Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

'ഡിസംബർ 13 സൂര്യൻ ഉദിക്കില്ലെന്ന് മുന്നറിയിപ്പ് നൽകിയിരിക്കയാണ് നാസ; അന്ന് ഭൂമി അതിന്റെ അച്ചുതണ്ടിൽ കറങ്ങില്ലെന്നാണ് നാസയുടെ കണ്ടെത്തൽ; അങ്ങനെയെങ്കിൽ എന്തു സംഭവിക്കും, ലോകം ആകാംക്ഷയിൽ'; നവമാധ്യമങ്ങളിൽ ഭീതി പടർത്തുന്ന ഈ വീഡിയോയുടെ വസ്തുത എന്താണ്? ശാസ്ത്രലോകം ബൈജുരാജ് പ്രതികരിക്കുന്നു

'ഡിസംബർ 13 സൂര്യൻ ഉദിക്കില്ലെന്ന് മുന്നറിയിപ്പ് നൽകിയിരിക്കയാണ് നാസ; അന്ന് ഭൂമി അതിന്റെ അച്ചുതണ്ടിൽ കറങ്ങില്ലെന്നാണ് നാസയുടെ കണ്ടെത്തൽ; അങ്ങനെയെങ്കിൽ എന്തു സംഭവിക്കും, ലോകം ആകാംക്ഷയിൽ'; നവമാധ്യമങ്ങളിൽ ഭീതി പടർത്തുന്ന ഈ വീഡിയോയുടെ വസ്തുത എന്താണ്? ശാസ്ത്രലോകം ബൈജുരാജ് പ്രതികരിക്കുന്നു

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: നവമാധ്യമങ്ങളിൽ വൈറലായ ഒരു വീഡിയോയാണ് ഡിസംബർ 13 സൂര്യൻ ഉദിക്കില്ലെന്ന് നാസ പറയുന്നതായി അറിയിക്കുന്ന ഒന്ന്. ഇതിന്റെ സത്യവസ്ഥയെന്താണെന്ന് പരിശോധിക്കയാണ് ശാസ്ത്രപ്രചാരകൻ ശാസ്ത്രലോകം ഫേസ്‌ബുക്ക് കൂട്ടായ്മയുടെ അഡ്‌മിനുമായ ബൈജുരാജ്.

ബൈജുരാജിന്റെ വീഡിയോയുടെ പ്രസക്തഭാഗങ്ങൾ ഇങ്ങനെ

'ഒരു ദിവസം സൂര്യൻ ഉദിച്ചില്ലെങ്കിൽ എന്തു സംഭവിക്കും. പക്ഷേ അങ്ങനെ ഒരു ദിവസം ഇതാ വരാൻ പോകുന്നു. ഡിസംബർ 13 സൂര്യൻ ഉദിക്കില്ലെന്ന് മുന്നറിയിപ്പ് നൽകിയിരിക്കയാണ് നാസ. 13 ഭൂമി അതിന്റെ അച്ചുതണ്ടിൽ കറങ്ങില്ലെന്നാണ് നാസ കണ്ടെത്തിയിരിക്കുന്നത്. അങ്ങനെയെങ്കിൽ എന്തു സംഭവിക്കും. ആകാക്ഷയിലാണ് ലോകം.'- ഇങ്ങനെ ഒരു വീഡിയോ നിങ്ങളിൽ പലർക്കും കിട്ടിയിട്ടുണ്ടായിരിക്കും. പക്ഷേ ഇത് സയൻസിന്റെ എബിസിഡി പോലും അറിയാത്ത ആരോ ഉണ്ടാക്കിയ വാർത്തയാണ്. എന്നിട്ട് അത് ചാനലിന്റെ ലേബലിൽ പുറത്തുവിട്ടിരിക്കയാണ്. ഇതിൽ പറയുന്ന പലകാര്യങ്ങളും ശുദ്ധ മണ്ടത്തരങ്ങളാണ്. ഭൂമിക്ക് സൂര്യനെ ഒരു തവണ വലം വെക്കാനായി 24 മണിക്കുറാണ് വേണ്ടത് എന്നാണ് അവർ പറയുന്നത്. ഇത് നാം ഒരുവർഷം എന്നാണ് സ്‌കൂളിൽ പഠിച്ചത്. ഇതിൽ പറയുന്നത്. അപ്പോൾ സയൻസിന്റെ അടിസ്ഥാനം അറിയാത്തവരാണ് ഈ വീഡിയോക്ക് പിന്നിലെന്ന് വ്യക്തം. ഇത്തരം ഫേക്ക് ന്യൂസ് ഉണ്ടാക്കി പ്രസിദ്ധീകരിക്കുന്നവരെ ശിക്ഷിക്കാൻ തക്കതായ നിയമം വേണം.

ഭൂമിയുടെ ഭ്രമണത്തിന്റെ വേഗത കുറയുന്നത് വേലിയേറ്റവും വേലിയിറക്കവും മൂലമാണ്. ചന്ദ്രൻ മൂലമാണ് നമുക്ക് പ്രധാനമായും വേലിയേറ്റം ഉണ്ടാവുന്നത്. ഇങ്ങനെ കടൽവെള്ളം ഒരു ഭാഗത്തുനിന്ന് മറ്റൊരു ഭാഗത്തേക്ക് പൊങ്ങുന്നതും താഴുന്നതും മൂലമാണ് ഭൂമി സ്ലോ ആവുന്നത്. ഇപ്പോഴുള്ള കണക്കുകൾ പ്രകാരം അമ്പതിനായിരം വർഷം എടുക്കും ഭൂമി ഒരു സെക്കൻഡ് സ്ലോ ആവാൻ. ഇവിടെ പറഞ്ഞിരിക്കുന്നത് ഡിസംബർ 13ാം തീയതി ഭുമി നിൽക്കും എന്നാണ്. ഭൂമി നിൽക്കണമെങ്കിൽ ഭൂമി 24 മണിക്കൂർ സ്ലോ ആവണം. പക്ഷേ ഇപ്പോഴുള്ള കണക്കുകൾ പ്രകാരം അമ്പതിനായിരം വർഷം എടുത്താലാണ് ഭൂമി ഒരു സെക്കൻഡ് സ്ലോ ആവുന്നത്. പിന്നെ ഭൂമി നിൽക്കണമെങ്കിൽ അതിന് ഒരു പാട് ഊർജം വേണം. ഭൂമി എന്നുപറയുന്നത് ഏകദേശം പന്ത്രണ്ടായിരത്തി എഴുനുറ് കിലോമീറ്റർ ദൈർഘ്യമുള്ള ഒരു സോളിഡ് ഒബ്ജക്റ്റ് ആണ്. ഇത്രയും വലിയ ഒരു സാധനത്തെ പിടിച്ചു നിർത്തുക എന്നത് കോടിക്കണക്കിന് ആളുകൾ വിചാരിച്ചാൽ പോലും അസാധ്യമായ കാര്യമാണ്. ഭൂമിയെ നിർത്താൻ ആവശ്യമായ അതിഭീമമായ ഊർജം എവിടെ നിന്ന് കിട്ടും. ഭൂമി സ്ലോ ആകുന്നത് യാഥാർഥ്യമാണെങ്കിലും നിൽക്കാൻ ആയിരക്കണക്കിന് കോടി വർഷങ്ങൾ വേണ്ടി വരും.

ഡിസംബർ 13ന് ഭൂമി നിന്നാൽ 14ന് ഭൂമിയെ ആര് തിരിച്ച് കറക്കും എന്ന് വീഡിയോ പറയുന്നില്ല. നമുക്കറിയാം ഒരു ഫാൻ നിന്നാൽപോലും അതിന്റെ ഒറിജിനിൽ സ്പീഡിലേക്ക് മാറാൻ കുറച്ച് സമയം പിടിക്കും. അപ്പോൾ ഭൂമിയുടെ കാര്യമോ. ഇത്രയും വലിയ ഭൂമിയെ നിന്നുകഴിഞ്ഞാൽ ആര് തിരിച്ച് കറക്കിവിടും. '- ബൈജു രാജ് ചോദിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP