Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അന്തരീക്ഷത്തിൽ പ്രവേശിച്ച ശേഷം ഉപരിതലം വരെയുള്ള 'നെഞ്ചിടിപ്പിന്റെ 7 മിനിറ്റുകൾ' അതിജീവിച്ചത് വെല്ലുവിളികൾ ഏറ്റെടുത്ത്; പെഴ്‌സിവീയറൻസിന് വിജയകരമായ ലാൻഡിങ്; ചൊവ്വയിലെ ജീവന്റെ തുടിപ്പുകളിൽ ഇനി ഉടൻ സത്യം അറിയാം; ചുവന്ന ഗ്രഹത്തെ കീഴടക്കി നാസ; ബഹിരാകാശത്തിൽ അമേരിക്കൻ ദൗത്യം വിജയിക്കുമ്പോൾ കൈയടിച്ച് ലോകം

അന്തരീക്ഷത്തിൽ പ്രവേശിച്ച ശേഷം ഉപരിതലം വരെയുള്ള 'നെഞ്ചിടിപ്പിന്റെ 7 മിനിറ്റുകൾ' അതിജീവിച്ചത് വെല്ലുവിളികൾ ഏറ്റെടുത്ത്; പെഴ്‌സിവീയറൻസിന് വിജയകരമായ ലാൻഡിങ്; ചൊവ്വയിലെ ജീവന്റെ തുടിപ്പുകളിൽ ഇനി ഉടൻ സത്യം അറിയാം; ചുവന്ന ഗ്രഹത്തെ കീഴടക്കി നാസ; ബഹിരാകാശത്തിൽ അമേരിക്കൻ ദൗത്യം വിജയിക്കുമ്പോൾ കൈയടിച്ച് ലോകം

മറുനാടൻ മലയാളി ബ്യൂറോ

ന്യൂയോർക്ക്: ബഹിരകാശ ഗവേഷണത്തിൽ അത്യപൂർവ്വ നേട്ടം നേടി അമേരിക്ക. നാസയുടെ ചൊവ്വാദൗത്യം പെഴ്‌സിവീയറൻസിന് വിജയകരമായ ലാൻഡിങ്.ഇന്ത്യൻ സമയം, ഇന്നു പുലർച്ചെ 2.28നാണു റോവർ ചൊവ്വയിലെ വടക്കൻ മേഖലയായ ജെസീറോ ക്രേറ്ററിൽ ഇറങ്ങിയത്. സോഷ്യൽ മീഡിയയും മറ്റും സമാനതകളില്ലാത്ത ഗവേഷണ നേട്ടമായാണ് ഇതിനെ കാണുന്നത്. ഏറെ പ്രശംസയും അമേരിക്കയെ തേടിയെത്തുന്നു.

ബഹിരാകാശ ഗവേഷണത്തിൽ അമേരിക്കയ്ക്ക് ഒന്നാം സ്ഥാനം നൽകുന്നതാണ് ഈ നേട്ടം. ചൊവ്വയിലെ ജീവന്റെ തുടിപ്പ് കണ്ടെത്താനാണ് നാസയുടെ ഈ ദൗത്യം. കഴിഞ്ഞ ഏഴ് മാസത്തിനുള്ളിൽ 30 കോടി മൈൽ സഞ്ചരിച്ചാണ് പെർസെവറൻസ് ചുവന്ന ഗ്രഹത്തിലെത്തിയത്. 2020 ജൂലായ് 30-ന് ഫ്‌ളോറിഡയിലെ നാസയുടെ യു.എൽ.എ. അറ്റ്ലസ്-541ൽ നിന്നാണ് ദൗത്യം ആരംഭിച്ചത്. ഇൻജെന്യൂയിറ്റി എന്ന ചെറു ഹെലികോപ്റ്ററിനെയും റോവർ വഹിക്കുന്നുണ്ട്.

ചൊവ്വയിലിറങ്ങുന്ന അഞ്ചാമത്തെ റോവറാണ് പെഴ്സെവറൻസ്. സോജണർ, ഓപ്പർച്യൂണിറ്റി, സ്പിരിറ്റ്, ക്യൂരിയോസിറ്റി എന്നിവ നേരത്തെ വിജയകരമായി ചൊവ്വ തൊട്ടിരുന്നു. പ്ലൂട്ടോണിയം ഉപയോഗിച്ചുള്ള പ്രവർത്തനമാണ് റോവറിന്റേത്. 2 മീറ്റർ ഭുജം ഉപയോഗിച്ച് താഴേക്ക് തുരക്കാനും പാറക്കഷ്ണങ്ങൾ ശേഖരിക്കാനും കഴിയും 2400 ആർ.പി.എമ്മിൽ കറങ്ങുന്ന കൗണ്ടർറൊട്ടേറ്റിങ് ബ്ലേഡുകൾ, കംപ്യൂട്ടറുകൾ, നാവിഗേഷൻ സെൻസറുകൾ, രണ്ട് ക്യാമറകൾ എന്നിവ കൃത്യമായ ഫലം ഭൂമിയിൽ എത്തിക്കും.

അന്തരീക്ഷത്തിൽ പ്രവേശിച്ച ശേഷം ഉപരിതലം വരെയുള്ള 'നെഞ്ചിടിപ്പിന്റെ 7 മിനിറ്റുകൾ' എന്നറിയപ്പെടുന്ന ദുഷ്‌കരയാത്ര നവീന സാങ്കേതികവിദ്യയിൽ പൂർത്തിയാക്കിയത്. 270 കോടി യുഎസ് ഡോളർ ചെലവുള്ള വിജയമായതോടെ ജെസീറോയിൽ ജീവന്റെ തെളിവുകൾ അന്വേഷിക്കുകയാണ് ദൗത്യത്തിന്റെ പ്രധാനലക്ഷ്യം. ഇന്ത്യയുടെ സമാന ദൗത്യം നേരത്തെ പരാജയപ്പെട്ടിരുന്നു.

1300 ഡിഗ്രി ഉയർന്ന താപനില ദൗത്യപേടകത്തിൽ ഉടലെടുത്തെങ്കിലും താപകവചം അതിനെ ചെറുത്തു. അന്തരീക്ഷമർദ്ദം മാറുന്നതനുസരിച്ച് ത്രസ്റ്ററുകൾ ജ്വലിപ്പിച്ച് പേടകം സ്ഥിരത നിലനിർത്തി.വേഗം മണിക്കൂറിൽ 1600 ആയതോടെ പേടകത്തിന്റെ പാരഷൂട്ടുകൾ തുറന്നു.തുടർന്ന് ഇറങ്ങേണ്ട സ്ഥലം കൃത്യമായി നിരീക്ഷിച്ചു.

ഇറങ്ങുന്നതിനു 12 സെക്കൻഡ് മുൻപായി 'സ്‌കൈ ക്രെയ്ൻ മനൂവർ' ഘട്ടം തുടങ്ങി. റോവറിനെ വഹിച്ച്, റോക്കറ്റ് എൻജിനുകൾ ഘടിപ്പിച്ച ഒരു ഭാഗം പേടകത്തിൽ നിന്നു വേർപെട്ട് സ്ഥിരത നേടിയ ശേഷം കേബിളുകളുടെ സഹായത്താൽ റോവറിനെ താഴേക്കിറക്കി.തുടർന്ന് കേബിളുകൾ വേർപെട്ടു.ഇൻജെന്യൂയിറ്റി എന്ന ചെറു ഹെലിക്കോപ്റ്ററിനെയും റോവർ വഹിക്കുന്നുണ്ട്.അനുയോജ്യമായ സമയത്ത് ഇതു പറത്തും.

2020 ജൂലൈ 30നു വിക്ഷേപിച്ച ദൗത്യം 7 മാസം കൊണ്ട് 48 കോടി കിലോമീറ്റർ സഞ്ചരിച്ചാണു ചൊവ്വയിലെത്തിയത്.ഇതോടെ ചൊവ്വയിലെത്തുന്ന അഞ്ചാമത്തെ റോവറായി പെഴ്‌സിവീയറൻസ്.സോജണർ,ഓപ്പർച്യൂണിറ്റി,സ്പിരിറ്റ്, ക്യൂരിയോസിറ്റി എന്നിവയാണു മറ്റുള്ളവ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP