Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

നിയോവൈസ് വാൽനക്ഷത്രത്തിന്റെ അത്ഭുതകരമായ ചിത്രം ഇന്റർനാഷണൽ സ്പെസ് സ്റ്റേഷനിലെ കാമറകൾ പകർത്തി; 6800 വർഷത്തിൽ ഒരിക്കൽ മാത്രം ഭൂമിയിൽ നിന്നും ദൃശ്യമാകുന്ന ഈ വാൽ നക്ഷത്രം ഇന്ത്യയിൽനിന്നും നഗ്‌നനേത്രങ്ങൾ കൊണ്ട് കാണുവാൻ കഴിയും; ജൂലായ് പകുതിയോടെ ഇന്ത്യയുടെ വടക്ക് പടിഞ്ഞാറൻ ചക്രവാളത്തിൽ ദൃശ്യമാകുന്ന വാൽനക്ഷത്രത്തെ എങ്ങനെ കാണാനാകും എന്നറിയാം

നിയോവൈസ് വാൽനക്ഷത്രത്തിന്റെ അത്ഭുതകരമായ ചിത്രം ഇന്റർനാഷണൽ സ്പെസ് സ്റ്റേഷനിലെ കാമറകൾ പകർത്തി; 6800 വർഷത്തിൽ ഒരിക്കൽ മാത്രം ഭൂമിയിൽ നിന്നും ദൃശ്യമാകുന്ന ഈ വാൽ നക്ഷത്രം ഇന്ത്യയിൽനിന്നും നഗ്‌നനേത്രങ്ങൾ കൊണ്ട് കാണുവാൻ കഴിയും; ജൂലായ് പകുതിയോടെ ഇന്ത്യയുടെ വടക്ക് പടിഞ്ഞാറൻ ചക്രവാളത്തിൽ ദൃശ്യമാകുന്ന വാൽനക്ഷത്രത്തെ എങ്ങനെ കാണാനാകും എന്നറിയാം

മറുനാടൻ മലയാളി ബ്യൂറോ

സി/2020 എഫ് 3 എന്ന് ഔദ്യോഗികമായി നാമകരണം ചെയ്യപ്പെട്ട വാൽ നക്ഷത്രം ആദ്യമായി ദൃശ്യമാകുന്നത് കഴിഞ്ഞ മാർച്ച് അവസാനത്തിലാണ്. നാസയുടെ നിയർ എർത്ത് ആസ്ട്രോയ്ഡ് വൈഡ്-ഫീൽഡ് ഇൻഫ്രാറെഡ് സർവ്വേ എക്സ്പ്ലോറർ (എൻ ഇ ഒ ഡബ്ല്യൂ ഐ എസ് ഇ) ടെലസ്‌കോപ്പിലാണ് ആദ്യമായാണ് ഇത് കണ്ടത് എന്നതിനാൽ ഇതിനെ നിയോവൈസ് വാൽ നക്ഷത്രം എന്ന ഓമനപ്പേരിട്ടാണ് വിളിക്കുന്നത്. ഈ വാൽ നക്ഷത്രം സൂര്യനിൽ നിന്നും അകന്ന് ഭൂമിയേ സമീപിക്കുന്ന വിസ്മയകരമായ ഒരു വീഡിയോ ഈയടുത്ത് ഇന്റർനാഷണൽ സ്പേസ് സെന്റർ പകർത്തിയിരുന്നു.

സൗരയൂഥത്തിന്റെ അകലങ്ങളിൽ എങ്ങോ നിന്ന് 6800 വർഷങ്ങളിൽ ഒരിക്കൽ മാത്രം ഭൂമിയുടെ അടുത്തെത്തുന്ന ഈ വാൽ നക്ഷത്രത്തെ ഇന്ത്യയിൽ നിന്നും ഉത്തരാർദ്ധഗോളത്തിലെ മറ്റിടങ്ങളിൽ നിന്നും നഗ്‌ന നേത്രങ്ങൾക്കൊണ്ട് വീക്ഷിക്കാനാകും. ഇക്കഴിഞ്ഞ ജൂലായ് 3 നാണ് ഇത് സൂര്യന് ഏറ്റവും അടുത്തെത്തിയത്. സൂര്യനിൽ നിന്നും ബുധനിലേക്കുള്ള അകലത്തിന് തുല്യമായിരുന്നു അപ്പോൾ ഈ വാൽനക്ഷത്രത്തിൽ നിന്നും സൂര്യനിലേക്കുള്ള ദൂരം. ഇന്റർനാഷണൽ സ്പേസ് സെന്ററിലുള്ള വ്യോമശാസ്ത്രജ്ഞർ ഈ വാൽ നക്ഷത്രത്തെ ഭൂമിയിൽ നിന്നും വളരെ ഉയരത്തിലിരുന്നാണ് ദർശിച്ചത്.

ജൂലായ് 7 മുതൽ ഈ വാൽനക്ഷത്രത്തെ ബൈനോക്കുലർ ഉപയോഗിച്ചാൽ കാണാനാകുന്ന അവസ്ഥയാണുള്ളത്. എന്നാൽ ജൂലായ് മദ്ധ്യത്തോടെ ഇത് ഭൂമിയുടെ വടക്ക് പടിഞ്ഞാറൻ ചക്രവാളത്തിൽ, തിരശ്ചീനതയിൽ നിന്നും 10 ഡിഗ്രി മുകളിലായി നഗ്‌ന നേത്രങ്ങൾ കൊണ്ട് കാണുവാനാകും. സൂര്യോദയത്തിന് തൊട്ടുമുൻപുള്ള സമയങ്ങളിലും അസ്തമനത്തിന് ശേഷവും ഇത് ദൃശ്യമാകും. എർത്ത് സ്‌കൈ യുടെ റിപ്പോർട്ട് പ്രകാരം ജൂലായ് 12 മുതൽ 15 വരെ ഇത് സൂര്യാസ്തമനത്തിന് തൊട്ടുള്ള നിമിഷങ്ങളിൽ കൂടുതൽ വ്യക്തമായി ദൃശ്യമാകും.

ജൂലായ് 22 നാണ് ഇത് ഭൂമിയോട് ഏറ്റവും അടുത്തെത്തുക. ഭൂമിയിൽ നിന്നും 103 ദശലക്ഷം കിലോമീറ്റർ അകലെയായിരിക്കുമപ്പോൾ ഈ വാൽനക്ഷത്രത്തിന്റെ സ്ഥാനം. അതായത് ഭൂമിയിൽ നിന്നും ചന്ദ്രനിലേക്കുള്ള ദൂരത്തിന്റെ 200ഇരട്ടി ദൂരത്തിൽ. കൂടുതൽ ഇരുണ്ട ആകാശത്ത് ഇതിന്റെ പ്രകാശ വിസ്മയം കൂടുതൽ മനോഹരമായി ദൃശ്യമാകുമെന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്. ഓറിഗ നക്ഷത്രരാജിയിലെ ഏറ്റവും തിളക്കമാർന്ന നക്ഷത്രമായ കപെല്ലയുടെ താഴെ ഇടതുഭാഗത്തായാണ് ഇപ്പോൾ ഇതിന്റെ സ്ഥാനം.

ഐസ്, വിവിധ വാതകങ്ങൾ, പാറക്കല്ലുകൾ എന്നിവ കൊണ്ട് നിർമ്മിക്കപ്പെട്ട വാൽനക്ഷത്രങ്ങൾ ശൂന്യാകാശത്തിലെ മഞ്ഞുമലകൾ എന്നും അറിയപ്പെടുന്നു. സൗരയൂഥത്തിന് പുറത്ത് രൂപം കൊള്ളുന്ന ഇവ വലിയ ഭ്രമണപഥങ്ങളിലാണ് സഞ്ചരിക്കുന്നത്. ശാസ്ത്രജ്ഞന്മാരുടെ അഭിപ്രായ പ്രകാരം കഴിഞ്ഞ ഏഴു വർഷത്തിൽ ഇതാദ്യമായാണ് ഒരു വാൽ നക്ഷത്രം ഉത്തരാർദ്ധഗോളത്തിൽ നിന്നുമ്നഗ്‌ന നേത്രങ്ങൾകൊണ്ട് കാണാൻ കഴിയുന്നത്. മാത്രമല്ല, ഇനി ഈ നിയോവൈസ് വാൽ നക്ഷത്രത്തെ കാണണമെങ്കിൽ 6800 വർഷം കാത്തിരിക്കണം.

അതിനാൽ ഈ അസുലഭ മുഹൂർത്തം പാഴാക്കാതിരിക്കുക. ജൂലായ് 22 നു ശേഷം ഒരാഴ്‌ച്ചക്കാലത്തോളം ഇത് കൂടുതൽ വ്യക്തമായി വടക്ക് പടിഞ്ഞാറൻ ചക്രവാളത്തിന് തൊട്ടുമുകളിലായി ദൃശ്യമാകും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP