിയുള്ള ചുവടുവെപ്പ് കൂടിയാണ് റിഫ്‌ളക്ഷൻസ്'20.
ജോസ് ജോസഫ് ( മിഴികൾ ഉയർത്തുവിൻ), അക്‌സ( കേജ്ഡ്), കാർത്തിക് ശ്രീകാന്ത് ( കൺസ്യൂമറിസം കാലാവസ്ഥാവ്യതിയാനവും), സചിത സൂര്യനാരായണൻ ( ഡിസ്ലെക്‌സിയ), ടോമി സെബാസ്റ്റ്യൻ ( കഥയറിയാതെ), ബിനു ഡാനിയൽ ( മരണമെത്തുന്ന നേരത്ത്) എന്നിവരാണ് പ്രഭാഷകർ.

കഴിഞ്ഞ ഏതാനും വർഷങ്ങളായി മലയാളിയുടെ ചിന്താ രീതിയിൽ ഒരു മാറ്റം വരുത്താൻ ശ്രമിച്ചു കൊണ്ടിരിക്കുന്ന സംഘടനയാണ് എസൻസ്സ്.കെട്ടുകഥകളും വിശ്വാസങ്ങളും അല്ല ശാസ്ത്രീയ മനോഭാവത്തോടെ, യുക്തിഭദ്രമായുള്ള ചിന്തയാണ് ഒരു സമൂഹത്തെ മുന്നോട്ടു നയിക്കുന്നത് എന്നുള്ള ബോധ്യം ജനങ്ങളിൽ എത്തിക്കുന്നതിൽ എസൻസ്സ് വളരെ ശ്രദ്ധേയമായ പ്രവർത്തനങ്ങളാണ് കാഴ്ചവച്ചു കൊണ്ടിരിക്കുന്നത് എന്ന കാര്യത്തിൽ ഒരു തർക്കവും ഉണ്ടാകാനിടയില്ല.

മതങ്ങളും വിശ്വാസങ്ങളും തലകുത്തി മറിയുന്ന ഒരു സമൂഹത്തിനു നടുവിൽ ജീവിക്കുക എന്നത് അത്യന്തം ദുഷ്‌കരമാണ്.ഒരു കളിമൺ പ്രതിമ തലയിൽ വച്ചു കൊണ്ട് നടന്നാൽ പോലും കേരളത്തിലെ യാത്രാ ഗതാഗതം തടസ്സപ്പെടുത്താൻ സാധിക്കും! വിശ്വാസത്തിന്റെ പേരിൽ പൊതു റോഡുകൾക്ക് നടുവിൽ അടുപ്പുകൂട്ടി കഞ്ഞി ഉണ്ടാക്കുന്ന വലിയൊരു ദുരന്തം കൂടി നമ്മളെ കാത്തിരിക്കുകയാണ്!.

ലക്ഷക്കണക്കിന് ആളുകളുടെ ജീവൻ രക്ഷിച്ച വാക്‌സിനേഷൻ എന്ന പദ്ധതി പോലും പരാജയപ്പെടുന്നതിനുകാരണം മതങ്ങളും വിശ്വാസങ്ങളും ആണ്. ഒരു മാറ്റവും തനിയെ ഉണ്ടാവില്ല. ഏതെങ്കിലും വ്യക്തികളുടെ പരിശ്രമം അതിന് ആവശ്യമാണ്. ഒരു സമൂഹത്തെ ആകെ അന്ധകാരത്തിൽ നിർത്തുന്ന ഇത്തരം പ്രവർത്തികൾക്കെതിരെ ശബ്ദിക്കാൻ നിങ്ങളുടെ സഹായം ആവശ്യമാണ്. 'റിഫ്‌ളക്ഷൻസ്'20' എന്ന പരിപാടിയിൽ പങ്കെടുക്കേണ്ടതും വിജയിപ്പിക്കേണ്ടതും ധാർമിക ബോധമുള്ള ഓരോ വ്യക്തികളുടെയും ഉത്തരവാദിത്വം കൂടിയാണ്.

ഓർമ്മിക്കുക.., ഈ ലോകവും സമൂഹവും മാറും.അതിനെ ആർക്കും തടയാനാകില്ല. ആ മാറ്റത്തിന് നമ്മൾ നൽകിയ സംഭാവന എന്ത് എന്ന കാലത്തിന്റെ ചോദ്യത്തിനു മുമ്പിൽ ഒരു ഉത്തരം കൊടുക്കാൻ നമുക്ക് കഴിയണം. ഒരു മാറ്റവും തനിയെ ഉണ്ടാവുന്നില്ല. ഒഴുകുന്ന ജലത്തിനൊപ്പം ജീവനില്ലാത്ത വസ്തുക്കൾ ഒഴുകിപ്പോകും. പക്ഷേ ഒഴുക്കിനെതിരെ നീന്താൻ ജീവനുള്ളവർക്കെ സാധിക്കൂ..നമ്മൾ ഇവിടെ ജീവിച്ചിരുന്നു എന്നതിന്റെ അടയാളങ്ങൾ നാം ഇവിടെ അവശേഷിപ്പിക്കണം..നമുക്കൊരുമിച്ചു മുന്നേറാം. ഏവരെയും റിഫ്‌ളെക്ഷൻസ്'20 എന്ന പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് ഈ നമ്പറുകളിൽ ബന്ധപ്പെടുക

087 9289885,
087 2263917

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP