Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202029Sunday

കടലിന് പുറത്തേക്ക് കണ്ണുനട്ട് ഭൂമി; രണ്ട് ദ്വീപുകൾക്കിടയിൽ അഗ്നിപർവതംപൊട്ടി പുറത്തുവന്ന ദ്വപീൽ ജീവൻ നാമ്പിട്ടതുകണ്ട് ഞെട്ടി നാസയും ശാസ്ത്രജ്ഞരും; മൂന്നു ദശാബ്ദം മാത്രം നിലനിൽക്കുമെന്ന് കരുതിയ ഇടം ആവാസ വ്യവസ്ഥയാക്കി മാറ്റി ജീവിലോകം; ഉദിച്ചുയർന്ന ദ്വീപിലെ മണ്ണ് എവിടെനിന്ന് വന്നുവെന്നും സംശയം

കടലിന് പുറത്തേക്ക് കണ്ണുനട്ട് ഭൂമി; രണ്ട് ദ്വീപുകൾക്കിടയിൽ അഗ്നിപർവതംപൊട്ടി പുറത്തുവന്ന ദ്വപീൽ ജീവൻ നാമ്പിട്ടതുകണ്ട് ഞെട്ടി നാസയും ശാസ്ത്രജ്ഞരും; മൂന്നു ദശാബ്ദം മാത്രം നിലനിൽക്കുമെന്ന് കരുതിയ ഇടം ആവാസ വ്യവസ്ഥയാക്കി മാറ്റി ജീവിലോകം; ഉദിച്ചുയർന്ന ദ്വീപിലെ മണ്ണ് എവിടെനിന്ന് വന്നുവെന്നും സംശയം

മറുനാടൻ ഡെസ്‌ക്‌

വാഷിങ്ടൺ: ലോകത്ത് ഇനിയും കണ്ടുപിടിക്കാൻ ഇനിയുമുണ്ട് കാര്യങ്ങൾ ബാക്കി. പണ്ടത്തെ സ്ഥിതിയിൽ നിന്നുമാറി കൃത്രിമ ഉപഗ്രഹങ്ങളുമായി അമേരിക്ക ഉൾപ്പെടെ ലോകരാജ്യങ്ങൾ കാത്തുനിൽക്കുകയാണ് എന്താണ് ലോകത്ത് പുതുതായി സംഭവിക്കുന്നത് എന്നറിയാൻ. എന്നിട്ടും കാണാത്ത ചില കാര്യങ്ങൾ കണ്ടതോടെ ലോകം ഞെട്ടുകയാണ് പുതിയ വെളിപ്പെടുത്തലിൽ.

ലോകത്തെ ഞെട്ടിച്ചുകൊണ്ട് ഒരു അത്ഭുത ഭൂമിഭാഗം കടലിൽ നിന്ന് ഉയരുന്നു. അത് ആരും അറിയുന്നില്ല. പിന്നാലെ അതിൽ ഒരു ജീവിലോകം ജീവിതം കരുപ്പിടിപ്പിക്കുന്നു. കൊച്ചുകൊച്ചു ജീവികൾ ഉൾപ്പെടെ ചേക്കേറി അവിടെയൊരു ആവാസ വ്യവസ്ഥ രൂപംകൊള്ളുന്നു. ഇത് സത്യത്തിൽ ഞെട്ടിച്ചിരിക്കുന്നത് സാക്ഷാൽ നാസയെ തന്നെയാണ്.

ഉപഗ്രഹ വിക്ഷേപണത്തോടെ ഭൂമിയിൽ കണ്ണുനടാവുന്നിടത്തെല്ലാം കണ്ണുനട്ട് കാത്തിരിക്കുന്നുണ്ട നാസ. ഇത്തരത്തിൽ നാസയുടെ ഒരു 'ഒളികണ്ണ്്' കുറച്ചുകൂടെ ഷാർപ്പ് ആണ്. ആ കണ്ണിൽ കണ്ട ദൃശ്യമാണ് നാസയെ പോലും ഞെട്ടിക്കുന്നത്. ഒരു പ്രദേശത്തിന്റെ തന്നെ ചിത്രങ്ങൾ തുടരെ പകർത്തുകയായിരുന്നു ദൗത്യം. രണ്ടു ദ്വീപുകൾക്കിടയിലെ ഒരു പ്രത്യേക പ്രദേശം.

പക്ഷേ, അവിടെ കടലിൽ നിന്ന് ഒരു മൈനാകം ഉയർന്നുവന്നു ആ ക്യാമറാ കണ്ണുകൾക്ക് മുന്നിൽ. തെക്കൻ പസഫിക് സമുദ്രത്തിൽ 2014 ഡിസംബറിനും 2015 ജനുവരിക്കും ഇടയിലായിരുന്നു അങ്ങനെയൊരു അത്ഭുത ദ്വീപിന്റെ ഉദ്ഭവം. ടോംഗോയ്ക്കു സമീപം ഹുംഗ ടോംഗ, ഹുംഗ ഹാപയ് എന്നിങ്ങനെ നേരത്തെുയുള്ള രണ്ട് ദ്വീപുകൾക്ക് നടുവിൽ ആണ് പുതിയൊരു അഗ്‌നിപർവതം പൊട്ടി ഒരു ദ്വീപ് ഉയർന്നു വന്നത്.

സാധാരണ ഇങ്ങനെ അഗ്നിപർവത സ്‌ഫോടനങ്ങളിലൂടെ ഉണ്ടാകുന്ന ദ്വീപ് വൈകാതെ നശിച്ചുപോകും. പക്ഷേ, ഇവിടെ നാസയെപ്പോലും ഞെട്ടിച്ച് അവിടെ ഒരു ആവാസ വ്യവസ്ഥ ഉണ്ടായി. ജീവജാലങ്ങൾ അങ്ങോട്ട് ചേക്കേറി. ചെടികളും പക്ഷികളും മൃഗങ്ങളും കൊച്ചുകൊച്ചു ജീവികളും അങ്ങോട്ടേക്ക് എത്തി.

ആറു മുതൽ 30 വർഷം വരെ പുതിയ ദ്വീപ് കടലിൽ നിന്നേക്കുമെന്നാണ് നാസ കണക്കാക്കുന്നതെങ്കിലും അതിലും കൂടുതൽ കാലം പുതിയ ദ്വീപ് ഉണ്ടാവുമെന്നാണ് പഠിക്കുന്ന മറ്റ് ശാസ്ത്രജ്ഞർ പറയുന്നത്. നൂതന സംവിധാനങ്ങൾ എന്ന നിലയിൽ ഡ്രോണുകളും സാറ്റലൈറ്റുകളും നൽകുന്ന ചിത്രങ്ങൾ നിരന്തരം പരിശോധിക്കുന്നുണ്ട് നാസ. ഇതിൽ നിന്നാണ് പുതിയ ജീവിലോകം അവിടെ ആവാസലോകമായി സ്വീകരിച്ചുവെന്ന് വ്യക്തമാകുന്നത്.

ഞെട്ടിപ്പോയി ആദ്യം ദ്വീപിലെത്തിയ ശാസ്ത്രസംഘം

ഏതായാലും പുതുതായി കടലിൽ നിന്ന് ഉയർന്ന സ്ഥലം പുതിയ ലോകമായി നിൽക്കുന്നു എന്ന് സംശയം വന്നതോടെ 2017 ഒക്ടോബറിൽ നാസയുടെ ഗോദർദ് സ്‌പെയ്‌സ് ഫ്‌ളൈറ്റ് സെന്ററിലെ ഒരു കൂട്ടം ഗവേഷകർ ദ്വീപിലെത്തി. ഭൂമിയിൽ പുതുതായി ഉദയംകൊണ്ട ദ്വീപിൽ കാലുകുത്തുന്ന ആദ്യത്തെ സംഘം. അപ്പോഴേക്കും അഗ്നിപർവതം പൊട്ടി ഉയർന്നുവന്ന ദ്വീപിൽ ജീവൻ പൊട്ടിമുളച്ചിരുന്നു. മനുഷ്യൻ എത്തുംമുന്നേ ജീവിലോകം ഇടംപിടിച്ച് ഭൂമിയിൽ തന്നെ ഒരു ഇടംകൂടി സൃഷ്ടിക്കപ്പെട്ടിരിക്കുന്നു.

ശാസ്ത്രജ്ഞർ എത്തുമ്പോഴേക്കും കടൽച്ചെടികൾ നിറഞ്ഞു ആ പുത്തൻ ദ്വീപിൽ. സമീപത്തെ രണ്ടു ദ്വീപുകളിൽ നിന്നായിരിക്കും വിത്തുകൾ എത്തിയതെന്നാണ് ശാസ്ത്രജ്ഞർ കരുതുന്നത്. ഇക്കാര്യം സ്ഥിരീകരിക്കാൻ പഠനങ്ങൾ നടക്കുകയാണ്. പക്ഷികൾ ചേക്കേറി പക്ഷിക്കാഷ്ഠവും മറ്റും കിട്ടിയതോടെ ചെടികൾക്ക് വളരാൻ വളക്കൂറുമായി. ശാസ്ത്രജ്ഞർ എത്തുമ്പോഴേക്കും കടൽപ്പക്ഷികളും പ്രാദേശികമായി കാണുന്ന ഒരിനം മൂങ്ങയും ദ്വീപിലെ അന്തേവാസികളായിരുന്നു.'

ഇതിലെല്ലാമുപരി ദ്വീപിൽ എത്തിയവരെ അത്ഭുതപ്പെടുത്തിയത് അവിടത്തെ മണ്ണായിരുന്നു. പരിശോധനയിൽ അത് അഗ്‌നിപർവതത്തിൽ നിന്നുള്ള ചാരമല്ലെന്നു വ്യക്തമായതാണ് ശാസ്ത്രജ്ഞരെ ഞെട്ടിച്ചത്. സാധാരണ അഗ്നിപർവത സ്‌ഫോടനം നടക്കുമ്പോൾ നടക്കുന്ന കാര്യങ്ങളല്ല ആ ദ്വീപിൽ കണ്ടത്. പശിമയുള്ള ചെളിക്ക് സമാനമായിരുന്നു ദ്വീപിലെ മണ്ണെന്നും ഇളംകറുപ്പ് നിറമായിരുന്നു അതിനെന്നും കണ്ടതോടെ ജീവന് പുതുനാമ്പ് വിടർത്താൻ പറ്റിയ സാഹചര്യമായിരുന്നു അവിടം.

അങ്ങനെയാണ് ജീവലോകം അവിടേക്ക് ചേക്കേറിയത്. എന്നാൽ പലയിടത്തും ചരൽപോലെ കറുത്ത നിറത്തിലുള്ള വസ്തുക്കളുമുണ്ടായിരുന്നു. ഭൂമിയിൽ ഇന്നേവരെ കാണാത്ത തരം മണ്ണായി അതോടെ മാറി ഈ സ്ഥലം. ഇവിടെ എങ്ങനെ ജീവിവർഗം ചേക്കേറിയെന്ന് പഠിച്ചു തുടങ്ങിയിരിക്കുകയാണ് ശാസ്ത്രജ്ഞർ. മണ്ണിനെപ്പറ്റി കൂടുതൽ ഗവേഷണത്തിനൊരുങ്ങുകയാണ് അവർ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP