Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202123Thursday

ഓസിറിസ്-ആർ ഇ എക്സ് ബഹിരാകാശ പേടകം ഛിന്നഗ്രഹത്തിൽ ഇറങ്ങി; സെക്കന്റുകൾക്കുള്ളിൽ പാറയുടെയും മണ്ണിന്റെയും സാമ്പിളുകൾ ശേഖരിച്ച പേടകം വീണ്ടും ബഹിരാകാശത്ത്; ഭൂമിയിൽ ജീവന്റെ ഉല്പത്തിയെ കുറിച്ചുള്ള അന്വേഷണത്തിന് കരുത്താകും; ബഹിരാകാശ ശാസ്ത്രത്തിൽ നാസ കൈവരിച്ചത് സമാനതകളില്ലാത്ത നേട്ടം

ഓസിറിസ്-ആർ ഇ എക്സ് ബഹിരാകാശ പേടകം ഛിന്നഗ്രഹത്തിൽ ഇറങ്ങി; സെക്കന്റുകൾക്കുള്ളിൽ പാറയുടെയും മണ്ണിന്റെയും സാമ്പിളുകൾ ശേഖരിച്ച പേടകം വീണ്ടും ബഹിരാകാശത്ത്; ഭൂമിയിൽ ജീവന്റെ ഉല്പത്തിയെ കുറിച്ചുള്ള അന്വേഷണത്തിന് കരുത്താകും; ബഹിരാകാശ ശാസ്ത്രത്തിൽ നാസ കൈവരിച്ചത് സമാനതകളില്ലാത്ത നേട്ടം

മറുനാടൻ മലയാളി ബ്യൂറോ

താദ്യമായി നാസയുടെ ബഹിരാകാശ പേടകം ഒരു ഛിന്നഗ്രഹത്തിൽ ഇറങ്ങിയിരിക്കുന്നു. ഛിന്നഗ്രഹത്തിന്റെ സഞ്ചാരപാതയുമായി പൊരുത്തപ്പെടാൻ ഏകദേശം 4.5 മണിക്കൂർ സമയം എടുത്തതിനു ശേഷമാണ് ഇത് വിജയകരമായി ബെന്നു എന്ന ഛിന്നഗ്രഹത്തിൽ ഇറങ്ങിയത്. അമേരിക്കൻ സമയം ഇന്നലെ വൈകിട്ട് 6:12 നാണ് ഈ അപൂർവ്വ സംഭവം നടന്നത്. ഏതാനും സെക്കന്റുകൾ മാത്രം ബെന്നുവിന്റെ ഉപരിതലത്തിൽ ചെലവഴിച്ച ഓസിറിസിന്റെ 11 അടി നീളമുള്ള റോബോട്ടിക് കൈയുകൾ ഉടനടി ഉപരിതലത്തിലെ പൊടിയുടെയും പാറയുടെയും മറ്റും സാമ്പിളുകൾ ശേഖരിച്ചു.

വൈകിട്ട് 5:38 ന് ബഹിരാകാശ പേടകം അതിന്റെ റോബോട്ടിക് കൈയുകളും കാമറകളും ബെന്നു എന്ന ഛിന്നഗ്രഹത്തിന് നേരേ നീട്ടിയതോടെയാണ് ഉദ്വേഗഭരിതമായ നിമിഷങ്ങൾ ആരംഭിച്ചത്. 6 മണിയോടെ ബെന്നുവിന്റെ സഞ്ചാരപാതയുമായി പൊരുത്തപ്പെട്ട് അതിന്റെ കേന്ദ്രബിന്ദുവിന് അടുത്തെത്തിയതോടെ ലാൻഡിംഗിനുള്ള ശ്രമം ആരംഭിച്ചു. ഡെൻവറിന് അടുത്തുള്ള ഗ്രൗണ്ട് കൺട്രോൾ സ്റ്റേഷനിൽ നിന്നായിരുന്നു ഈ ബഹിരാകാശ പേടകത്തെ നിയന്ത്രിച്ചിരുന്നത്. പേടകത്തിന്റെ യഥാർത്ഥ ഭ്രമണ പഥത്തിൽ നിന്നും 200 മില്ല്യൺ മൈലുകൾ അകലെയാണ് ബെന്നു.

ചോവ്വാ ഗ്രഹത്തിനും വ്യാഴത്തിനും ഇടയിലായി കണ്ടുവരുന്നഗ്രഹസമാനമായ, എന്നാൽ വലിപ്പം കുറഞ്ഞ വസ്തുക്കളേയാണ് ഛിന്നഗ്രഹങ്ങൾ എന്ന് വിളിക്കുന്നത്. ഇവയ്ക്ക് ഉൽക്കകളെക്കാൾ വലിപ്പം ഉണ്ടായിരിക്കും. സൗരയൂഥത്തിന്റെ ആദ്യ നാളുകളിൽ തന്നെ രൂപം കൊണ്ട ഇവയിൽ നിന്നുള്ള പദാർത്ഥങ്ങളുടെ വിശദമായ പഠനം നടത്തിയാൽ ഭൂമിയിൽ ജീവന്റെ ഉല്പത്തിയിലേക്ക് വരെ കൂടുതൽ വെളിച്ചം വീശിയേക്കാം എന്നാണ് കരുതപ്പെടുന്നത്. ഈ സംരംഭത്തിന്റെ മുഴുവൻ ചിത്രങ്ങളും ഓസിറിസ് കാമറയിൽ പകർത്തിയിട്ടുണ്ട്. ഇന്ന് രാത്രിയോടെ അവ ഭൂമിയിൽ ലഭ്യമാകുമെന്നും നാളെ അവ പ്രസിദ്ധീകരിക്കുമെന്നും നാസ അറിയിച്ചു.

തങ്ങളുടെ നിർദ്ദേശങ്ങൾ ബഹിരാകാശ പേടകം പൂർണ്ണമായും നിറവേറ്റി എന്ന് ശാസ്ത്രജ്ഞർ അവകാശപ്പെടുമ്പോഴും എത്രമാത്രം പദാർത്ഥങ്ങൾ ശേഖരിക്കാനായി എന്ന വിവരം അറിവായിട്ടില്ല. ബെന്നുവിന് ചുറ്റുമായി കഴിഞ്ഞ രണ്ടുവർഷമായി തിരിയുകയാണ് നാസയുടെ ഈ ബഹിരാകാശ പേടകം. മണിക്കൂറിൽ 63,000 മൈൽ വേഗതയിലാണ് ഇത് സഞ്ചരിക്കുന്നത്.ഈ ഛിന്നഗ്രഹത്തിന്റെ ഉത്തരധൃവത്തിനടുത്തുള്ള, ഇപ്പോൾ നൈറ്റിംഗേൽ എന്ന് നാമകരണം ചെയ്ത സ്ഥലത്തായിരുന്നു പേടകം ഇറങ്ങിയത്.

ഏകദേശം 510 മീറ്റർ മാത്രം വ്യാസമുള്ള ഛിന്നഗ്രഹത്തിന്റെ ഗുരുത്വാകർഷണ ബലവും തീരെ കുറവാണ്. ഗ്രഹോപരിതലത്തിലെ ഏറ്റവും വിസ്തൃതിയേറിയ പരന്ന പ്രദേശം എന്നനിലയിലാണ് നൈറ്റിംഗേൽ പ്രദേശം തന്നെ പേടകമിറക്കാൻ തിരഞ്ഞെടുത്തത്. ഇതിനു ചുറ്റും ഉയർന്ന് നിൽക്കുന്ന പാറക്കെട്ടുകളായിരുന്നു പേടകമിറക്കാനുള്ള ഏറ്റവും വലിയ വെല്ലുവിളി. അവിടെനിന്നും ശേഖരിച്ച സാമ്പിളുകളുമായി 2023 ലായിരിക്കും ഈ പേടകം ഭൂമിയിൽ എത്തുക.

ഭൂമിയോട് വളരെ അടുത്തു കിടക്കുന്ന ബെന്നു, അടുത്ത നൂറ്റാണ്ടിൽ ഭൂമിയോട് അപകടകരാമാം വിധം അടുത്തുവരുവാൻ സാദ്ധ്യതയുണ്ട്. എന്നാൽ ഭൂമിയുമായി കൂട്ടിമുട്ടുവാനുള്ള സാധ്യത 2,700 ൽ ഒന്നു മാത്രമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP