Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

രസതന്ത്ര നൊബേൽ പുരസ്‌കാരം പങ്കിട്ട് മൂന്ന് ശാസ്ത്രജ്ഞർ; പുരസ്‌കാരം നേടിയത് ലിഥിയം-അയേൺ ബാറ്ററികൾ വികസിപ്പിച്ച ശാസ്ത്രജ്ഞർ; ജോൺ ബി ഗുഡിനഫും എം സ്റ്റാൻലി വിറ്റിൻഹാമും അമേരിക്കയിൽ നിന്നും അകിര യോഷിനോ ജപ്പാനിൽ നിന്നും

രസതന്ത്ര നൊബേൽ പുരസ്‌കാരം പങ്കിട്ട് മൂന്ന് ശാസ്ത്രജ്ഞർ; പുരസ്‌കാരം നേടിയത് ലിഥിയം-അയേൺ ബാറ്ററികൾ വികസിപ്പിച്ച  ശാസ്ത്രജ്ഞർ; ജോൺ ബി ഗുഡിനഫും എം സ്റ്റാൻലി വിറ്റിൻഹാമും അമേരിക്കയിൽ നിന്നും അകിര യോഷിനോ ജപ്പാനിൽ നിന്നും

മറുനാടൻ ഡെസ്‌ക്‌

സ്റ്റോക്ക് ഹോം: രസതന്ത്രത്തിനുള്ള ഈ വർഷത്തെ നൊബേൽ പുരസ്‌കാരം മൂന്നുപേർക്ക്. അമേരിക്കൻ ശാസ്ത്രജ്ഞരായ ജോൺ ബി. ഗുഡ്ഇനഫ്, എം. സ്റ്റാൻലി വിറ്റിങ്ഹാം എന്നിവർക്കും ജാപ്പനീസ് ശാസ്ത്രജ്ഞൻ അകിര യോഷിനോയ്ക്കുമാണ് പുരസ്‌കാരം. ലിഥിയം അയോൺ ബാറ്ററി വികസിപ്പിച്ചതിനാണ് മൂവരും പുരസ്‌കാരത്തിന് അർഹരായത്. ഉച്ചക്ക് 3:15നേ റോയൽ സ്വീഡിഷ് അക്കാദമി ഓഫ് സയൻസ് പുരസ്‌കാരം പ്രഖ്യാപിച്ചത്.മൊബൈൽ ഫോൺ, ലാപ് ടോപ്, വൈദ്യുതി വാഹനങ്ങൾ എന്നിവയിൽ ഉപയോഗിക്കുന്നത് ലിഥിയം അയോൺ ബാറ്ററികളാണ്. ലിഥിയം അയോൺ ബാറ്ററികൾ ലോകത്തെ പുതിയദിശയിലേക്ക് നയിക്കാൻ കാരണമായെന്ന് നൊബേൽ പുരസ്‌കാരസമിതി വിലയിരുത്തി.

ചൊവ്വാഴ്ച ഭൗതികശാസ്ത്ര നൊബേൽ സമ്മാനം പ്രഖ്യാപിച്ചിരുന്നു. ജെയിംസ് പീബിൾസ്, മൈക്കിൾ മേയർ, ദിദിയെർ ക്വലോസ് എന്നീ ശാസ്ത്രജ്ഞർക്കാണ് പുരസ്‌കാരം ലഭിച്ചത്. ഫിസിക്കൽ കോസ്‌മോളജിയിലെ കണ്ടുപിടിത്തങ്ങൾക്കാണ് ജെയിംസ് പീബിൾസിന് നൊബേലിന് അർഹനായത്. സൗരയൂഥത്തിന് പുറത്തുള്ള ഒരു ഗ്രഹത്തെ കണ്ടെത്തുകയും അതിനോട് സൗരയൂഥത്തിന് സമാനമായ സ്വാഭാവത്തെ വിശകലനം ചെയ്തതിനുമാണ് മൈക്കിൾ മേയർ, ദിദിയെർ ക്വലോസ് എന്നിവർ നൊബേൽ നേടിയത്.

പ്രപഞ്ചത്തിന്റെ ഉൽപ്പത്തി, ഘടന എന്നിവ കണ്ടെത്താനുള്ള ശാസ്ത്രശ്രമങ്ങളെയാണ് ഭൗതിക ശാസ്ത്രത്തിനുള്ള ഇത്തവണത്തെ പുരസ്‌കാരങ്ങളിലൂടെ ആദരിച്ചതെന്ന് സ്വീഡിഷ് അക്കാദമി സമ്മാനങ്ങൾ പ്രഖ്യാപിച്ച് വ്യക്തമാക്കിയിരുന്നു. രണ്ട് ദശാബ്ദത്തോളം നീണ്ട ഗവേഷങ്ങളിലൂടെയും എഴുത്തിലൂടെയും പ്രപഞ്ചത്തിന്റെ ഘടന സംബന്ധിച്ച നിർവചനങ്ങൾ ലളിതവത്കരിക്കാൻ ജെയിംസ് പീബിൾസിന് സാധിച്ചെന്ന് അക്കാദമി വിലയിരുത്തുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP