Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മംഗൾയാനെടുത്ത ചൊവ്വയുടെ മൂന്നാമത്തെ ചിത്രവും പുറത്തുവന്നു; ചൊവ്വയിലെ അഗ്നിപർവത പ്രദേശവും ചിത്രത്തിൽ

മംഗൾയാനെടുത്ത ചൊവ്വയുടെ മൂന്നാമത്തെ ചിത്രവും പുറത്തുവന്നു; ചൊവ്വയിലെ അഗ്നിപർവത പ്രദേശവും ചിത്രത്തിൽ

ന്യൂഡൽഹി: ചൊവ്വയിൽ നിന്നുള്ള ഇന്ത്യയുടെ മംഗൾയാൻ റിപ്പോർട്ടിങ് തുടരുന്നു. ചുവന്ന ഗ്രഹത്തിന്റെ മറ്റൊരു പൂർണ ചിത്രം കൂടി മംഗൾയാനിൽ നിന്ന് കഴിഞ്ഞ ദിവസം ലഭ്യമായി. ഇത് മൂന്നാമത്തെ ചിത്രമാണ് മംഗൾയാൻ നൽകുന്നത്. ഏകദേശം അറുപതിനായിരം കിലോമീറ്റർ മുകളിൽ നിന്നെടുത്ത ചിത്രമാണ് ലഭിച്ചിരിക്കുന്നത്. ചൊവ്വയിലെ രണ്ടാമത്തെ വലിയ അഗ്‌നി പർവത പ്രദേശമായ എലിസിയം ആണ് ചിത്രത്തിന്റെ തെക്ക് ഭാഗത്ത് ഇരുണ്ട നിറത്തിൽ കാണുന്നതെന്ന് ഐഎസ്ആർഒ മാർസ് ഓർബിറ്ററിന്റെ ഫേസ്‌ബുക്ക് പേജ് ചൊവ്വാഴ്ച അറിയിച്ചു.

ചൊവ്വയുടെ ഭ്രമണപഥത്തിൽ വിജയകരമായി പ്രവേശിച്ചതിന് തൊട്ടടുത്ത ദിവസം തന്നെ മംഗൾയാൻ ആദ്യ ചിത്രം പുറത്തു വിട്ടിരുന്നു. മാർസ് കളർ ക്യാമറയിൽ പതിഞ്ഞ ചിത്രം ചൊവ്വയുടെ വടക്കൻ അർദ്ധഗോളത്തിൽ തുടർച്ചയായുണ്ടാകുന്ന പൊടിക്കാറ്റ് വ്യക്തമാക്കുന്നതാണ്. ഏകദേശം എഴുപത്തിനാലായിരം കിലോമീറ്റർ മുകളിൽ നിന്നാണ് ആദ്യ ചിത്രമെടുത്തത്.

കുറഞ്ഞ ചെലവിൽ ഇന്ത്യ വിക്ഷേപിച്ച മംഗാൾയാൻ പത്ത് മാസത്തെ യാത്രയ്‌ക്കൊടുവിൽ സെപ്റ്റംബർ 24നാണ് ചൊവ്വയുടെ ഭ്രമണപഥത്തിൽ പ്രവേശിച്ചത്. അതോടെ ഇന്ത്യ അന്താരാഷ്ട്ര ബഹിരാകാശ വിക്ഷേപകരുടെ പ്രത്യേക ക്ലബ്ബിൽ അംഗത്വം നേടി.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP