Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

രാജ്യത്തിന് തന്നെ അഭിമാനമായി മലയാളി ശാസ്ത്രജ്ഞൻ; ലോകത്തിലെ മികച്ച ശാസ്ത്രജ്ഞരുടെ പട്ടികയിൽ ഇടം നേടി പ്രൊഫ. സാബു തോമസ്; പട്ടിക തയ്യാറാക്കുന്നത് 217 രാജ്യങ്ങളിലെ പഠനങ്ങൾ വിലയിരുത്തി

രാജ്യത്തിന് തന്നെ അഭിമാനമായി മലയാളി ശാസ്ത്രജ്ഞൻ; ലോകത്തിലെ മികച്ച ശാസ്ത്രജ്ഞരുടെ പട്ടികയിൽ ഇടം നേടി പ്രൊഫ. സാബു തോമസ്; പട്ടിക തയ്യാറാക്കുന്നത് 217 രാജ്യങ്ങളിലെ പഠനങ്ങൾ വിലയിരുത്തി

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: എം.ജി. സർവകലാശാലാ വൈസ് ചാൻസലർ പ്രൊഫ. സാബു തോമസ് ജർമനി ആസ്ഥാനമായുള്ള അൾപർ-ഡോഗർ(എ.ഡി) സയിന്റിഫിക് ഇൻഡക്സിൽ ലോകത്തിലെ മികച്ച രണ്ടുശതമാനം ശാസ്ത്രജ്ഞരുടെ പട്ടികയിൽ ഇടം നേടി.ആറുവർഷത്തെ വിവിധ സൂചികകളെ അടിസ്ഥാനമാക്കിയുള്ള റാങ്കിങ് പ്രകാരം കെമിക്കൽ സയൻസ് വിഭാഗത്തിൽ ഇദ്ദേഹം രാജ്യത്ത് മൂന്നാം സ്ഥാനത്താണ്.

ഏഷ്യയിൽ പതിനെട്ടാം റാങ്കും ആഗോള തലത്തിൽ 71-ാം റാങ്കുമാണ്. നാച്വറൽ സയൻസ് വിഭാഗത്തിൽ രാജ്യത്ത് ഇരുപതാം സ്ഥാനവും ഏഷ്യയിൽ 87- ാം സ്ഥാനവും ആഗോളതലത്തിൽ 804-ാം സ്ഥാനവുമാണ്.

217 രാജ്യങ്ങളിലെ 19,584 സർവകലാശാലകളിലെയും മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും ലക്ഷക്കണക്കിന് ഗവേഷകരുടെ പഠനങ്ങൾ വിലയിരുത്തിയാണ് എ.ഡി. സയന്റിഫിക് ഇൻഡക്‌സ് തയ്യാറാക്കുന്നത്. പോളിമർ സയൻസ്, നാനോ സയൻസ്, നാനോ ടെക്നോളജി മേഖലകളിൽ നിർണായക സംഭാവനകൾ നൽകിയ അദ്ദേഹം ഇതുവരെ 120 പിഎച്ച്.ഡി ഗവേഷണങ്ങൾക്ക് ഗൈഡായിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP