Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202029Thursday

അകലങ്ങളിലെ പുതയോരു ക്ഷീരപഥത്തിലേക്ക് നാസയുടെ ന്യു ഹൊറിസോൺസ് കുതിക്കുന്നു; ചരിത്രത്തിലെ ആദ്യ ഇന്റർസ്റ്റെല്ലാർ പാരല്ലക്സ് പരീക്ഷണവുമായി; ജ്യോതിശാസ്ത്രത്തിലെ നിലവിലുള്ള പല ധാരണകളും പൊളിച്ചെഴുതിയേക്കാവുന്ന ശാസ്ത്രക്കുതിപ്പിനെ കുറിച്ച്

അകലങ്ങളിലെ പുതയോരു ക്ഷീരപഥത്തിലേക്ക് നാസയുടെ ന്യു ഹൊറിസോൺസ് കുതിക്കുന്നു; ചരിത്രത്തിലെ ആദ്യ ഇന്റർസ്റ്റെല്ലാർ പാരല്ലക്സ് പരീക്ഷണവുമായി; ജ്യോതിശാസ്ത്രത്തിലെ നിലവിലുള്ള പല ധാരണകളും പൊളിച്ചെഴുതിയേക്കാവുന്ന ശാസ്ത്രക്കുതിപ്പിനെ കുറിച്ച്

സ്വന്തം ലേഖകൻ

വഗ്രഹങ്ങളിൽ ഒന്നായിരുന്ന പ്ലൂട്ടോയുടെ രഹസ്യങ്ങൾ വളരെ അടുത്തുനിന്ന് വീക്ഷിച്ച് പഠിച്ച നാസയുടെ ശൂന്യാകാശയാനം ന്യു ഹൊറിസോൺ വീണ്ടും അകലങ്ങളിലേക്ക് കുതിക്കുകയാണ്. സൂര്യന് ചുറ്റുമുള്ള ക്ഷീരപഥവും കടന്ന് ഭൂമിയിൽ നിന്നും നാല് ദശലക്ഷം മൈലുകൾക്കപ്പുറത്തെത്തി നക്ഷത്രങ്ങളുടെ ചിത്രങ്ങൾ പകർത്തി പുതിയ ചരിത്രം സൃഷ്ടിച്ചു ന്യൂ ഹൊറിസോൺ. ഈ ചിത്രങ്ങൾ വ്യക്തമാക്കുന്നത് നമ്മുടെ ഭൂമിയിൽ നിന്നും വീക്ഷിക്കുമ്പോൾ കാണപ്പെടുന്ന സ്ഥലങ്ങളിൽ അല്ല യതാർത്ഥത്തിൽ ആ നക്ഷത്രങ്ങൾ നിലകൊള്ളുന്നത് എന്നാണ്.

പ്ലൂട്ടോക്ക് ഏറ്റവുമടുത്ത പ്രോക്സിമ സെൻടൗരി, വോൾഫ് 359 എന്നീ നക്ഷത്രങ്ങളുടെ ചിത്രങ്ങൾ കാണിക്കുന്നത് അവ സ്ഥിതിചെയ്യുന്നത് ഭൂമിയിൽ നിന്നും ജ്യോതിശാസ്ത്രജ്ഞർ വീക്ഷിക്കുമ്പോൽ കാണപ്പെടുന്നിടത്തുനിന്നും തികച്ചും വിഭിന്നമായ സ്ഥലത്താണ് എന്നാണ്. ഭൂമിയിൽ നിന്നും വളരെ അകലെ ആയതിനാൽ അതിന് ചരിത്രത്തിലെ ആദ്യത്തെ ഇന്റർസ്റ്റെല്ലാർ പാരല്ലാക്സ് പരീക്ഷണം - വിവിധ സ്ഥാനങ്ങളിൽ നിന്നും വീക്ഷിക്കുമ്പോൾ ഒരു നക്ഷത്രത്തിന്റെ, അതിന്റെ പശ്ചാത്തലവുമായി ബന്ധപ്പെട്ട സ്ഥാനം എങ്ങനെ മാറുന്നു എന്ന വസ്തുത- വിജയകരമായി നടത്താനായി.

നമ്മൾ ഭൂമിയിൽ നിന്നും കാണുന്നതിൽ നിന്നുംതികച്ചും വിഭിന്നമായ ആകാശമാണ് ന്യു ഹൊറിസോൺസ് കാണുന്നത് എന്നാണ് ഈ പരിക്ഷണങ്ങൾക്ക് നേതൃത്വം നൽകുന്ന സൗത്ത് വെസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റിയുട്ടിലെ അലൻ സ്റ്റേൺ പറയുന്നത്. ഇതിന് മുൻപ് പൂർത്തീകരിക്കാൻ സധിക്കാത്ത ചില കാര്യങ്ങൾ ചെയ്യുവാൻ അത് സഹായിച്ചു എന്നും അദ്ദേഹം പറയുന്നു. ഏറ്റവും അടുത്ത് നിൽക്കുന്ന നക്ഷത്രങ്ങൾ, ഭൂമിയിൽ നിന്നും വീക്ഷിക്കുന്നതിൽ നിന്നും വിഭിന്നമായ സ്ഥാനത്ത് നില്ക്കുന്ന് എന്നകാര്യം അതിൽ ഒന്നാണ്.

ഏപ്രിൽ 22 നും 23 നും ആണ് ഇവർ ന്യു ഹൊറിസോണീലെ ലോംഗ് - റേഞ്ച് ടെലസ്‌കോപ്പ് കാമറകൾ തുറന്നത്. ഏറ്റവും അടുത്ത നക്ഷത്രങ്ങളായ പ്രോക്സിമ സെൻടൗരി, വോൾഫ് 359 എന്നീ നക്ഷത്രങ്ങളെയായിരുന്നു നിരീക്ഷിച്ചത്. ആ സമയം ഈ ബഹിരാകാശയാനം ഭൂമിയിൽ നിന്നും ഏകദേശം 4.3 ദശലക്ഷം ബില്ല്യൺ മൈലുകൾക്കപ്പുറത്തായിരുന്നു. ഇത് സ്ഥാനഭൃംശ പ്രഭാവം അഥവാ പരല്ലക്സ് ഇഫക്ട് സംഭവിക്കുവാൻ സഹായിച്ചു.

നിങ്ങൾ കൈകൾ നീട്ടി ഒരു വിരൽ മാത്രം ഉയർത്തിപ്പിടിച്ച്, ഒരു കണ്ണടച്ച് അതിലേക്ക് നോക്കുക. പിന്നീട് ആ കണ്ണ് അടച്ച് മറ്റേ കണ്ണുകൊണ്ട് നോക്കുക. അപ്പോൾ ആ വിരലിന്റെ സ്ഥാനം മാറിയതായി കാണാം. ഇതിനു കാരണം നമ്മൾ വിരലിലേക്ക് നോക്കുന്നതിന്റെ കോണളവിൽ ഉണ്ടാകുന്ന വ്യത്യാസമാണ്.ഈ മാറ്റം മനുഷ്യ നേത്രങ്ങൾക്ക് ഗോചാരമാകില്ല. ഈ പാരല്ലാക്സ് പരീക്ഷണം വിജയിച്ചതിനാൽ അതിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ ദൂരെയുള്ള നക്ഷത്രങ്ങൾ ബഹിരാകാശത്ത് എവിടെയാണ് സ്ഥിതിചെയ്യുന്നത് എന്ന് കൃത്യമായി മനസ്സിലാക്കാൻ സാധിക്കും. ഭൂമിയിൽ നിന്നെടുത്ത ചിത്രങ്ങളും ന്യു ഹോറിസോൺസിന്റെ ചിത്രങ്ങളും തമ്മിൽ താരതമ്യം ചെയ്താൽ മതിയാകും ഇതിനായി.

2015 ലാണ് ന്യു ഹൊറിസോൺസ് പ്ലൂട്ടോയെ കടന്നുപോയതും വളരെ അടുത്തുനിന്ന് ചിത്രങ്ങൾ എടുത്തതും. പ്ലൂട്ടോയുടെ ഏറ്റവും അടുത്തെത്തിയ സമയത്ത് ന്യു ഹോറിസോൺ പ്ലൂട്ടോയിൽ നിന്നും 7,800 മൈൽ ദൂരെയായിരുന്നു. മണിക്കൂറിൽ 30,800 മൈൽ വേഗത്തിൽ സഞ്ചരിക്കുകയുമായിരുന്നു. തവിട്ട് നിറമുള്ള ഒരു ലോകമാണ് ആ ചിത്രങ്ങളിൽ തെളിഞ്ഞുവന്നത്. അതിയായി ഉരുണ്ട പാടുകളും പിന്നെ തിളക്കമാർന്ന, ഹൃദയത്തിന്റെ ആകൃതിയിലുള്ള ഒരു ഭാഗവും ദൃശ്യമാകുന്നുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP