Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ശൂന്യാകാശത്തിലെത്തിയ മംഗൾയാനു വയസ്സു മൂന്നു തികഞ്ഞു; ചെറുപ്പം കൈവിടാതെ ദൗത്യം നിറവേറ്റി ഇന്ത്യൻ ഉപഗ്രഹം ; അത്ഭുതത്തോടെ ലോകം

ശൂന്യാകാശത്തിലെത്തിയ മംഗൾയാനു വയസ്സു മൂന്നു തികഞ്ഞു; ചെറുപ്പം കൈവിടാതെ ദൗത്യം നിറവേറ്റി ഇന്ത്യൻ ഉപഗ്രഹം ; അത്ഭുതത്തോടെ ലോകം

ബംഗളൂരു: ഐഎസ്ആർഒയുടെ പ്രഥമ ചൊവ്വ പര്യവേക്ഷണ ഉപഗ്രഹമായ മംഗൾയാൻ വ്യാഴാഴ്ച ചൊവ്വാപഥത്തിൽ ഒരുവർഷം പൂർത്തിയാക്കും. കഴിഞ്ഞവർഷം സെപ്റ്റംബർ 24നാണ് പേടകം ഭ്രമണപഥത്തിലെത്തിയത്.

474 കിലോമീറ്ററിനും 71,132 കിലോമീറ്ററിനും ഇടയിലുള്ള പഥത്തിലാണ് മംഗൾയാൻ ചൊവ്വയെ ചുറ്റിക്കൊണ്ടിരിക്കുന്നത്. ഒരുവർഷത്തിനിടെ 135 തവണ ചൊവ്വയെ മംഗൾയാൻ വലംവച്ചു. ആറുമാസത്തെ കാലാവധിയാണ് പേടകത്തിന് നിശ്ചയിച്ചത്. എന്നാൽ, ഈ കാലാവധിക്കു ശേഷവും ദൗത്യം തുടരുകയാണ്. ഉപഗ്രഹത്തിലെ എല്ലാ ഉപകരണവും പൂർണതോതിൽ പ്രവർത്തിക്കുകയാണെന്ന് ഐഎസ്ആർഒ വൃത്തങ്ങൾ പറഞ്ഞു.

മംഗൾയാന്റെ വിജയം, രാജ്യത്തിന്റെ പ്രതിച്ഛായ ഒരുപാട് ഉയരങ്ങളിലെത്തിച്ചുവെന്ന് ഐഎസ്ആർഒ ചെയർമാൻ എ.എസ്. കിരൺകുമാർ വ്യക്തമാക്കി. 450 കോടി രൂപയുടെ ദൗത്യം ഇന്നലെ ഒരു വർഷം പൂർത്തിയാക്കിയതുമായി ബന്ധപ്പെട്ട് ഐഎസ്ആർഒയിൽ ഒരുക്കിയ ചടങ്ങിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. മംഗൾയാന്റെ വിജയം ദക്ഷിണപൂർവ, പശ്ചിമേഷ്യൻ രാജ്യങ്ങൾക്ക് ഗ്രഹാന്തര ദൗത്യങ്ങളിലുള്ള ആത്മവിശ്വാസം ഏറ്റിയിട്ടുണ്ടെന്നും കിരൺകുമാർ പറഞ്ഞു. ഐഎസ്ആർഒയുമായി സഹകരിക്കാൻ പല രാജ്യങ്ങളും മുന്നോട്ടു വരുന്നുണ്ട്. ചൊവ്വാദൗത്യത്തിന് സഹായം തേടി ഒരു ഗൾഫ് രാജ്യം ഐഎസ്ആർഒയെ സമീപിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഇപ്പോൾ സന്ദേശ കൈമാറ്റത്തിന് 55 സെക്കൻഡ് വരെ സമയമെടുക്കുന്നുണ്ട്. പേടകം പൂർണമായി പ്രവർത്തനക്ഷമമാണെന്ന് ഐ.എസ്.ആർ.ഒ അറിയിച്ചു. ചൊവ്വയിലേക്കുള്ള യാത്രയിൽ പ്രതീക്ഷിച്ചതിലും കുറച്ച് ഇന്ധനമേ മംഗൾയാൻ ഉപയോഗിച്ചിട്ടുള്ളൂ. നിലവിൽ പേടകത്തിൽ 37 കിലോ ഇന്ധനമുണ്ട്. ഒരുവർഷം ചൊവ്വയെ ചുറ്റാൻ മംഗൾയാന് രണ്ടുകിലോ ഇന്ധനം മതി. അപ്രതീക്ഷിത വെല്ലുവിളികളില്‌ളെങ്കിൽ 15 വർഷം ചൊവ്വയെ വലംവെക്കാനുള്ള ഇന്ധനം പേടകത്തിലുണ്ടെന്നാണ് കണക്കുകൂട്ടൽ.

കോടാനുകോടി വർഷങ്ങൾക്കു മുമ്പ് ഉൽക്കാപതനം മൂലം രൂപപ്പെട്ട കൂറ്റൻ ഗർത്തങ്ങളുടെ ചിത്രങ്ങളും അവയുടെ ഘടനയും മംഗൾയാനിലെ കളർ ക്യാമറ ഒപ്പിയെടുത്തു. ലഭിച്ച ചിത്രങ്ങളും മറ്റു വിവരങ്ങളും ഐഎസ്ആർഒ പഠനവിധേയമാക്കുകയാണ്. ഈ വിവരങ്ങളുപയോഗിച്ച് പഠനം നടത്താൻ രാജ്യത്തെ ശാസ്ത്രസ്ഥാപനങ്ങൾക്കും സർവകലാശാലകൾക്കും അവസരമൊരുക്കിയിട്ടുണ്ട്.2013 നവംബർ അഞ്ചിന് ശ്രീഹരിക്കോട്ടയിൽനിന്നാണ് മംഗൾയാൻ വിക്ഷേപിച്ചത്. മാർസ് കളർ ക്യാമറയടക്കം അഞ്ചു പരീക്ഷണ ഉപകരണങ്ങളാണ് പേടകത്തിലുള്ളത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP