Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ചൊവ്വയിലേക്ക് പാസ് എടുക്കാൻ തിരക്ക് കൂട്ടി ഇന്ത്യക്കാരും; നാസയുടെ മാർസ് റോവറിന്റെ പ്രവേശനപ്പാസ് കിട്ടാനായി ഇത് വരെ രജിസ്റ്റർ ചെയ്തത് 12 ലക്ഷം ഇന്ത്യക്കാർ; യാത്ര ചെയ്യാനാകില്ലെങ്കിലും തങ്ങളുടെ പേരുകൾ ചൊവ്വയിലെത്തിക്കാം എന്ന നാസയുടെ പ്രഖ്യാപനം ആവേശപൂർവ്വം ഏറ്റെടുത്തത് ലോകമെമ്പാടുമുള്ളവർ

ചൊവ്വയിലേക്ക് പാസ് എടുക്കാൻ തിരക്ക് കൂട്ടി ഇന്ത്യക്കാരും; നാസയുടെ മാർസ് റോവറിന്റെ പ്രവേശനപ്പാസ് കിട്ടാനായി ഇത് വരെ രജിസ്റ്റർ ചെയ്തത് 12 ലക്ഷം ഇന്ത്യക്കാർ; യാത്ര ചെയ്യാനാകില്ലെങ്കിലും തങ്ങളുടെ പേരുകൾ ചൊവ്വയിലെത്തിക്കാം എന്ന നാസയുടെ പ്രഖ്യാപനം ആവേശപൂർവ്വം ഏറ്റെടുത്തത് ലോകമെമ്പാടുമുള്ളവർ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: നാസയുടെ മാർസ് റോവറിന്റെ പ്രവേശനപ്പാസ് കിട്ടാനായി പേര് രജിസ്റ്റർ ചെയ്തത് ലക്ഷക്കണക്കിന് ആൾക്കാർ. ഇന്ത്യക്കാരും ഇതിൽ അത്ര പിറകിലല്ല. 2020 -ൽ വിക്ഷേപിക്കാനിരിക്കുന്ന മാർസ് റോവറിൽ യാത്രചെയ്യാനാകില്ലെങ്കിലും തങ്ങളുടെ പേരുകൾ ചൊവ്വയിലെത്തിക്കാം എന്ന നാസയുടെ പ്രഖ്യാപനം ആവേശപൂർവമാണ് ഇന്ത്യക്കാർ സ്വീകരിച്ചത്. വ്യാഴാഴ്ചയാണ് നാസ ട്വിറ്ററിലൂടെ ഈ ആശയം ലോകത്തിനുമുന്നിൽ അവതരിപ്പിച്ചത്. ഇതോടെ ലോകമെമ്പാടുമുള്ളവർ ആവേശത്തോടെ പേര് രജിസ്റ്റർ ചെയ്യാനെത്തി.

വെള്ളിയാഴ്ച വൈകീട്ട് ആറ്ുവരെ 1,258,674 ഇന്ത്യക്കാരാണ് ഇതുവരെ തങ്ങളുടെ പേരുകൾ ബോർഡിങ് പാസിനായി രജിസ്റ്റർ ചെയ്തത്. രജിസ്ട്രേഷൻ കണക്കിൽ ലോകത്തിൽ രണ്ടാമതാണ് ഇന്ത്യ. 2,518,514 പേർ രജിസ്റ്റർ ചെയ്ത് തുർക്കി ഒന്നാംസ്ഥാനത്താണ്. മൊത്തത്തിൽ 9,149,160 പേരാണ് ഇപ്പോൾ വരെ രജിസ്റ്റർ ചെയ്തിട്ടുള്ളത്.

നാസയുടെ വെബ്സൈറ്റിൽ 'സെന്റ് യുവർ നെയിം' എന്ന വിഭാഗത്തിലാണ് പേരുകൾ രജിസ്റ്റർ ചെയ്യാനാകുക. രജിസ്റ്റർ ചെയ്തുകഴിയുമ്പോൾ ബോർഡിങ് പാസും ലഭിക്കും. മാർസ് റോവറിന്റെ ചിത്രത്തോടൊപ്പം രജിസ്റ്റർ ചെയ്തവരുടെ പേര്, റോക്കറ്റിന്റെ പേര്, പോകുന്ന മാസം, ബാർകോഡ് തുടങ്ങിയവയാണ് ബോർഡിങ് പാസിൽ അടങ്ങിയിരിക്കുന്നത്. ഈ പേരുകൾ മൈക്രോചിപ്പിലാക്കി മൈക്രേമാർസ് റോവറിൽ ചൊവ്വയിലേക്ക് അയക്കും. പേരുകൾ ഈ മാസം 30 വരെ രജിസ്റ്റർ ചെയ്യാൻ സാധിക്കും

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP