Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സൂര്യനിൽ ഭൂമിയുടെ 20 മടങ്ങ് വലിപ്പമുള്ള വിള്ളൽ കണ്ടെത്തി നാസ; ആഴ്ചകൾക്കുള്ളിൽ കണ്ടെത്തുന്നത് രണ്ടാമത്തെ വമ്പൻ ഗർത്തം; മണിക്കൂറിൽ 27 ലക്ഷം മൈൽ വേഗതയുള്ള സൗരക്കാറ്റ് ഭൂമിയിലേക്ക് എത്തിയേക്കുമെന്ന് ആശങ്ക

സൂര്യനിൽ ഭൂമിയുടെ 20 മടങ്ങ് വലിപ്പമുള്ള വിള്ളൽ കണ്ടെത്തി നാസ; ആഴ്ചകൾക്കുള്ളിൽ കണ്ടെത്തുന്നത് രണ്ടാമത്തെ വമ്പൻ ഗർത്തം; മണിക്കൂറിൽ 27 ലക്ഷം മൈൽ വേഗതയുള്ള സൗരക്കാറ്റ് ഭൂമിയിലേക്ക് എത്തിയേക്കുമെന്ന് ആശങ്ക

മറുനാടൻ ഡെസ്‌ക്‌

സൂര്യന്റെ കാന്തിക വലയത്തിൽ ഭൂമിയുടെ 20 മടങ്ങ് വലുപ്പമുള്ള വിള്ളൽ. ഒരാഴ്ചയ്ക്കുള്ളിൽ കാന്തിക വലയത്തിൽ കണ്ടെത്തുന്ന രണ്ടാം വിള്ളലാണ് ഇത്. അതിവേഗതയിലുള്ള സൗരക്കാറ്റ് ഭൂമിയിലേക്ക് വരാനുള്ള സാധ്യതയാണ് ഈ വിള്ളൽ ചർച്ചയാക്കുന്നത്. മണിക്കൂറിൽ 27 ലക്ഷം മൈൽ വേഗതയുള്ള സൗരക്കാറ്റ് ഭൂമിയിലേക്ക് എത്തിയേക്കുമെന്നാണ് ആശങ്ക. ഉപഗ്രഹങ്ങളേയും മറ്റ് സാങ്കേതിക സംവിധാനങ്ങളേയും പോലും ഇത് ബാധിക്കുമെന്ന ആശങ്കയും ഉയരുന്നു. മാർച്ച് 23നാണ് ആദ്യ വിള്ളൽ കണ്ടെത്തുന്നത്.

അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസയുടെ സോളാർ ഡൈനമാനിക് ഒബ്‌സർവേറ്ററിയാണ് രണ്ട് വിള്ളലും കണ്ടെത്തിയത്. അതിവേഗ സൗരക്കാറ്റ് ഭൂമിയിലേക്ക് പതിക്കാനുള്ള സാധ്യതയാണ് ഈ വിള്ളലുകൾ ഉണ്ടാക്കുന്നത്. കരുതലുകൾ എടുക്കേണ്ട സാഹചര്യമാണ് വിള്ളലുകൾ ഉണ്ടാക്കുന്നത്. എന്നാൽ ഭയപ്പെടേണ്ട അവസ്ഥ നിലവിൽ ഇല്ലെന്നും വിലയിരുത്തുന്നു. സൗരക്കാറ്റിന്റെ ഭീഷണി ഒഴിച്ചാൽ ഇത്തരം വിള്ളലുകൾ ഭയക്കേണ്ടതല്ല. എന്നാൽ ഉപഗ്രഹ ആശയ വിനിമയ സാങ്കേതിക വിദ്യയ്ക്ക് ഇത് തിരിച്ചടിയാണ്. താൽകാലികമായി ആശയ വിനിമയത്തെ പോലും തടസ്സപ്പെടുത്തുന്നതിന് ഇത് കാരണമാകും. സൗരവികിരണങ്ങളിൽനിന്നും കോസ്മിക് കിരണങ്ങളുടെ ആക്രമണത്തിൽനിന്നും ഭൂമിയെ സംരക്ഷിക്കുന്നത് ഭൂമിക്കുചുറ്റുമുള്ള കാന്തികമണ്ഡലമാണ്.

വർഷങ്ങളെടുത്തായാലും കാന്തികമണ്ഡലം ഇല്ലാതായാൽ ഭൗമാന്തരീക്ഷത്തെ അതു സാരമായി ബാധിക്കും. സൂര്യന്റെ അന്തരീക്ഷമായ കൊറോണയിൽനിന്ന് സ്‌പേസിലേക്ക് പുറന്തള്ളുന്ന ദ്രവ്യപ്രവാഹമാണ് സൗരകൊടുങ്കാറ്റ് എന്ന് അറിയപ്പെടുന്നത്. പ്‌ളാസ്മയും, കോസ്മിക് കിരണങ്ങളും, അയോണുകളും ഉന്നത ഊർജനിലയിലുള്ള കണികകളുമാണ് ഈ പ്രവാഹത്തിലുള്ളത്. ഇത്തരം സൗരവാതങ്ങൾ ഭൂമിയിലെത്തിയാൽ അത് ഭൗമജീവനെ ഉന്മൂലനംചെയ്യും. ഭൂമിക്കു ചുറ്റുമുള്ള കാന്തികമണ്ഡലമാണ് സൗരവാതങ്ങളെ തടഞ്ഞുനിർത്തുന്നത്.

സോളാർ ഫ്ളെയർ, എന്ന പ്രതിഭാസത്തിൽ ശാസ്ത്രലോകത്തിന് യാതൊരു അത്ഭുതമില്ല. ഇതിന്റെ പേരിൽ ആശങ്കയുമില്ല. സൗരയൂഥത്തിനോ ഭൂമിക്കോ ഇതുമൂലം യാതൊരു കുഴപ്പവും ഉണ്ടാവില്ല. വൈദ്യുതി ചാർജ്ജുള്ള പ്ലാസ്മ രൂപത്തിലുള്ള ഇത്തരം സൗരവാതങ്ങൾ പുറത്തേക്ക് പ്രസരിക്കുന്നത് സാധാരണയാണ്. മാസങ്ങൾക്ക് മുമ്പ് ഓസോൺ പാളിയിൽ വലിയൊരു വിള്ളൽ രൂപപ്പെട്ടതായി അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസ കണ്ടെത്തിയിരുന്നു.

അന്റാർട്ടിക്കയ്ക്ക് മുകളിലായുള്ള ഓസോൺ പാളിയിലാണ് വലിയ ദ്വാരം രൂപപ്പെട്ടിരിക്കുന്നത് അന്ന് കണ്ടെത്തിയത്. ഇതിന്റെ വീഡിയോയും നാസ പുറത്തുവിട്ടിട്ടുണ്ട്. 1979ന് ശേഷം പതിമൂന്നാമത്തെ തവണയാണ് ഇത്രവലിയ വിള്ളൽ രൂപപ്പെടുന്നതെന്നും നാസ അറിയിച്ചു. സൂര്യനിൽ നിന്നുള്ള മാരകമായ അൾട്രാ വയലറ്റ് രശ്മികളിൽ നിന്നും ഭൂമിയേയും ജീവജാലങ്ങളേയും സംരക്ഷിക്കുന്ന കവചമാണ് ഓസോൺ പാളി. അതിന് ശേഷം വീണ്ടും വിള്ളൽ കണ്ടെത്തുകയാണ്. നാസയുടെ മൂന്ന് ഉപഗ്രഹങ്ങളും നാഷണൽ ഓഷ്യാനിക് ആൻഡ് അറ്റ്മോസ്ഫെറിക് അഡ്‌മിനിസ്ട്രേഷനുമാണ് ഓസോൺ പാളിയെ നീരീക്ഷിക്കുന്നത്.

ഔറ, സോമി എൻപിപി എൻപിപി, എൻഒഎഎ 20 എന്നിവയാണ് ഓസോൺ പാളിയെ നിരീക്ഷിക്കുന്ന ഉപഗ്രഹങ്ങൾ. സ്ട്രാറ്റോസ്ഫെറിക്ക് മേഖലയിൽ ഇപ്പോൾ മുൻപത്തെക്കാൾ വലിയ തണുപ്പാണ്. ഇതിന് കാരണം ഓസോൺ പാളിയിലെ വലിയ ദ്വാരമാണെന്ന് ഗവേഷകർ പറയുന്നു. ഒരു പ്രദേശത്ത് ഓസോൺ പാളിയിലുണ്ടാകുന്ന കനക്കുറവിനെയാണ് ഓസോൺ പാളിയിലെ ദ്വാരം എന്ന് വിളിക്കുന്നത്. പലതരം രാസവസ്തുക്കളാണ് ഓസോൺ പാളിയുടെ വിള്ളലിന് കാരണമാകുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP