Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ചൊവ്വയുടെ ഉപഗ്രഹങ്ങളിൽ ഒന്നിനെ പകർത്തി മംഗൾയാൻ; ഫോബോയുടെ ചിത്രം കാണാൻ നാസയും

ചൊവ്വയുടെ ഉപഗ്രഹങ്ങളിൽ ഒന്നിനെ പകർത്തി മംഗൾയാൻ; ഫോബോയുടെ ചിത്രം കാണാൻ നാസയും

ചെന്നൈ: ചൊവ്വയെ തൊട്ട് 20 ദിവസങ്ങൾ വിജയകരമായി പൂർത്തിയാക്കിയ മംഗൾയാൻ ദൗത്യം വിജയകരമായി തുടരുന്നു. ചൊവ്വയുടെ ഉപരിതലത്തെ കുറിച്ചുള്ള പഠനം നടത്താൻ ലക്ഷ്യമിട്ടുള്ള മംഗൾയാൻ ചൊവ്വയുടെ ഉപഗ്രഹത്തിന്റെ ഫോട്ടോയും പുറത്തുവിട്ടു. ചൊവ്വയുടെ രണ്ട് ഉപഗ്രഹങ്ങളിൽ ഒന്നായ ഫോബോസിന്റെ ചിത്രമാണ് മംഗൾയാൻ അയച്ചത്. ചൊവ്വയിൽനിന്ന് 66,275 കിലോമീറ്റർ ഉയരത്തിൽനിന്ന് എടുത്തതാണെങ്കിലും വ്യക്തമായ ചിത്രമാണിത്.

മംഗൾയാൻ ചൊവ്വയുടെ ഭ്രമണപഥത്തിലെത്തി 20 ദിവസം പിന്നിട്ടപ്പോൾ എടുത്ത ചിത്രം ഐഎസ്ആർഒ ഫെയ്‌സ് ബുക്ക് പേജിലിട്ടു. ഫേസ്‌ബുക്ക് പേജിൽ ഈ ചിത്രത്തിന് വന്ഡ സ്വീകാര്യതയാണ് ലഭിക്കുന്നത്. ചിത്രത്തെക്കുറിച്ച് നാസയും പഠനം നടത്തും. ഫോബോയുടെ

ചൊവ്വയ്ക്കു രണ്ട് ഉപഗ്രഹങ്ങളാണുള്ളത് - ഡീമോസും ഫോബോസും. ഇതിൽ 11 കിലോമീറ്റർ വ്യാസാർധമുള്ള ഫോബോസാണ് ചൊവ്വയോട് അടുത്തു നിൽക്കുന്നത്. അമേരിക്കൻ ജ്യോതിശാസ്ത്രജ്ഞനായ അസഫ് ഹാൾ ആണ് 1877ൽ രണ്ട് ഉപഗ്രഹങ്ങളും കണ്ടെത്തിയത്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP