Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

66 ദശലക്ഷം വർഷങ്ങൾക്ക് മുൻപ് ദിനോസറുകളുടെ വംശനാശത്തിന് കാരണമായ ഉൽക്കകൾ ഭൂമിയിൽ പതിച്ചത് 60 ഡിഗ്രി കോണിൽ; ഹരിതഗൃഹ വാതകങ്ങളുടെ ഉത്പാദനം ത്വരിതപ്പെടുത്തിയതും ഈ ഉൽക്കാപതനം; ദിനോസറുകളുടെ വംശനാശത്തെ കുറിച്ചുള്ള പുതിയ വിവരങ്ങൾ ഇങ്ങനെ

66 ദശലക്ഷം വർഷങ്ങൾക്ക് മുൻപ് ദിനോസറുകളുടെ വംശനാശത്തിന് കാരണമായ ഉൽക്കകൾ ഭൂമിയിൽ പതിച്ചത് 60 ഡിഗ്രി കോണിൽ; ഹരിതഗൃഹ വാതകങ്ങളുടെ ഉത്പാദനം ത്വരിതപ്പെടുത്തിയതും ഈ ഉൽക്കാപതനം; ദിനോസറുകളുടെ വംശനാശത്തെ കുറിച്ചുള്ള പുതിയ വിവരങ്ങൾ ഇങ്ങനെ

സ്വന്തം ലേഖകൻ

66 മില്ല്യൺ വർഷങ്ങൾക്ക് മുൻപ് ഭൂമിയിൽ നിന്നും ഉരഗവർഗ്ഗത്തിൽ പെട്ട ദിനോസറുകളെ
തുടച്ചുനീക്കിയ ഉൽക്ക പതിച്ചത് 60 ഡിഗ്രി കോണിലാണെന്ന് കണ്ടെത്തിയിരിക്കുന്നു. അതുകൊണ്ടു തന്നെ, ഈ പതനത്തിന്റെ ആഘാതം വലുതായിരുന്നു എന്നും അതുകൊണ്ടാണ് അന്നുണ്ടായിരുന്ന ജീവികൾ മുഴുവൻ നാമവശേഷമായതെന്നുമാണ് ഇത് കണ്ടുപിടിച്ച ശാസ്ത്രജ്ഞർ പറയുന്നത്.ഈ കോണിലുള്ള പതനം ഹരിതഗൃഹ വാതകങ്ങളുടെ  ഉത്പാദനത്തെ ത്വരിതപ്പെടുത്തിയെന്നും അവർ പറയുന്നു.

എവറസ്റ്റ് കൊടുമുടിയേക്കാൾ വലിയ പാറക്കല്ലാണ് അന്ന് ഭൂമിയിൽ പതിച്ചത് എന്ന് ഈ പഠനം നടത്തിയ ഇംപീരിയൽ കോളേജ് ലണ്ടനിലെ വിദഗ്ദർ പറയുന്നു. ഇതിനു മുൻപുള്ള പഠനങ്ങളിൽ സൂചിപ്പിച്ചിരുന്നത് ഈ ഉൽക്ക ഭൂമിയിൽ പതിച്ചത് 30 ഡിഗ്രി കോണിലായിരുന്നു എന്നാണ്. മറ്റുചിലർ പറഞ്ഞിരുന്നത് ഉൽക്ക പതിച്ചത് ലംബമായിട്ടായിരുന്നു എന്നാണ്. പതനത്തിന്റെ ആഘാതത്തിൽ അന്നത്തെകാലത്ത് ഭൂമിയിൽ ജീവിച്ചിരുന്ന ജീവിവർഗ്ഗങ്ങളിൽ മുക്കാൽ പങ്കും നശിച്ചുപോയിരുന്നു. ലംബമായിട്ടോ അല്ലെങ്കിൽ കുറച്ചുകൂടി താഴ്ന്ന കോണിലോ പതിച്ചിരുന്നെങ്കിൽ ഇത്ര നാശമുണ്ടാകുമായിരുന്നില്ലെന്നാണ് ഗവേഷകർ ഇപ്പോൾ പറയുന്നത്.

ഉൽക്ക പതിച്ച ഇടത്തിൽ ഏകദേശം 120 മൈൽ വീതിയുള്ള ഒരു അഗ്‌നിമുഖം തുറക്കപ്പെടുകയായിരുന്നു എന്നാണ് പറയുന്നത്. അവിടെയുള്ള പാറകളെയെല്ലാം ബാഷ്പീകരിച്ച് ലക്ഷക്കണക്കിന് ടൺ സൾഫറും കാർബൺ ഡൈ ഓക്സൈഡും അന്തരീക്ഷത്തിലേക്ക് വിടുകയും ചെയ്തു. ഉൽക്ക പതിച്ച സ്ഥലത്തിന് ചുറ്റും ആയിരക്കണക്കിന് മൈലുകളോളം ഇതിന്റെ ആഘാതം അനുഭവിച്ചു. ജീവികളെല്ലാം മരിച്ചത് ഏതാനും മിനിറ്റുകൾക്കുള്ളിൽ ആയിരിക്കാമെന്നും പഠനം പറയുന്നു.

അതേ സമയം പൊടിപടലങ്ങളാൽ തീർത്ത മേഘം സൂര്യപ്രകാശത്തെ മറയ്ക്കുകയും ഒരു ന്യുക്ലിയർ വിന്ററിന് കാരണമാവുകയും ചെയ്തിരിക്കാം. താപനില താഴുകയും അമ്ലമഴ പെയ്യുകയും ചെയ്തതും നിരവധി ജീവികളുടെ മരണത്തിന് കാരണമായിട്ടുണ്ടാകാം എന്നും അവർ പറയുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP