Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഭൂമിയിൽനിന്നും 350 പ്രകാശവർഷം അകലെ താമസം; സൂര്യനെപ്പോലെ തന്നെ കത്തിജ്വലിക്കുന്നു; ഭൂമിയെക്കാൾ വലിയ 15 ഗ്രഹങ്ങളെ ഇതുവരെ തിന്നുതീർത്തു; ഗ്രീക്ക് മിഥോളജിയെ തോൽപിക്കുന്ന കണ്ടുപിടിത്തത്തിൽ ഞെട്ടി ശാസ്ത്രലോകം

ഭൂമിയിൽനിന്നും 350 പ്രകാശവർഷം അകലെ താമസം; സൂര്യനെപ്പോലെ തന്നെ കത്തിജ്വലിക്കുന്നു; ഭൂമിയെക്കാൾ വലിയ 15 ഗ്രഹങ്ങളെ ഇതുവരെ തിന്നുതീർത്തു; ഗ്രീക്ക് മിഥോളജിയെ തോൽപിക്കുന്ന കണ്ടുപിടിത്തത്തിൽ ഞെട്ടി ശാസ്ത്രലോകം

ഭൂമിയെയും തനിക്കുചുറ്റും കറങ്ങുന്ന ഗ്രഹങ്ങളെയും ഊർജം നൽകി സംരക്ഷിക്കുകയാണ് സൗരയൂഥത്തിന്റെ നാഥനായ സൂര്യൻ. എന്നാൽ, എല്ലാ സൂര്യന്മാരും അങ്ങനെയല്ല. ഭൂമിയിൽനിന്ന് 350 പ്രകാശവർഷം മാത്രം അകലെയുള്ള മറ്റൊരു സൂര്യൻ തന്റെ ഗ്രഹങ്ങളെ ഒന്നൊന്നായി തിന്നുതീർക്കുകയാണ്. ഇതിനകം ഭൂമിയെക്കാൾ വലിപ്പമുള്ള 15 ഗ്രഹങ്ങളാണ് ഈ നക്ഷത്രഭീകരന്റെ ചൂടിൽ കത്തിജ്വലിച്ചില്ലാതായത്.

ഇത് കെട്ടുകഥയല്ല. ഗ്രീക്ക് ഐതിഹ്യകഥകളിലുള്ളതുമല്ല. പ്രപഞ്ചത്തിൽ ഇങ്ങനെയും ചിലതുണ്ട്. നാന്നൂറുകോടി വർഷം പഴക്കമുള്ള ക്രൂൺസ് എന്ന നക്ഷത്രമാണ് ഗ്രഹങ്ങളെ തിന്നുതീർക്കുന്നത്. ക്രൂൺസും സഹോദരി നക്ഷത്രമായ ക്രിയോസുമാണ് 350 പ്രകാശവർഷം അകലെ സ്ഥിതി ചെയ്യുന്നത്. ഗ്രീക്ക് ഐതിഹ്യ കഥകളിൽ കുട്ടികളെ തിന്നുന്ന ക്രൂൺസെന്ന രാക്ഷസന്റെ പേരിലാണ് ഈ നക്ഷത്രവും അറിയപ്പെടുന്നത്.

സൗരയൂഥത്തിലെ മുഴുവൻ ഗ്രഹങ്ങളെയും സൂര്യൻ തിന്നുതീർത്താലും ക്രൂൺസ് ഇതുവരെ ഇ്ല്ലാതാക്കിയ ഗ്രഹങ്ങളുടെയത്ര വരില്ലെന്ന് ഈ നക്ഷത്രങ്ങളെക്കുറിച്ചുള്ള പഠനത്തിന് നേതൃത്വം നൽകിയ ഡേവിഡ് ഹോഗ് പറഞ്ഞു. ഹോഗിന്റെ നേതൃത്വത്തിൽ ഫ്ളാറ്റിറോൺ ഇൻസ്റ്റിറ്റ്യൂട്ടിലെ സെന്റർ ഫോർ കംപ്യൂട്ടേഷണൽ ആസ്‌ട്രോഫിസ്‌ക്‌സിലെ ഗവേഷകരാണ് പഠനത്തിന് നേതൃത്വം നൽകിയത്.

ക്രൂൺസും ക്രിയോസും നക്ഷത്ര സമൂഹത്തിലെ ഇരട്ടകളാണ്. രൂപത്തിലുള്ള സാമ്യമാണ് ഇവയെ ഇരട്ടകളായി വിശേഷിപ്പിക്കാൻ കാരണം. എന്നാൽ, ഇവയ്ക്കുള്ളിലെ ഘടകങ്ങളിൽ കാര്യമായ വ്യത്യാസമുണ്ട്. പരസ്പരം ചുറ്റുന്ന നക്ഷത്രങ്ങളാണിവ. ഓരോ തവണ വലംവെക്കുന്നതിനും പതിനായിരം വർഷമോ അതിലേറെയോ വേണം. വലംവെക്കൽ കൃത്യമായ ഇടവേളകളിൽ നടക്കാറുമില്ല.

ഒരുമിച്ചുണ്ടാവുകയും പിന്നീട് രണ്ടുതരം രൂപത്തിൽ ഉറയ്ക്കുകയും ചെയ്ത നക്ഷത്രങ്ങളാണ് ക്രൂൺസും ക്രിയോസുമെന്ന് ഹോഗ് പറഞ്ഞു. ഭൂമിയിലേതുപോലെ ഉറച്ച പാറകൾ ക്രൂൺസിലുണ്ട്. ഇരുമ്പ്, സിലിക്കോൺ, മഗ്നീഷ്യം, ലിഥിയം തുടങ്ങിയവയാണ് ക്രൂൺസിലേറെയുമുള്ളത്. ക്രൂൺസിനോട് അടുത്തുവരുന്ന ഗ്രഹങ്ങൾ തിളച്ചുമറിയുന്ന ഈ ലോഹക്കൂട്ടിലേക്ക് ദഹിച്ചുപോവുകയാണ് ചെയ്യുന്നതെന്നും ഗവേഷകർ പറയുന്നു. എന്നാൽ, ഇത്തരം സ്വഭാവം ക്രിയോസിനില്ലെന്നാണ് കണ്ടെത്തൽ. 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP