Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഇതിനു മുൻപെങ്ങും കാണാത്ത അജ്ഞാതവസ്തു ജ്യോതിശാസ്ത്രജ്ഞർ കണ്ടെത്തിയിരിക്കുന്നു; ഭൂമിയിൽ നിന്നും 4000 പ്രകാശവർഷം അകലെയുള്ള ഇത് വിസർജ്ജിക്കുന്നത് ഭീമമായ അളവിലുള്ള ഊർജ്ജം; പ്രപഞ്ചത്തിന്റെ ദുരൂഹതകളിലേക്ക് ശാസ്ത്രം ഊളിയിടുമ്പോൾ

ഇതിനു മുൻപെങ്ങും കാണാത്ത അജ്ഞാതവസ്തു ജ്യോതിശാസ്ത്രജ്ഞർ കണ്ടെത്തിയിരിക്കുന്നു; ഭൂമിയിൽ നിന്നും 4000 പ്രകാശവർഷം അകലെയുള്ള ഇത് വിസർജ്ജിക്കുന്നത് ഭീമമായ അളവിലുള്ള ഊർജ്ജം; പ്രപഞ്ചത്തിന്റെ ദുരൂഹതകളിലേക്ക് ശാസ്ത്രം ഊളിയിടുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

ഭൂമിയിൽ നിന്നും 4000 പ്രകാശവർഷം അകലെയായി ഒരു പുതിയ വസ്തുവിനെ ജ്യോതിശാസ്ത്രജ്ഞർ കണ്ടെത്തിയിരിക്കുന്നു. ഇതിനു മുൻപ് കണ്ടെത്തിയിട്ടുള്ള ഒന്നിനോടും സമാനതകളില്ലാത്ത ഈ വസ്തു ഓരൊ 20 മിനിറ്റിലും ഒരുമിനിറ്റ് വീതം വികിരണ രശ്മികൾ പുറത്തുവിടുകയാണെന്നും ശാസ്ത്രജ്ഞർ പറയുന്നു. അത് ഒരു ന്യുട്രൺ നക്ഷത്രമായിരിക്കാം അല്ലെങ്കിൽ വെളുത്ത കുള്ളൻ നക്ഷത്രമായിരിക്കാം എന്നാണ് ഇപ്പോൾ അനുമാനിക്കുന്നത്. എരിഞ്ഞടങ്ങിയിട്ടും ഇപ്പോൾ വളരെ ശക്തമായ കാന്തികമണ്ഡലം സൂക്ഷിക്കുന്ന നക്ഷത്രങ്ങളേയാണ് കുള്ളൻ നക്ഷത്രങ്ങൾ എന്ന് വിളിക്കുന്നത്. മാഗെനെറ്റർ എന്നും ഇവ അറിയപ്പെടുന്നു.

പ്രപഞ്ചത്തിന്റെ വിശാലമായ പാതകളിലൂടെ തിരിഞ്ഞു നടക്കുന്ന ഈ വസ്തു ഭീമമായ അളവിലാണ് ഊർജ്ജം പുറത്തുവിടുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്. മാത്രമല്ല, രാത്രികാല ആകാശത്ത് ഏറ്റവും തിളക്കമാർന്ന വസ്തുക്കളിൽ ഒന്നു കൂടിയാണിത്. മണിക്കൂറിൽ മൂന്നു തവണ അതിഭീകരമായ അളവിൽ ഇത് ഊർജ്ജം പുറത്തുവിടുന്നു എന്നാണ് ശാസ്ത്രജ്ഞർ കണ്ടെത്തിയിരിക്കുന്നത്. ആസ്ട്രേലിയയിൽ കർട്ടിൻ യൂണിവേഴ്സിറ്റിയിലെ ഇന്റർനാഷണൽ സെന്റർ ഫോർ റേഡിയോ അസ്ട്രോണമി റിസർച്ചിലെ അസ്ട്രോഫിസിസ്റ്റായ ഡോ. നടാഷാ ഹർലി-വാക്കറുടെ നേതൃത്വത്തിലുള്ള ഗവേഷകസംഘമാണ് ഈ അജ്ഞാത വസ്തുവിനെ കണ്ടെത്തിയത്.

മാഗ്‌നെറ്റർ ആകാൻ സാധ്യതയുള്ള വസ്തുക്കൾ കണ്ടെത്തുമ്പോൾ ബഹിരാകാശത്ത് ഉണ്ടാകുന്ന റേഡിയോ തരംഗങ്ങളുടെ മാപ്പിങ് ആണ് ഡോ, നടാഷയുടെൻ സംഘം ചെയ്യുന്നത്. തങ്ങളുടെ നിരീക്ഷണത്തിൽ ഈ വസ്തു ഇടയ്ക്കിടെ പ്രത്യക്ഷപ്പെടുകയും പിന്നെ അപ്രത്യക്ഷമാവുകയും ചെയ്യുന്നു എന്നാണ് അവർ പറയുന്നത്. അത് തികച്ചും അപ്രതീക്ഷിതമായ കാര്യമാണ്. ഇത്തരത്തിൽ പെരുമാറുന്ന മറ്റൊരു വസ്തുവിനെ ഇതുവരെ ബഹിരാകാശത്ത് കണ്ടെത്തിയിട്ടില്ല. അതുകൊണ്ടു തന്നെ ഇത് ജ്യോതിശാസ്ത്രജ്ഞർക്ക് ഒരു പ്രഹേളികയാണ്, അവർ തുടരുന്നു.

മാത്രമല്ല, അത് ഭൂമിയോട് വളരെ അടുത്തുമാണ് സ്ഥിതിചെയ്യുന്നത്, ഏകദേശം 4000 പ്രകാശവർഷം അകലെ. ഭൂമിയിലെ കണക്കിൽ പറഞ്ഞാൽ നമ്മുടെ പറമ്പിന്റെ അതിരിലാണ് ഈ അജ്ഞാത വസ്തുവിന്റെ സ്ഥനം. സാവധാനം കറങ്ങുന്ന ഒരു ന്യുട്രോൺ സ്റ്റാർ നിലനിൽക്കുന്നു എന്ന് ഇതിനുമുൻപ് സൈദ്ധാന്തികമായി പ്രവചിച്ചിട്ടുണ്ട്. ഇതിന്റെ സവിശേഷതകളുമായി ഏതാണ്ട് സാമ്യം പുലർത്തുന്നതാണ് ഈ അജ്ഞാത വസ്തു എന്നും ഡോ. നടാഷ പറയുന്നു. എന്നാൽ, അത്തരത്തിലൊന്നിനെ ഇങ്ങനെ നേരിട്ട് കണ്ടെത്താനാവുമെന്ന് ആരും പ്രതീക്ഷിക്കിട്ടില്ല, കാരണം അവ ഇത്രയധികം തിളക്കമുള്ളതാണെന്ന് ഊഹിച്ചിട്ടില്ല.

എന്തായാലും അത് കാന്തികോർജ്ജത്തെ മറ്റ് പല വസ്തുക്കളും ചെയ്യുന്നതിലധികം കാര്യക്ഷമതയോടെ റേഡിയോ തരംഗങ്ങളാക്കി മാറ്റുന്നു എന്നും ഡോ. നടാഷെ പറയുന്നു. പശ്ചിമ ആസ്ട്രേലിയയിലെ ഗവേഷണ കേന്ദ്രത്തിൽ കർട്ടിൻ യൂണിവേഴ്സിറ്റിയിലെ വിദ്യാർത്ഥിയായ ടൈറോൺ ഒ ഡൊഹെർട്ടിയാണ് മർഷിസൺ വൈഡ്ഫീൽഡ് ആറേ (എം ഡബ്ല്യൂ എ) ഉപയോഗിച്ച് ഈ വസ്തുവിനെ കണ്ടെത്തിയത്. താൻ കഴിഞ്ഞവർഷം കണ്ടെത്തിയ വസ്തു ഇത്രയും അപരിചിതമായ ഒന്നാണെന്ന് അറിഞ്ഞത് അദ്ഭുതം തോന്നുന്നു എന്നാണ് ആ വിദ്യാർത്ഥി പറയുന്നത്.

ഇടയ്ക്കിടെ മിന്നിക്കൊണ്ടിരിക്കുന്ന വസ്തുക്കൾ ബഹിരാകാശത്ത് അപൂർവ്വമല്ല, ട്രാൻസിയന്റുകൾ എന്നാണ് ശാസ്ത്രം ഇവയെ വിളിക്കുന്നത്. അതില ചെലവ് ഏതാനും ദിവസങ്ങൾ ശോഭയോടെ നിന്നതിനു ശേഷം മാസങ്ങളോളം അണഞ്ഞുകിടക്കും. മറ്റു ചിലവ സെക്കന്റുകളുടെയും മില്ലി സെക്കന്റുകളുടെയും വ്യത്യാസത്തിൽ മിന്നിക്കൊണ്ടിരിക്കും. എന്നാൽ, ഒരു മിനിറ്റ് മാത്രം ശോഭിക്കുന്ന ഒന്നിനെ കണ്ടെത്തിയത് ഈ കണ്ടുപിടുത്തത്തെ അസാധാരണമാക്കുന്നു എന്നാണ് സഹ ഗവേഷകയായ ഡോ. ജെമ്മ ആൻഡേഴ്സൺ പറഞ്ഞത്.

പുതിയ വസ്തു അവിശ്വസനീയമാം വിധം തിളക്കമാർന്നതാണെന്നും സൂര്യനേക്കാൾ ചെറിയതാണെന്നും അതേസമയം, വളരെയധികം ശക്തമായ കാന്തികമണ്ഡലം ഉണ്ടെന്ന് വ്യക്തമാക്കുന്ന രീതിയിൽ ശക്തമായ റേഡിയോ തരംഗങ്ങൾ പുറപ്പെടുവിക്കുന്നതാണെന്നും അവർ പറനു. ട്രാൻസിയന്റ്സിനെ കുറിച്ചുള്ള പഠനത്തിൽ ഒരു വലിയ നക്ഷത്രത്തിന്റെ മരണം നിരീക്ഷിക്കുക എന്നതാണ് പ്രധാന ഘട്ടം അതുപോലെ അത് ബാക്കിവെച്ചു പോകുന്ന വസ്തുക്കളെയും നിരീക്ഷിക്കും. എന്നാൽ, ഇത്തരത്തിലുള്ള അപൂർവ്വ വസ്തുക്കൾ ഇനിയുമുണ്ടോ എന്ന അന്വേഷണം കൂടി തുടർന്ന് നടത്തുമെന്നാണ് ഗവേഷകർ പറയുന്നത്. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP