Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ലോക്ക്ഡൗൺ കാലത്തെ, മാലിന്യമൊഴിഞ്ഞ് ശുദ്ധമായ അന്തരീക്ഷത്തിൽ പ്രകാശത്തിന്റെ മാസ്മരികതയുമായി ലിറിഡ് ഉൽക്കാ പതനം; വർഷത്തിൽ ഒരിക്കൽ നടക്കുന്ന ഈ പ്രതിഭാസം നാളെ വെളുപ്പിന്; കറുത്ത വാവിന്റെ ഇരുണ്ട ആകാശത്ത് ഇത് കൂടുതൽ ശോഭയോടെ കാണാനാകും

ലോക്ക്ഡൗൺ കാലത്തെ, മാലിന്യമൊഴിഞ്ഞ് ശുദ്ധമായ അന്തരീക്ഷത്തിൽ പ്രകാശത്തിന്റെ മാസ്മരികതയുമായി ലിറിഡ് ഉൽക്കാ പതനം; വർഷത്തിൽ ഒരിക്കൽ നടക്കുന്ന ഈ പ്രതിഭാസം നാളെ വെളുപ്പിന്; കറുത്ത വാവിന്റെ ഇരുണ്ട ആകാശത്ത് ഇത് കൂടുതൽ ശോഭയോടെ കാണാനാകും

സ്വന്തം ലേഖകൻ

ർഷങ്ങളായി നടക്കുന്ന ഒരു പ്രതിഭാസമാണ് ലിറിഡ് ഉൽക്ക പതനം. ഉത്തരാർദ്ധഗോളത്തിലെ ആകാശത്ത് കാണുന്ന ലൈറ നക്ഷത്ര സമൂഹത്തിൽ, സി/1861 ജി (താച്ചർ) എന്ന വാൽനക്ഷത്രത്തിന്റെ അവശിഷ്ടമായ പൊടിയും പാറക്കഷ്ണങ്ങളും അടങ്ങിയ, തണുതണുത്ത ഒരു പ്രതലമാണ് ശൂന്യാകാശത്ത് നീന്തിനടക്കുന്ന ലിറിഡുകൾ. വർഷത്തിൽ ഒരിക്കൽ ഭൂമി ഇവയുടെ സമീപത്ത് കൂടി കടന്നുപോകുമ്പോ ഇവയിലെ പൊടിയും ചെറിയ പാറകഷ്ണങ്ങളും അടങ്ങിയ കണികകൾ, അഗ്‌നിഗോളങ്ങളായി അന്തരീക്ഷത്തിൽ പറന്നുയരുന്നു. മണിക്കൂറിൽ 1,10,000 മൈൽ വരെ ലിറിഡ് ഉൽക്കാപതനം എന്ന പേരിൽ അറിയപ്പെടുന്നത്.

ലോക ചരിത്രത്തിൽ രേഖപ്പെടുത്തിയതിൽ വച്ച് ഏറ്റവും പഴക്കമേറിയ ഉൽക്കാ പതനമാണിത്. ബി. സി 687 ൽ ചൈനയിലാണ് ഇത് ആദ്യമായി രേഖപ്പെടുത്തിയത്. അന്നുതൊട്ട് ഇന്നുവരെ വാനനിരീക്ഷകർ ഈ ഉൽക്കാ പതനത്തെ സസൂക്ഷ്മം നിരീക്ഷിച്ചു വരുന്നു. 687 ബി സി മെയ്‌ 22 നാണ് ഇത് സംഭവിച്ചത്. ആകാശത്ത് പുതിയതായി ഉദിച്ച നക്ഷത്രങ്ങൾ നിരന്നു നിന്നു, പാതിരാത്രിയോടെ അവ മഴയായി ഭൂമിയിലേക്ക് പെയ്തിറങ്ങി എന്നാണ് അതിനെ കുറിച്ച് രേഖപ്പെടുത്തിയിട്ടുള്ളത്.

ഉത്തരാർദ്ധഗോളത്തിൽ എവിടെനിന്നാലും ഇത് കാണുവാനാകും എന്നാണ് വാന നിരീക്ഷകർ പറയുന്നത്. മലിനീകരണമില്ലാത്ത അന്തരീക്ഷവും, അധികം മേഘാകൃതമല്ലാത്ത ആകാശവും ഉണ്ടായിരിക്കണം എന്നു മാത്രം. നേരം പുലരുന്നതിന് രണ്ട് മണിക്കൂർ മുൻപാണ് ഇത് കൂടുതൽ വ്യക്തമായി കാണുക. മണിക്കൂറിൽ 10 മുതൽ 15 ഉൽക്കകൾ വരെയായിരിക്കും ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് പതിച്ച് കത്തിയെരിയുക.

ആകാശത്തിന്റെ വടക്ക് ഭാഗത്ത്, ലിറ നക്ഷത്ര സമൂഹത്തിലെ ഏറ്റവും തിളക്കമേറിയ നക്ഷത്രത്തിനടുത്തായായിരിക്കും ഇത് കാണുവാൻ സാധിക്കുക. ശാസ്ത്രജ്ഞർ റേഡിയന്റ് എന്ന് വിളിക്കുന്ന ഈ ഭാഗം കണ്ടുപിടിച്ചാൽ ഈ മനോഹര ദൃശ്യം നല്ലപോലെ വീക്ഷിക്കാനാകും.

ഈ ഉൽക്കകളെ ഇവിടെ ഉപേക്ഷിച്ചിട്ട് പോയ താച്ചർ വാൽനക്ഷത്രം ഇനി ഭൂമിയിൽ നിന്നും കാണണമെങ്കിൽ 2276 വരണം. 415 വർഷമാണ് ആ വാൽനക്ഷത്രത്തിന്റെ ഭ്രമണ കാലാവധി.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP