Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

12 ലക്ഷം ചെലവഴിച്ച് വെറും ആറ് ദിവസം കൊണ്ട് നിർമ്മിച്ചത് ലോകത്തിലെ ഏറ്റവും ചെറിയ ഉപഗ്രഹം ; ചെന്നൈ 'സ്‌പേസ് കിഡ് ഇന്ത്യ'യിലെ വിദ്യാർത്ഥികളുടെ ഉദ്യമത്തെ ഭ്രമണപഥത്തിലെത്തിച്ച് ഐഎസ്ആർഒ; സാങ്കേതികവിദ്യ സ്വായത്തമാക്കാൻ ആറ് വർഷമെടുത്ത 'കലാംസാറ്റ് വി2' വിന്റെ ബുദ്ധികേന്ദ്രങ്ങൾക്ക് മോദിയുടെ അഭിനന്ദനം

12 ലക്ഷം ചെലവഴിച്ച് വെറും ആറ് ദിവസം കൊണ്ട് നിർമ്മിച്ചത് ലോകത്തിലെ ഏറ്റവും ചെറിയ ഉപഗ്രഹം ; ചെന്നൈ 'സ്‌പേസ് കിഡ് ഇന്ത്യ'യിലെ വിദ്യാർത്ഥികളുടെ ഉദ്യമത്തെ ഭ്രമണപഥത്തിലെത്തിച്ച് ഐഎസ്ആർഒ; സാങ്കേതികവിദ്യ സ്വായത്തമാക്കാൻ ആറ് വർഷമെടുത്ത 'കലാംസാറ്റ് വി2' വിന്റെ ബുദ്ധികേന്ദ്രങ്ങൾക്ക് മോദിയുടെ അഭിനന്ദനം

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: 12 ലക്ഷം രൂപ ചെലവിൽ ലോകത്തെ ഏറ്റവും ചെറിയ ഉപഗ്രഹം. അതും വെറും ആറു ദിവസം കൊണ്ട് പൂർത്തീകരിച്ചത്. സ്വപ്‌നത്തിൽ നടക്കുന്ന കാര്യമല്ല പറഞ്ഞ് വരുന്നത്. സ്വപ്‌നം കണ്ടത് ലക്ഷ്യത്തിലെത്തിച്ച പ്രതിഭകളുടെ വിജയത്തിന്റെ കഥയാണ്. ചെന്നൈയിലെ സ്‌പേസ് കിഡ്‌സ് ഇന്ത്യ എന്ന സ്വകാര്യ സ്ഥാപനത്തിലെ വിദ്യാർത്ഥികൾ നിർമ്മിച്ച ഉപഗ്രഹം ഇന്നലെ രാത്രി ഐഎസ്ആർഒ ഭ്രമണപഥത്തിലെത്തിച്ചപ്പോൾ കുറിക്കപ്പെട്ടത് പുതു ചരിത്രമാണ്.

വെറും 1.26 കിലോ മാത്രം ഭാരമുള്ള ലോകത്തിലെ ഏറ്റവും ചെറിയ ഉപഗ്രഹം നിർമ്മിക്കുവാൻ ആറ് ദിനം മാത്രമാണ് എടുത്തതെങ്കിലും ആറു വർഷം കൊണ്ടാണ് ഇതിനുള്ള സാങ്കേതികവിദ്യ സ്വായത്തമാക്കിയതെന്നും വിദ്യാർത്ഥികൾക്ക് നേതൃത്വം നൽകിയ പ്രൊഫസർ ശ്രിമതി കേശൻ പറയുന്നു. കലാംസാറ്റ് വി2 എന്നാണ് ഉപഗ്രഹത്തിന് പേരിട്ടിരിക്കുന്നത്. സ്വകാര്യ സ്ഥാപനം ഡിസൈൻ ചെയ്തു വികസിപ്പിച്ച് ഐഎസ്ആർഒ വിക്ഷേപിക്കുന്ന ആദ്യ ഉപഗ്രഹമാണ് കലാംസാറ്റ് വി2.

വിദ്യാഭ്യാസ മേഖലയെ സഹായിക്കാൻ നിർമ്മിച്ചിരിക്കുന്നതാണ് ഈ ഉപഗ്രഹം. വിദ്യാർത്ഥികളുടെ ഉപഗ്രഹം ഭ്രമണപഥത്തിലെത്തിച്ച ശാസ്ത്രജ്ഞരെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു. 2017ൽ 64 ഗ്രാം മാത്രം തൂക്കം വരുന്ന ഗുലാബ് ജാമുൻ എന്ന ഉപഗ്രഹം നാസ വിക്ഷേപിച്ചിരുന്നെങ്കിലും അതു ഭ്രമണപഥത്തിലെത്തിയിരുന്നില്ല.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP