Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

അയൺ ഏജും ഐസ് ഏജും ബ്രോൺസ് ഏജുമൊക്കെപ്പോലെ ഇനി ലോക ചരിത്രത്തിൽ മേഘായലൻ ഏജും; വേനലിന്റെ ചരിത്രം തേടിപ്പോയവർ എത്തിച്ചേർന്നത് 4200 വർഷം മുമ്പ് ലോകത്തെ ഉണക്കിയ മേഘാലയൻ ചരിത്രം; ആ കാലത്തിന് മേഘാലയൻ ഏജ് എന്ന് പേരിട്ട് ഭൗമ ശാസ്ത്രജ്ഞർ

അയൺ ഏജും ഐസ് ഏജും ബ്രോൺസ് ഏജുമൊക്കെപ്പോലെ ഇനി ലോക ചരിത്രത്തിൽ മേഘായലൻ ഏജും; വേനലിന്റെ ചരിത്രം തേടിപ്പോയവർ എത്തിച്ചേർന്നത് 4200 വർഷം മുമ്പ് ലോകത്തെ ഉണക്കിയ മേഘാലയൻ ചരിത്രം; ആ കാലത്തിന് മേഘാലയൻ ഏജ് എന്ന് പേരിട്ട് ഭൗമ ശാസ്ത്രജ്ഞർ

ഭൂമിയുടെ ഭൗമ ചരിത്രത്തിൽ പലതരം കാലഘട്ടങ്ങളുണ്ട്. അയൺ ഏജും ഐസ് ഏജും ബ്രോൺസ് ഏജുമൊക്കെ അത്തരം കാലഘട്ടങ്ങളെയാണ് സൂചിപ്പിക്കുന്നത്. അതേ ഗണത്തിൽ പെടുത്താവുന്ന പുതിയൊരു കാലഘട്ടത്തെ കണ്ടെത്തിയിരിക്കുകയാണ് ഭൗമശാസ്ത്രജ്ഞർ. ഇന്നും നിലനിൽക്കുന്ന ആ കാലഘട്ടത്തിന് മേഘാലയൻ ഏജ് എന്നാണ് അവർ നൽകിയ പേര്. മേഘാലയയിലെ ഗുഹയിലാണ് ഇതുസൂചിക്കുന്ന അവശിഷ്ടങ്ങൾ ലഭിച്ചത്. അതുകൊണ്ടാണ് അതിനെ മേഘാലയൻ ഏജ് എന്ന് വിളിച്ചത്.

ലോകത്താകമാനം ബാധിച്ച വരൾച്ചയോടെയാണ് മേഘാലയൻ ഏജിന് തുടക്കം കുറിച്ചതെന്ന് ഭൗമശാസ്ത്രജ്ഞർ കരുതുന്നു. ഈജിപ്ത് മുതൽ ചൈനവരെയുള്ള കാർഷിക സംസ്‌കാരങ്ങളെ അപ്പാടെ ഇല്ലാതാക്കിയ വരൾച്ചയായിരുന്നു അത്. ഏറെ സവിശേഷതയുള്ള കാലഘട്ടമാണ് മേഘാലയൻ ഏജെന്ന് ഇന്റർനാഷണൽ യൂണിയൻ ഓഫ് ജിയോളജിക്കൽ സയൻസ് സെക്രട്ടറി ജനറൽ സ്റ്റാൻലി ഫിന്നി പറഞ്ഞു. ലോകത്തന്നുണ്ടായിരുന്ന കാർഷിക സമൂഹങ്ങൾക്കൊന്നും കാലാവസ്ഥയിൽ പെട്ടെന്നുവന്ന മാറ്റത്തിൽ പിടിച്ചുനിൽക്കാനായില്ലെന്നും അദ്ദേഹം പറഞ്ഞു.

200 വർഷത്തോളമാണ് ഈ വരൾച്ച നീണ്ടുനിന്നത്. കാർഷിക വ്യവസ്ഥ ആകെ തകർന്നതോടെ വലിയതോതിലുള്ള പലായനത്തിനും അത് വഴിയൊരുക്കി. ഈജിപ്ത്, ഗ്രീസ്, സിറിയ, ഫലസ്തീൻ, മെസപ്പൊട്ടോമിയ, ഇൻഡസ് വാലി. യാങ്‌സി നദീതടം എ്ന്നിവിടങ്ങളിൽനിന്നൊക്കെ മനുഷ്യർ പുതിയ ഭൂമി തേടി യാത്രയായി. സമുദ്രങ്ങളിലും അന്തരീക്ഷത്തിലുമുണ്ടായ വ്യതിയാനങ്ങളാണ് ്അന്ന് കാലാവസ്ഥയെ അപ്പാടെ തകിടം മറിച്ചതെന്നാണ് കരുതുന്നത്.

മേഘാലയൻ ഏജ് കണ്ടെത്തിയെങ്കിലും അതിന് അന്താരാഷ്ട്ര തലത്തിൽ അംഗീകാരം കിട്ടേണ്ടതുണ്ട്. ഇതിനായി ശാസ്ത്രജ്ഞർ തങ്ങളുടെ കണ്ടെത്തലുകൾ ഇന്റർനാഷണൽ യൂണിയൻ ഓഫ് ജിയോളജിക്കൽ സയൻസിന് സമർപ്പിക്കണം. എക്‌സിക്യുട്ടീവ് കമ്മറ്റി ചേർന്ന് കണ്ടെത്തലുകൾ പഠിച്ചശേഷമാകും അതിന് അംഗീകാരം നൽകുക.

ഭൂമിയിൽ കാലാസസ്ഥാ വ്യതിയാനങ്ങൾക്ക് തുടക്കമിട്ട മറ്റ് രണ്ട് ഏജുകൾ കൂടിയുണ്ട്. മിഡിൽ ഹോളോസിൻ നോർത്ത്ഗ്രിപ്പിയൻ ഏജ്, എയർലി ഹോളോസിൻ ഗ്രീൻലാൻഡിയൻ ഏജ് എന്നിവ. യഥാക്രമം 8300 വർഷവും 11,700 വർഷവും മുമ്പാണ് ഈ രണ്ട് കാലഘട്ടങ്ങൾ തുടങ്ങിയത്. ഈ രണ്ട് കണ്ടെത്തലുകളും ഇന്റർനാഷണൽ യൂണിയൻ ഓഫ് ജിയോളജിക്കൽ സയൻസ് അംഗീകരിച്ചിട്ടുണ്ട്. ഭൗമ കാലയളവുകൾ നിർണയിക്കുന്ന സ്ട്രാറ്റിഗ്രാഫിയിലാണ് ഇവയുൾപ്പെടുത്തുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP