Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202026Saturday

എന്താണ് ബ്ലാക്ക്‌ഹോൾ? സൂര്യനെ വിഴുങ്ങി പ്രപഞ്ചത്തെ തീർത്താൻ ഈ അസാധാരണ പ്രതിഭാസത്തിന് കഴിയുമോ? ലോകത്തെക്കുറിച്ചുള്ള ചില ഞെട്ടിക്കുന്ന ആശങ്കകളുട കഥ ഇങ്ങനെ

എന്താണ് ബ്ലാക്ക്‌ഹോൾ? സൂര്യനെ വിഴുങ്ങി പ്രപഞ്ചത്തെ തീർത്താൻ ഈ അസാധാരണ പ്രതിഭാസത്തിന് കഴിയുമോ? ലോകത്തെക്കുറിച്ചുള്ള ചില ഞെട്ടിക്കുന്ന ആശങ്കകളുട കഥ ഇങ്ങനെ

സ്വന്തം ലേഖകൻ

നിഗൂഢ രഹസ്യങ്ങളുടെ കലവറയാണ് നമ്മുടെ പ്രപഞ്ചം. ശാസ്ത്രം എത്ര പുരോഗമിച്ചാലും അതിന് പിന്നെയും കണ്ടാത്താനാകാതെ ശേഷിക്കുകയാണ് പ്രപഞ്ച രഹസ്യങ്ങൾ. എങ്ങനെയുണ്ടായെന്നോ എത്രകാലമുണ്ടാകുമെന്നോ ഉത്തരം തരാതെ നിൽക്കുന്ന പ്രപഞ്ചത്തിലെ രഹസ്യങ്ങളിലൊന്നാണ് ബ്ലാക്ക്‌ഹോൾ അഥവാ തമോഗർത്തം. പ്രപഞ്ചത്തിലെ കൂറ്റൻ നക്ഷത്രങ്ങൾ തകരുമ്പോഴുണ്ടാകുന്ന അത്ഭുതപ്രതിഭാസമാണ് തമോഗർത്തങ്ങൾ.

ഭീമൻ നക്ഷത്രങ്ങൾ കത്തിത്തീരുമ്പോൾ സ്വന്തം ഗുരുത്വബലംകൊണ്ട് ചുരുങ്ങിച്ചുരുങ്ങി ആ ശക്തിയിൽ സ്വന്തം ദ്രവ്യമാനം (ാമ)ൈ തന്നെ ഒരു ബിന്ദുവിലേക്ക് ചുരുങ്ങുന്ന ഘട്ടത്തിലാണ് ബ്ലാക്ക് ഹോൾ ഉണ്ടാവുക. ഒട്ടേറെ സൂര്യന്മാർ ചേരുന്ന വലുപ്പമുള്ള നക്ഷത്രങ്ങൾപോലും ഇങ്ങനെ ഒരു ബിന്ദുവിലേക്കെന്നവണ്ണം ചുരുങ്ങി അണുകേന്ദ്രത്തിനെക്കാൾ ചെറിയ സിംഗുലാരിറ്റിയായി മാറും. അതിശക്തമായ ഗുരുത്വാകർഷണമാണ് ബ്ലാക്ക്‌ഹോളുകളെ വ്യത്യസ്തമാക്കുന്നത്. സൂര്യനുൾപ്പെടെയുള്ള പല നക്ഷത്ര സമൂഹങ്ങളെയും വിഴുങ്ങാൻ ഈ അതിസൂക്ഷ്മ കേന്ദ്രങ്ങൾക്കാവും.

Stories you may Like

ഈ കരുത്ത് മൂലം അണുകണങ്ങൾക്കെന്നല്ല പ്രകാശകിരണം ഉൾപ്പെട്ട വിദ്യുത്കാന്തിക തരംഗങ്ങൾക്കുപോലും ബ്ലാക്ക്ഹോളിൽനിന്ന് പുറത്തേക്ക് കടക്കാനാവില്ല. ഇതിൽപതിക്കുന്നവയെല്ലാം അപ്രത്യക്ഷമാകും. പ്രകാശം പോലും പുറത്തുവരാത്തതിനാൽ, പിന്നീടവയെ കണ്ടെത്താനുമാകില്ല. അതിഭീമമായ ഗുരുത്വബലത്താൽ പ്രകാശത്തെപ്പോലും വിഴുങ്ങുന്ന കറുത്ത നക്ഷത്രങ്ങളെന്നാണ് ഇതിനെ ശാസ്ത്രലോകം ആദ്യം വിലയിരുത്തിയത്. ആൽബർട്ട് ഐൻസ്റ്റീൻ ആപേക്ഷിക സിദ്ധാന്തം അവതരിപ്പിച്ചശേഷമാണ് ബ്ലാക്ക്‌ഹോളിനെ ശാസ്ത്രലോകം കൂടുതൽ സൂക്ഷ്മമായി പഠിക്കാൻ തുടങ്ങിയത്.

കത്തിത്തീരുന്ന നക്ഷത്രങ്ങളിൽനിന്നുമാത്രമല്ല, ന്യൂട്രോൺ നക്ഷത്രങ്ങളുടെ സംയോജനത്തിലൂടെയും ബ്ലാക്ക്‌ഹോളുകൾ രൂപപ്പെടാമെന്ന് ശാസ്ത്രലോകം കണ്ടെത്തിയിട്ടുണ്ട്. ഒരു ന്യൂട്രോൺ സ്റ്റാർ മറ്റൊരു ബ്ലാക്ക്‌ഹോളിൽ ലയിച്ചും കുറേക്കൂടി ശക്തമായ ബ്ലാക്ക്‌ഹോളിന് കാരണമാകാം. ബ്ലാക്കഹോൾ രൂപപ്പെടുന്നതിന് കാലങ്ങളൊന്നും കാത്തിരിക്കേണ്ടതില്ല. നിമിഷങ്ങൾകൊണ്ടുതന്നെ അവ രൂപപ്പെടാം. നക്ഷത്രങ്ങൾ കൂട്ടിയിടിച്ചോ കത്തിനശിച്ചോ ഉണ്ടാകുന്ന ബ്ലാക്ക്‌ഹോളുകൾ മുന്നിലുള്ളതിനെയെല്ലാം വലിച്ചടുപ്പിച്ച് ഇല്ലാതാക്കുകയാണ് ചെയ്യുന്നത്.

ഗ്യാലക്‌സികളുടെ മധ്യത്തിൽക്കാണുന്ന പടുകൂറ്റൻ (സൂപ്പർമാസ്സീവ്) ബ്ലാക്ക്‌ഹോളുകൾ രൂപപ്പെടുന്നതിന് കാലമേറെയെടുക്കുമെന്ന് ശാസ്ത്രലോകം കരുതുന്നു. നൂറുകോടി വർഷങ്ങളെങ്കിലും കഴിഞ്ഞാലോ അത്തരമൊരു രൂപത്തിലേക്ക് ബ്ലാക്ക്‌ഹോളുകൾ പരിണമിക്കൂ. ഭൂമിയിൽനിന്ന് 50 ദശലക്ഷം പ്രകാശവർഷമകലെയുള്ള എം87-നാണ് ഇന്നേവരെ കണ്ടെത്തിട്ടുള്ളതിൽവെച്ച് ഏറ്റവും വലിയ ബ്ലാക്ക്‌ഹോൾ. സൂര്യന്റെ പിണ്ഡത്തെക്കാൾ 6.6 ബില്യൺ മടങ്ങ് പിണ്ഡം ഇതിനുണ്ടെന്നാണ് കണക്കാക്കുന്നത്.

ഒന്നും ശേഷിപ്പിക്കാതെ വിഴുങ്ങാൻ ശേഷിയുള്ള ബ്ലാക്കഹോളാണിതെന്ന് ശാസ്ത്രം പറയുന്നു. സൂര്യനിൽനിന്ന് പ്രകാശം ഭൂമിയിലെത്താൻ എട്ടുമിനിറ്റാണെടുക്കുന്നത്. ഏറ്റവുമകലെയുള്ള ഗ്രഹമായ നെപ്റ്റിയൂണിലെത്താൻ നാല് മണിക്കൂറും. നെപ്റ്റിയൂണിന്റെ ഭ്രമണപഥത്തിന്റെ നാലിരട്ടിയോളം വരുന്ന ബ്ലാക്ക്‌ഹോളാണ് എം87. സൂര്യനെയും പ്രപഞ്ചത്തെയാകെയും തന്നിലേക്ക് വലിച്ചെടുക്കാൻ ശേഷിയുള്ള ബ്ലാക്കഹോളാണതെന്ന് ശാസ്ത്രം കരുതുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP