Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202030Friday

ആശങ്കപ്പെടേണ്ട; അടുത്ത മാസം ലോകം അവസാനിക്കില്ല; കനത്ത ഉൽക്കയുടെ ആക്രമണം ഉടനെന്ന റിപ്പോർട്ടുകൾ നിഷേധിച്ച് നാസ

ആശങ്കപ്പെടേണ്ട; അടുത്ത മാസം ലോകം അവസാനിക്കില്ല; കനത്ത ഉൽക്കയുടെ ആക്രമണം ഉടനെന്ന റിപ്പോർട്ടുകൾ നിഷേധിച്ച് നാസ

ലോകാവസാനത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങൾക്ക് അവസാനമില്ല. വലിയൊരു ഉൽക്ക പതിച്ച് ലോകം അടുത്ത മാസം അവസാനിക്കുമെന്ന ആശങ്കയിലായിരുന്നു പലരും. ആശങ്ക അതിരുവിടുമെന്ന് ഉറപ്പായതോടെ, അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസ ഇടപെട്ടു. സെപ്റ്റംബറിൽ ലോകം അവസാനിക്കുമെന്ന ആശങ്ക വേണ്ടെന്നും അതുടനൊന്നും സംഭവിക്കില്ലെന്നും നാസ വ്യക്തമാക്കി.

ലോകം അവസാനിക്കുമെന്ന ആശങ്കയ്ക്ക് ശാസ്ത്രീയമായ യാതൊരു അടിസ്ഥാനവുമില്ലെന്നാണ് നാസയുടെ വിശദീകരണം. സെപ്റ്റംബർ 15-നും 26-നും മധ്യേ ലോകം അവസാനിക്കുമെന്നായിരുന്നു പ്രചാരണം. ബൈബിൾ സൈദ്ധാന്തികരുടെ ഒരു ഓൺലൈൻ കൂട്ടായ്മയാണ് ലോകാവസാനത്തെക്കുറിച്ചുള്ള അഭ്യൂഹം ആദ്യം പ്രചരിപ്പിച്ചത്. പിന്നീടത് ലോകമെങ്ങും വ്യാപിക്കുകയായിരുന്നു.

പ്യൂർട്ടോ റിക്കോയ്ക്ക് സമീപമാകും ഉൽക്ക വന്ന് പതിക്കുകയെന്നും ഇത് അറ്റ്‌ലാന്റിക്കിലും അമേരിക്കയുടെ ഗൾഫ് തീരങ്ങളിലും കനത്ത നാശം വിതയ്ക്കുമെന്നും ദക്ഷിണ-ഉത്തര അമേരിക്കകളുടെ ഭൂരിഭാഗം പ്രദേശങ്ങളും നശിക്കുമെന്നുമായിരുന്നു ഇവർ പ്രവചിച്ചത്. അഭ്യൂഹം ലോകമെങ്ങും പടർന്നതോടെ, വിശ്വാസികളായ പലരും പരിഭ്രാന്തിയിലായി. ഇതോടെയാണ് നാസ ഇക്കാര്യത്തിൽ ഇടപെടാൻ തീരുമാനിച്ചത്.

ആകാശത്തുനിന്ന് ഭൂമിയുടെ നേർക്കുള്ള ആക്രമണങ്ങളെ നിരീക്ഷിക്കുന്ന നിയർ എർത്ത് ഒബ്ജക്ട് ഒബ്‌സർവേഷൻസ് പ്രോഗ്രാമാണ് അഭ്യൂഹത്തെ ഖണ്ഡിച്ചത്. വിദൂരഭാവിയിൽപ്പോലും ഭൂമിയിൽ പതിക്കുന്ന നിലയ്ക്ക് ഉൽക്കകളോ വാൽനക്ഷത്രങ്ങളോ നിലകൊള്ളുന്നില്ലെന്നും 100 വർഷത്തേയ്ക്ക് എന്തായാലും പേടിക്കേണ്ടെന്നും നാസ വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP