Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പ്ലൂട്ടോ ഭൂമിയെക്കാൾ സുന്ദരിയോ? മലനിരകളും സൂര്യാസ്തമയവും വെള്ളക്കെട്ടുകളുമൊക്കെ പകർത്തി അമേരിക്കൻ ഉപഗ്രഹം

പ്ലൂട്ടോ ഭൂമിയെക്കാൾ സുന്ദരിയോ? മലനിരകളും സൂര്യാസ്തമയവും വെള്ളക്കെട്ടുകളുമൊക്കെ പകർത്തി അമേരിക്കൻ ഉപഗ്രഹം

ലിപ്പക്കുറവുകൊണ്ട് സൗരയൂഥത്തിലെ ഗ്രഹങ്ങളുടെ പട്ടികയിൽനിന്ന് പുറത്തായെങ്കിലും പ്ലൂട്ടോയുടെ മഹത്വം അൽപം പോലും കുറഞ്ഞിട്ടില്ലെന്ന് തെളിയിക്കുകയാണ് ഈ ചിത്രങ്ങൾ. ഭൂമിയെക്കാൾ സുന്ദരിയാണ് പ്ലൂട്ടോയെന്ന് തോന്നിപ്പിക്കുന്നവയാണ് ഈ ദൃശ്യങ്ങൾ. നാസയുടെ ന്യൂ ഹൊറൈസോൺ പകർത്തിയ ദൃശ്യങ്ങളാണിവ.

മനോഹരമായ മലനിരകളും തണുത്തുറഞ്ഞ നൈട്രജൻ നദികളും സൂര്യാസ്തമയത്തെ ചക്രവാള ദൃശ്യവുമൊക്കെയാണ് ന്യൂ ഹൊറൈസോൺ പകർത്തിയത്. ജൂലൈ 15-നെടുത്ത ഈ ചിത്രങ്ങൾ നാം പ്ലൂട്ടോയിലെത്തിയ അതേ പ്രതീതിയാണ് ജനിപ്പിക്കുന്നതെന്ന് ഗവേഷണത്തിന് നേതൃത്വം കൊടുക്കുന്ന സൗത്ത് വെസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ പ്രിൻസിപ്പൽ ഇൻവെസ്റ്റിഗേറ്റർ അലൻ സ്റ്റേം പറഞ്ഞു.

കാഴ്ചയിലെ ഭംഗി മാത്രമല്ല, പ്ലൂട്ടോയുടെ അന്തരീക്ഷത്തെയും മലനിരകളെയും നിരപ്പുകളെയുമൊക്കെ കുറിച്ച് വ്യക്തമാക്കുന്നതാണ് ഈ ചിത്രങ്ങൾ. നൈട്രജൻ നിറഞ്ഞ പ്ലൂട്ടോയുടെ അന്തരീക്ഷത്തിലെ പാളികൾ ചിത്രങ്ങളിൽ വ്യക്തമാണ്. സൂര്യപ്രകാശത്തിൽ തിളങ്ങുന്ന നൈട്രജൻ മഞ്ഞുപാളികളുടെ ദൃശ്യങ്ങളും ചേതോഹരമാണ്. ഭൂമിയിലേതുപോലെ അനുദിനം കാലാവസ്ഥയിൽ മാറ്റം വരുന്ന ഗ്രഹമാണ് പ്ലൂട്ടോയെന്ന് വ്യക്തമാക്കുന്നതാണ് ഈ ചിത്രങ്ങളെന്ന് ഗവേഷകർ പറയുന്നു.

പ്ലൂട്ടോയിലെ സ്പുട്‌നിക് പ്ലാനം എന്നറിയപ്പെടുന്ന മേഖലയാണ് ചിത്രത്തിൽ തെളിയുന്നത്. നൈട്രജൻ മഞ്ഞുപാളികൾകൊണ്ട് മൂടിക്കിടക്കുകയാണ് ഈ മേഖലയാകെ. ഇതിന് പിന്നിലായി മലനിരകളും കാണാം. അന്യഗ്രഹ ജീവന് പോലും സാധ്യതയുള്ള അന്തരീക്ഷമാണ് പ്ലൂട്ടോയിലേത് എന്ന് കരുതുന്ന ശാസ്ത്രജ്ഞരുമുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP