Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പട്ടിണിയും ചൂഷണവും അതിരുവിടുമ്പോൾ 2040-ൽ ലോകം തകർന്നടിയുമെന്ന് 1972-ൽ പുറത്ത് വന്ന പഠനം ശരിയായേക്കും; മസാച്ചുസറ്റ് സർവ്വകലാശാലയുടെ വിവാദ റിപ്പോർട്ട് സത്യമാകുമെന്ന് കെ പി എം ജി; മനുഷ്യകുലം തന്നെ ഇല്ലാതെയാവുമോ ?

പട്ടിണിയും ചൂഷണവും അതിരുവിടുമ്പോൾ 2040-ൽ ലോകം തകർന്നടിയുമെന്ന് 1972-ൽ പുറത്ത് വന്ന പഠനം ശരിയായേക്കും; മസാച്ചുസറ്റ് സർവ്വകലാശാലയുടെ വിവാദ റിപ്പോർട്ട് സത്യമാകുമെന്ന് കെ പി എം ജി; മനുഷ്യകുലം തന്നെ ഇല്ലാതെയാവുമോ ?

മറുനാടൻ മലയാളി ബ്യൂറോ

രിസ്ഥിതിയേയും സമൂഹം നൽകേണ്ടി വരുന്ന വിലയേയും ഗൗനിക്കാതെയുള്ള മനുഷ്യന്റെ വികസന പ്രവർത്തനങ്ങൾ സമൂഹത്തിന്റെ നാശത്തിൽ കലാശിക്കുമെന്ന് 1972-ൽ മസാച്ചുസറ്റ്സ് ഇൻസ്റ്റിറ്റിയുട്ട് ഓഫ് ടെക്നോളജിയുടെ ഒരു പഠന റിപ്പോർട്ടിൽ വെളിപ്പെടുത്തിയിരുന്നു. ഇതേരീതിയിൽ മുന്നോട്ട് പോവുകയാണെങ്കിൽ 21-)0 നൂറ്റാണ്ടിന്റെ പകുതിയോടെ ലോകം തന്നെ തകർന്നടിയും എന്നായിരുന്നു റിപ്പോർട്ടിൽ പറഞ്ഞിരുന്നത്.

ഈ സിദ്ധാന്തം ശരിയോ തെറ്റോ എന്ന് കണ്ടുപിടിക്കുന്നതിനായി കെ പി എം ജിയിലെ സസ്റ്റെയിനബിലിറ്റി ആൻഡ് ഡൈനാമിക് സിസ്റ്റം അനാലിസിസ് ഹെഡ് ഗയാ ഹെറിങ്ടൺ ഒരു പഠനം നടത്തിയിരുന്നു 1972 ന് ശേഷം ലോകം എങ്ങനെ പുരോഗമിച്ചു എന്നതിന്റെ ഒരു മാതൃക സൃഷ്ടിച്ചുകൊണ്ടായിരുന്നു പഠനം. ജനസംഖ്യ, വ്യവസായിക ഉദ്പാദനം, മലിനീകരണം തുടങ്ങി 10 കാര്യങ്ങളിൽ ശ്രദ്ധയൂന്നിയായിരുന്നു ഹെറിങ്ടണിന്റെ പഠനം.

നേരത്തേ മസാച്ചുസാറ്റ്സ് ഇൻസ്റ്റിറ്റിയുട്ട് പറഞ്ഞതിലും ഭീകരമായിരുന്നു കെ പി എം ജിയുടെ പഠനത്തിൽ കണ്ടെത്തിയത്. 2040 ആകുമ്പോഴേക്കും ലോകമാകെ താറുമാറാകും എന്നാണ് ഈ പഠന റിപ്പോർട്ട് പറയുന്നത്. ഒരു സാമൂഹിക പതനം ഉണ്ടാകും എന്നാണ് ഹെറിങ്ടൺ റിപ്പോർട്ടിൽ പറയുന്നത്. സാമൂഹിക പതനം എന്നു പറഞ്ഞാൽ ജീവിത നിലവാരം കുത്തനെ ഇടിയുക, ഭക്ഷ്യക്ഷാമം അനുഭവപ്പെടുക, വ്യാവസായിക ഉദ്പാദനം കുറയുക എന്നിവയൊക്കെ ഇതിൽ ഉൾപ്പെടും. ആത്യന്തികമായി മനുഷ്യകുലം ഇല്ലാതെയാകുന്നതിലായിരിക്കും ഇത് ചെന്നെത്തുക.

വേൾഡ് 1 എന്ന കമ്പൂട്ടർ പ്രോഗ്രാം ഉപയോഗിച്ച് മസാച്ചുസാറ്റ്സ് ഇൻസ്റ്റിറ്റിയുട്ട് ഓഫ് ടെക്നോളജി നടത്തിയ പഠനത്തിൽ 1900 മുതലുള്ള ലോകജീവിതം പഠനവിഷയമാക്കിയിരുന്നു. അതുപോലെ 2060 വരെയുള്ള കാര്യങ്ങളും പഠനവിധേയമാക്കിയിരുന്നു. വെള്ളക്കടലാസിൽ ഒരു ഗ്രാഫിന്റെ രൂപത്തിലായിരുന്നു കണ്ടെത്തലുകൾ രേഖപ്പെടുത്തിയിരുന്നത്. ഇതുമായി ബന്ധപ്പെട്ട ഒരു വീഡിയോയിൽ ഈ പഠനത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പഠനത്തിന് നേതൃത്വം നൽകിയ ജെറി ഫോസ്റ്റർ വിവരിച്ചിട്ടുമുണ്ട്.

ഈ ഗ്രാഫിലെ രേഖകൾ താഴെ നിന്നും തുടങ്ങി 2000 വരെ ഉയരത്തിലേക്കാണ് പോകുന്നത്. പിന്നീട് അത് താഴ്ന്നുവരുന്നു. ഇത് ജനസംഖ്യ വർദ്ധനവിനെ സൂചിപ്പിക്കുന്നതാണ്. അതേസമയം ജീവിത നിലവാരം സൂചിപ്പിക്കുന്ന രേഖ 1940 വരെ മുകളിലേക്കാണ് പോകുന്നത് പിന്നീട് 2020 വരെ താഴ്ന്ന് വന്ന് പിന്നീട് മേലേ്പാട്ട് പോകുന്നു. നാഗരികതയുടെ ചരിത്രത്തിലെ ഒരു നാഴികക്കല്ലായിട്ടാണ് 2020 നെ 1972-ലെ പഠനത്തിൽ കാണിച്ചിരിക്കുന്നത്.

ഇതേ മാതൃക തന്നെയാണ് ഹെറിങ്ടണും തന്റെ പഠനത്തിന് ഉപയോഗിച്ചത്. എന്നാൽ വേൾഡ് 3 എന്ന മറ്റൊരു മാതൃക അധികമായി ഉപയോഗിച്ചു. ജനസംഖ്യ, ജനനനിരക്ക്, മരണനിരക്ക്, വ്യവസായിക ഉദ്പാദനം, ഭഷ്യ ഉദ്പാദനം, പുനരുപയോഗം ചെയ്യാൻ കഴിയാത്ത വിഭവങ്ങൾ, മലിനീകരണം, മാനവ ക്ഷേമം, പാരിസ്ഥിതിക പ്രശ്നങ്ങൾ എന്നിവ കൂടി ഈ പുതിയ മാതൃകയിൽ ഉൾപ്പെടുത്തി.

ബിസിനസ്സ് ആസ് യൂഷ്വൽ (ബി എ യു 2), കോംബ്രെഹെൻസീവ് ടെക്നോളജി (സി ടി) എന്നീ രണ്ട് സാഹചര്യങ്ങളുമായി ഏറ്റവും പുതിയ ഡാറ്റ അടുത്ത ബന്ധം പുലർത്തുന്നു. ഈ രണ്ടു സാഹചര്യങ്ങളുടെയും വളർച്ച ഒരു പതിറ്റാണ്ടിനുള്ളിൽ അവസാനത്തിലേക്കെത്തുമെന്നാണ് പഠനം വെളിപ്പെടുത്തുന്നത്. അതായത് തുടർ വികസനം സാധ്യമല്ലാത്ത ഒരു അവസ്ഥയിൽ എത്തിച്ചേരും. എന്നിരുന്നാലും, സാങ്കേതിക വിദ്യയിലെ വികാസങ്ങളും പൊതുസേവനങ്ങളിൽ നിക്ഷേപിക്കുന്നതും ഒരു സർവ്വനാശത്തിൽ നിന്നു രക്ഷിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP