Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

1903ൽ കോൺസ്റ്റാന്റിനെ പരിഹസിച്ചവർ ഇന്ത്യയേയും കളിയാക്കി; ബഹിരാകാശ സ്വപ്‌നങ്ങൾക്ക് മാർഗ്ഗ ദീപമായ കോൺസ്റ്റാന്റിനെ സ്വന്തം നാടുപോലും അന്ന് അംഗീകരിച്ചല്ല; വിമർശിച്ചവരും ഇന്ന് സ്വപ്‌നം കാണുന്നത് സൂര്യനിലേയും ചൊവ്വയിലേയുമെല്ലാം സാധ്യതകൾ

1903ൽ കോൺസ്റ്റാന്റിനെ പരിഹസിച്ചവർ ഇന്ത്യയേയും കളിയാക്കി; ബഹിരാകാശ സ്വപ്‌നങ്ങൾക്ക് മാർഗ്ഗ ദീപമായ കോൺസ്റ്റാന്റിനെ സ്വന്തം നാടുപോലും അന്ന് അംഗീകരിച്ചല്ല; വിമർശിച്ചവരും ഇന്ന് സ്വപ്‌നം കാണുന്നത് സൂര്യനിലേയും ചൊവ്വയിലേയുമെല്ലാം സാധ്യതകൾ

ഇന്ത്യയും ചൊവ്വയെ കണ്ടു. സൂര്യനും സൗരയൂഥത്തിന് അപ്പുറത്തേയ്ക്കും ചിന്തകൾ പായിക്കുകയാണ് ഇസ്രോ. സാധ്യമായവയാണ് ഇതെല്ലാം ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ. ചൊവ്വയിലേക്കുള്ള ആദ്യ ദൗത്തിൽ തന്നെ വെന്നിക്കൊടി പാറിച്ച് ഇന്ത്യൻ ശാസ്ത്ര ലോകം അസാധ്യമായത് ചെയ്യാനാകുമെന്ന് തെളിയിച്ചിരിക്കുന്നു. സൂര്യദൗത്യവും ചന്ദ്രയാൻ 2ലേക്കും ഇസ്രോ കടക്കുന്നു.

ശൂന്യാകാശത്ത് ഇന്ത്യയുൾപ്പെടെയുള്ള ചുരുക്കം ചിലർക്ക് മാത്രമേ സാന്നിധ്യമറിയിക്കാനായിട്ടുള്ളൂ. അമേരിക്ക, ഇന്ത്യ റഷ്യ, ജപ്പാൻ, ചൈന, യൂറോപ്യൻ സ്‌പേസ് ഏജൻസി, ഇറാൻ എന്നി രാജ്യങ്ങളാണു ബഹിരാകാശ ഗവേഷണ രംഗത്തെ കരുത്തർ. വലിയ സ്വപ്‌നങ്ങളുമായി അമേരിക്കയേയും റഷ്യയേയും ജപ്പാനേയും പോലുള്ളവർ ഈ മേഖലയിൽ പുതിയ ചരിത്രം രചിക്കാൻ ഒരുങ്ങുന്നു. 2014ലെ ഈ സ്വപ്‌നങ്ങൾ ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ഒരാൾ പങ്കുവച്ചിരുന്നു. എല്ലാവരെ ഇന്ന് ഈ മനുഷ്യനെ പരിഹസിച്ചു. സ്വന്തം രാജ്യം പോലും കിറുക്കന്റെ സ്വപ്‌നങ്ങളെന്ന് അവയെ പരിഹസിച്ചു.

എഞ്ചിനിയറിങ് കാഴ്‌ച്ചപാടിൽ ശൂന്യകാശ യാത്രയെ കുറിച്ച് ആദ്യം പറഞ്ഞത് കോൺസ്റ്റാന്റിൻ സിയോൾക്കോവ്‌സ്‌കിയാണ്. ഇദ്ദേഹത്തിന്റെ സ്വപ്‌നങ്ങളെ അന്ന് റഷ്യാക്കാർ കൂടി പിന്തുണച്ചില്ല. സ്വന്തം രാജ്യം പോലും പരിഹാസമായിരുന്നു. ദ്രവീകൃത ഇന്ധനമുപയോഗിച്ചുള്ള ശൂന്യാകാശ യാത്രയാണ് അദ്ദേഹം ലക്ഷ്യം കണ്ടത്. മംഗൾയാനിലൂടെ ഇന്ത്യ നേടിയും ഈ സ്വപ്‌നമാണ്.

1903ലാണു സിയോൾക്കോവ്‌സ്‌കിയുടെ ദി എക്‌സ്‌പ്ലൊറേഷൻ ഓഫ് കോസ്മിക് സ്‌പേസ് ബൈ മീൻസ് ഓഫ് റിയാക്ഷൻ ഡിവൈസ് പ്രസിദ്ധീകരിക്കപ്പെട്ടത്. റഷ്യക്കാർ പോലും ഈ സാദ്ധന്തങ്ങളെ എഴുതിത്തള്ളി. 1919ൽ റോബർട്ട് എച്ച്. ഹൊഡാർഡിന്റെ 'എ മെത്തേഡ് ഓഫ് റീച്ചിങ് എക്‌സ്ട്രീം ആൾട്ടിറ്റിയൂഡ്‌സ്' എന്ന പ്രബന്ധമാണു വഴിത്തിരിവായത്.

 

ദ്രവീകൃത ഇന്ധനമുപയോഗിക്കുന്ന റോക്കറ്റിൽ നോസിലുകളുപയോഗിച്ച് ഗോളാന്തരയാത്രയ്ക്കു വേണ്ട ബലം സൃഷ്ടിക്കാമെന്നായിരുന്നു കോൺസ്റ്റാന്റിൻ സിയോൾക്കോവ്‌സ്‌കിയുടെ നിലപാട്. ആ സ്വപ്‌നം ആദ്യം യാഥാർത്ഥ്യമാക്കിയത് ജർമ്മനിയാണ്. എന്നാൽ ബഹിരാകാശ ഗവേഷണ രംഗത്ത് അതിനുമപ്പുറം മുന്നേറാൻ ജർമനിക്കായില്ല. 1944 ൽ ജർമനി വിക്ഷേപിച്ച വി2 ബഹിരാകാശത്ത് എത്തിയെന്നു സാങ്കേതികമായി അംഗീകരിക്കപ്പെട്ടു.

രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം സോവിയറ്റ് യൂണിയനാണു ബഹിരാകാശ ഗവേഷണത്തിൽ കരുത്ത് നേടിയത്. 1957 ഒക്‌റ്റോബർ 4നു സോവിയറ്റ് യൂണിയൻ സ്പുട്ട്‌നിക് 1 വിക്ഷേപിച്ചു. ഭൂമിയുടെ ആദ്യ കൃത്രിമ ഉപഗ്രഹം. 1961 ഏപ്രിൽ 12ന് വോസ്‌റ്റോക്ക് എന്ന പേടകത്തിലേറെ യൂറി ഗഗാറിൻ ബഹിരാകാശത്ത് എത്തി. പിന്നീട് അമേരിക്കയുടെ ഊഴമായിരുന്നു. 1958 ൽ അപ്പോളോ പദ്ധതിയുമായി അമേരിക്ക ചന്ദ്രനെ ലക്ഷ്യമിട്ടു. അപ്പോളോ രണ്ടിലേറി നീൽ ആംസ്‌ട്രോംഗ് 1969 ജൂലൈയിൽ ചന്ദ്രനിൽ കാലുകുത്തിയതോടെ ബഹിരാകാശ രംഗത്ത് അമേരിക്ക ചരിത്രമെഴുതി.

സൗരയൂഥം കടന്ന ബഹിരാകാശ പേടകം നിർമ്മിച്ചതിന്റെ ബഹുമതിയും അമേരിക്കയ്ക്കാണ്. അമേരിക്കയുടെ പയനിയർ 10 സൗരയൂഥം കടന്നത് 1983 ലാണ്. വോയേജറുകളും സൗരയൂഥം കടന്ന നാസയുടെ ദൗത്യങ്ങളാണ്. ശുക്രൻ, വ്യാഴം, ശനി, യുറാനസ്, നെപ്റ്റിയൂൺ തുടങ്ങിയ ഗ്രഹങ്ങളും ഉപഗ്രഹങ്ങളും ലക്ഷ്യമാക്കി 1,000 ലേറെ ബഹിരാകാശ ദൗത്യങ്ങളാണു പുരോഗമിക്കുന്നത്. ബഹിരാകാശത്തെ യൂറോപ്യന്മാരുടെ കരുത്ത് കാട്ടാൻ നവംബറിൽ റെസേറ്റ പേടകത്തിൽനിന്നുള്ള റൊബോട്ട് വാൽനക്ഷത്രത്തിലും കാൽകുത്തും.

ഇന്ത്യുടെ ലക്ഷ്യമിനി സൂര്യനും ചൊവ്വയും ചന്ദ്രനുമാകും. ചന്ദ്രനിൽ തദ്ദേശിയ സാങ്കേതിവിദ്യ ഉപയോഗിച്ച് മനുഷ്യനെ ഇറക്കുക. അതിന് മുമ്പ് ചന്ദ്രയാൻ 2. സ്വന്തം ലാൻഡറും റോവറും ഇതിനായി ഉപയോഗിക്കണമെന്നാണ് ആഗ്രഹം. കഴിയുമെന്നാണ് ഇസ്രോയുടേയും ചെയർമാൻ ഡോക്ടർ കെ. രാധാകൃഷ്ണന്റേയും ഉറച്ച വിശ്വാസം. സൂര്യനെ അറിയാനുള്ള പദ്ധതിക്ക് 2017ൽ തുടക്കമിടും. 2020ൽ സൂര്യനെ ഇന്ത്യ കണ്ടെത്തുമെന്നാണ് ഇസ്രോ പ്രഖ്യാപിക്കുന്നത്.

ചൊവ്വയിലെ വിജയത്തോടെ ഈ പ്രഖ്യാപങ്ങളെ പരിഹസിച്ച് തള്ളാൻ ആരുമില്ല. ആങ്ങനെ ബഹിരാകാശത്തെ വമ്പനാകാൻ ഇസ്രോ തയ്യാറെടുക്കുന്നു. എല്ലാത്തിനും വഴിയൊരുക്കിയത് നൂറ്റിപത്തിലേറെ വർഷം മുമ്പ് കോൺസ്റ്റാന്റിൻ സിയോൾക്കോവ്‌സ്‌കി മുന്നോട്ട് വച്ച ആശയങ്ങളാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP