Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ചൊവ്വാരഹസ്യങ്ങൾ തേടിയുള്ള യാത്ര: നാസയുടെ മാവൻ ആദ്യമെത്തും; തൊട്ടുപിന്നാലെ മംഗൾയാനും

ചൊവ്വാരഹസ്യങ്ങൾ തേടിയുള്ള യാത്ര: നാസയുടെ മാവൻ ആദ്യമെത്തും; തൊട്ടുപിന്നാലെ മംഗൾയാനും

ന്ത്യയുടെ ആദ്യ ഗ്രഹാന്തര പേടകമായ മംഗൾയാൻ നിർണായകഘട്ടത്തിലേക്ക്. പേടകം ലക്ഷ്യത്തിലെത്താൻ ഒരാഴ്ച മാത്രം ബാക്കി നിൽക്കെ ചൊവ്വയുടെ 25 ലക്ഷം കിലോമീറ്റർ അടുത്തെത്തിയതായി ഐഎസ്ആർഒ വൃത്തങ്ങൾ അറിയിച്ചു. ചൊവ്വയുടെ രഹസ്യങ്ങൾ തേടിയുള്ള യാത്രയുടെ നിർണായക ഘട്ടത്തിലേക്ക് നീങ്ങുന്ന മംഗൾയാനിനൊപ്പം നാസയുടെ മാവനും ഉണ്ട്. എന്നാൽ മംഗൾയാൻ ലക്ഷ്യത്തിലെത്തുന്നതിന് തൊട്ടുമുമ്പ് നാസയുടെ മാവൻ ലക്ഷ്യം കാണും. ഐഎസ്ആർഒയുടെയും അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസയുടെയും ഉപഗ്രഹങ്ങൾ പുറപ്പെട്ടതും വിജയിച്ചാൽ ലക്ഷ്യത്തിലെത്തുന്നതും അടുത്തടുത്ത ദിവസങ്ങളിൽ തന്നെ. ഇന്ത്യൻ പേടകമായ മംഗൾയാൻ(മാർസ് ഓർബിറ്റർ മിഷൻ) 24ന് രാവിലെയാണ് ചൊവ്വയുടെ ഭ്രമണപഥത്തിലേക്ക് കടക്കുക. നാസയുടെ പേടകം മാവൻ(മാർസ് അറ്റ്‌മോസ്ഫിയർ ആൻഡ് വൊലറ്റൈൽ എവലൂഷൻ മിഷൻ) 21നും ചൊവ്വാ പഥത്തിലേക്ക് പ്രവേശിക്കും.

ഫ്‌ളോറിഡയിലെ കേപ് കനാവറാലിൽനിന്ന് അറ്റ്‌ലസ് 5 റോക്കറ്റിലാണ് കഴിഞ്ഞ വർഷം നവംബർ 18 ന് മാവൻ യാത്ര പുറപ്പെട്ടത്. അമേരിക്ക നേരത്തേ അയച്ച ക്യൂരിയോസിറ്റി ചൊവ്വയുടെ പ്രതലത്തിൽ പരീക്ഷണ നിരീക്ഷണണങ്ങൾ നടത്തുമ്പോൾ മാവൻ ചൊവ്വയുടെ അന്തരീക്ഷത്തിൽ നിന്നാവും പഠനം നടത്തുക. ചൊവ്വയുടെ പ്രതലത്തോടു 175 കിലോമീറ്റർ അടുത്തു വരെ പോയാവും മാവൻ നിരീക്ഷണവും പഠനവും നടത്തുക. ചൊവ്വയുടെ ഭൂതകാലത്തെ കുറിച്ച് പഠിക്കുകയാണ് മാവന്റെ ലക്ഷ്യം. ഭൂമിയിലെ ഒരു വർഷമാണ് മാവന് ആയുസ്സു നിശ്ചയിച്ചിരിക്കുന്നത്. മംഗൾയാന്റെ ചെലവ് 420 കോടി രൂപയായിരുന്നെങ്കിൽ മാവനുവേണ്ടി അമേരിക്ക 4026 കോടി രൂപ മുടക്കുന്നുണ്ട്. ചൊവ്വയിലേക്ക് അയയ്ക്കുന്ന പത്താമത്തെ പേടകമാണ് മാവൻ. നാസയുടെ മൂന്ന് ചൊവ്വാ ദൗത്യങ്ങൾ പരാജയപ്പെട്ടിരുന്നു. പൊതുജനങ്ങളുടെ ഒരു ലക്ഷം പേരുകളും ആയിരം വചനങ്ങളും 377 വിദ്യാർത്ഥികളുടെ കലാ സൃഷ്ടികളും അടങ്ങിയ ഡി.വി.ഡിയും വഹിച്ചാണ് മാവൻ ചൊവ്വയിലേക്ക് പോകുന്നത്.

ഇന്ത്യയുടെ ചൊവ്വാ പേടകമായ മംഗൾയാൻ വിക്ഷേപിക്കപ്പെട്ടത് നവംബർ അഞ്ചിനായിരുന്നു. 2014 സെപ്റ്റംബർ 24നാണ് മംഗൾയാൻ ചൊവ്വയുടെ അന്തരീക്ഷത്തിൽ പ്രവേശിക്കുക. മാവൻ നടത്തുന്നതിനു സമാനമായ പരീക്ഷണങ്ങളും നിരീക്ഷണങ്ങളുമാവും മംഗൾയാനും നടത്തുക. ചൊവ്വയിലെ ജീവന്റെ സാദ്ധ്യതകൾ ബാക്കിവയ്ക്കുന്ന മീഥേൻ വാതകത്തിന്റെ സാന്നിദ്ധ്യമാവും മംഗൾയാൻ പ്രധാനമായും പഠിക്കുക. ചൊവ്വയിലെ ജലസാന്നിധ്യമടക്കം വിപുലമായ പഠനലക്ഷ്യവുമായാണ് മംഗൾയാന്റെ യാത്ര. ഐഎസ്ആർഒ തനതായി വികസിപ്പിച്ച ആൽഫാ ഫോട്ടോമീറ്റർ, മീഥേൻ സെൻസർ ഫോർ മാഴ്‌സ്, മാഴ്‌സ് എക്‌സോസ്‌ഫെറിക് ന്യൂട്രൽ കോമ്പോസിഷൻ അനലൈസർ, തെർമൽ ഇൻഫ്രാറെഡ് ഇമേജിങ് സ്‌പെക്ട്രോമീറ്റർ, മാഴ്‌സ് കളർ ക്യാമറ എന്നീ ഉപകരണങ്ങളാണ് പേടകത്തിലുള്ളത്. പേടകത്തിന് സൂക്ഷ്മതലത്തിൽ ആയിരക്കണക്കിന് ചിത്രങ്ങളെടുത്ത് ഭൂമിയിലേക്ക് അയക്കാനാവും. ചൊവ്വയുടെ ഉപരിതലം, ലോലമായ അന്തരീക്ഷം, ധാതുക്കൾ, ധ്രുവങ്ങൾ, ഗർത്തങ്ങൾ തുടങ്ങിയവയെല്ലാം മംഗൾയാൻ പഠനവിധേയമാക്കും. കൂടാതെ ചൊവ്വയുടെ രണ്ട് ഉപഗ്രഹങ്ങളെയും നിരീക്ഷിക്കും. 

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP