Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202118Monday

നക്ഷത്രങ്ങൾ സാവധാനം ഉരുകിയുരുകി ഇല്ലാതെയാകും; പ്രപഞ്ചത്തിന്റെ ഇടനാളികളിൽ ഇരുളു പരക്കും; ജീവന്റെ അവസാന സ്പന്ദനവും നിലച്ച് പ്രപഞ്ചം ഇല്ലാതെയാകുന്നതെങ്ങനെയെന്ന് ശാസ്ത്രജ്ഞർ വെളിപ്പെടുത്തുമ്പോൾ

നക്ഷത്രങ്ങൾ സാവധാനം ഉരുകിയുരുകി ഇല്ലാതെയാകും; പ്രപഞ്ചത്തിന്റെ ഇടനാളികളിൽ ഇരുളു പരക്കും; ജീവന്റെ അവസാന സ്പന്ദനവും നിലച്ച് പ്രപഞ്ചം ഇല്ലാതെയാകുന്നതെങ്ങനെയെന്ന് ശാസ്ത്രജ്ഞർ വെളിപ്പെടുത്തുമ്പോൾ

സ്വന്തം ലേഖകൻ

രു മഹാവിസ്ഫോടനത്തിലൂടെ രൂപം കൊണ്ടെതെന്ന് കരുതപ്പെടുന്ന പ്രപഞ്ചം അവസാനിക്കുന്നത് അതുപോലെ ഞൊടിയിടയിലായിരിക്കില്ല. സാവധാനമുള്ള മരണമാണ് പ്രപഞ്ചത്തിന് വിധിച്ചിരിക്കുന്നതെന്ന് ശാസ്ത്രജ്ഞന്മാർ പറയുന്നു. 14 ശതലക്ഷം വർഷങ്ങൾക്ക് അപ്പുറത്തെ മഹാവിസ്ഫോടനത്തിന് ശേഷം പ്രപഞ്ചം ക്രമമായി വികസിച്ചുകൊണ്ടിരിക്കുകയാണ്, അതീവ വേഗതയിൽ.

താപത്തേയും ഊർജ്ജത്തേയും അവ പരസ്പരം എങ്ങനെ സ്വാധീനിക്കുന്നു എന്നതിനെ കുറിച്ചുമുള്ള പഠനമാണ് തെർമോഡൈനാമിക്സ്. അതിലെ ആദ്യ നിയമം പറയുന്നത് ഊർജ്ജത്തെ സൃഷ്ടിക്കുവാനോ നശിപ്പിക്കുവാനോ സാധിക്കില്ല എന്നാണ്. പക്ഷെ ഒരു രൂപത്തിൽ നിന്നും മറ്റൊരു രൂപത്തിലേക്ക് മാറ്റുവാൻ സാധിക്കും. എന്നാൽ, തെർമോഡൈനാമിക്സിലെ രണ്ടാമത്തെ നിയമം പ്രപഞ്ചത്തിന്റെ ഒഴിവാക്കാനാകാത്ത മരണത്തെക്കുറിച്ച് കൂടുതൽ അവബോധം ശാസ്ത്രജ്ഞന്മാർക്ക് നൽകുന്നു.

തെർമോഡൈനാമിക്സിലെ രണ്ടാമത്തെ നിയമം പറയുന്നത് ചൂടും തണുപ്പും സമ്പർക്കത്തിൽ വന്നാൽ ചൂട് ക്രമമായി കുറഞ്ഞുകുറഞ്ഞ് തണുപ്പായി മാറും എന്നാണ്, ഇത് നൂറ് ശതമാനം കാര്യക്ഷമതയോടെ നടപ്പാക്കാൻ കഴിയില്ലെങ്കിൽ പോലും. ഈ മാറ്റത്തിന് പുറകിലുള്ള സവിശേഷതയാണ് ശാസ്ത്ര ഭാഷയിൽ എൻട്രോപി എന്നറിയപ്പെടുന്നത്. തന്മാത്രകൾ എന്തെങ്കിലും രൂപപ്പെടുത്തുവനുള്ള ക്രമം നിശ്ചയിക്കുന്നതും ഈ എൻട്രോപിയാണ്.

അതായത്, ഒരു അവസ്ഥയിൽ നിന്നും ഒരു പദാർത്ഥം മറ്റൊരു അവസ്ഥയിലേക്ക് മാറ്റപ്പെടുമ്പോൾ തന്മാത്രകളുടെ ഊർജ്ജവും താപവും കൂടുതലായി വ്യാപിക്കപ്പെടുന്നു. പ്രപഞ്ചത്തിന്റെ അവസാനത്തിൽ ഇവിടെ അവശേഷിക്കുക, മരണമടഞ്ഞ നക്ഷത്രങ്ങളുടെ അവശിഷ്ടങ്ങളായ കുറച്ച് ഇരുണ്ട കുള്ളൻ ഗ്രഹങ്ങളും ഇരുണ്ട ഗർത്തങ്ങളും മാത്രമായിരിക്കും. ഊർജ്ജം തെല്ലുപോലും അവശേഷിക്കാത്തതിനാൽ എന്തെങ്കിലും പുതിയതായി രൂപപ്പെടുകയുമില്ല.

പിന്നീട് ഈ കുള്ളൻ ഗ്രഹങ്ങളും ഇരുണ്ട ഗർത്തങ്ങളും നാമവശേഷമാകാൻ തുടങ്ങുമ്പോൾ പ്രപഞ്ചത്തിലാകെനിശബ്ദമായ ഒരു അഗ്‌നി പ്രളയം ഉണ്ടാകും അതിന്റെ അവസാനത്തിൽ ഒന്നും അവശേഷിക്കുകയില്ല എന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്. ദുഃഖവും ഏകാന്തതയും, തണുപ്പുംനിറഞ്ഞ ഒരു പ്രദേശമായി മാറും ഈ പ്രപഞ്ചം എന്നാണ് ഇല്ലിനോയ്സ് സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ തിയറിറ്റിക്കൽ ഫിസിസ്റ്റായ മാറ്റ് കാപ്ലാൻ പറയുന്നത്.

താപ മരണം എന്നറിയപ്പെടുന്ന ഈ പ്രതിഭാസത്തിനൊടുവിൽ പ്രപഞ്ചത്തിൽ അവശേഷിക്കുക കത്തിയെരിഞ്ഞ നക്ഷത്രങ്ങളുടെ അവശിഷ്ടങ്ങളും ഇരുണ്ട ഗർത്തങ്ങളും മാത്രമായിരിക്കും. വെളുത്ത കുള്ളൻ നക്ഷത്രങ്ങളെ പോലെ കറുത്ത കുള്ളൻ നക്ഷത്രങ്ങളും കാർബൺ, ഓക്സിജൻ തുടങ്ങിയ പ്രകാശ പദാർത്ഥങ്ങൾ കൊണ്ട് ഉണ്ടാക്കിയവയാണ്, ഭൂമിയോളം വലിപ്പവും സൂര്യന് സമാനമായ പിണ്ഡവും കാണും. തെർമോന്യുക്ലിയാർ പ്രതിഭാസം കാരണമാണ് നക്ഷത്രങ്ങൾ ജ്വലിക്കുന്നത്. ചെറിയ ന്യുക്ലിയസ്സുകളെ, ഊർജ്ജം പുറത്തുവിടുന്ന വലിയ ന്യുക്ലിയസ്സുകളാക്കുവാൻ അവയിലെ താപത്തിന് കഴിയും, ഡോ. കപ്ലാൻ പറയുന്നു.

വെളുത്ത കുള്ളന്മാർ കത്തിയെരിഞ്ഞ് ചാരമായാലും ക്വാണ്ടം ടണലിങ് മുഖേന ഫ്യുഷൻ പ്രവർത്തനം നടന്നേക്കാം,എന്നാലത് വളരെ സാവകാശം മാത്രമേ നടക്കുകയുള്ളു. പൂജ്യം ഡിഗ്രി താപത്തിൽ പോലും ഫ്യുഷൻ സാധ്യമാണ് എന്നാൽ അതിന് ധാരാളം സമയമെടുക്കും. ഇതൊക്കെയാണെങ്കിലും നമുക്ക് ഭൂമിയിൽ ജീവിക്കാൻ ഒരല്പം സമയം കൂടി ബാക്കിയുണ്ടെന്നും കപ്ലാൻ പറയുന്നു. 10 ന് ശേഷം 32,000 പൂജ്യങ്ങൾ കൂടി ചേർത്താൽ കിട്ടുന്ന സംഖ്യക്ക് സമാനമായ വർഷങ്ങൾ ഇനിയും പ്രപഞ്ചത്തിന് ആയുസ്സുണ്ടെന്നാണ് അദ്ദേഹം പറയുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP