Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ദൗത്യത്തിന്റെ പ്രവർത്തനങ്ങൾ അവസാനഘട്ടത്തിൽ ; ചാന്ദ്രയാൻ മൂന്ന് അടുത്ത വർഷം വിക്ഷേപിക്കാൻ ഒരുങ്ങി ഐഎസ്ആർഒ; ചാന്ദ്രയാൻ മൂന്ന് തയ്യാറാക്കുക രണ്ടിന്റെതിന് സമാനമായ രൂപരേഖയിൽ

ദൗത്യത്തിന്റെ പ്രവർത്തനങ്ങൾ അവസാനഘട്ടത്തിൽ ; ചാന്ദ്രയാൻ മൂന്ന് അടുത്ത വർഷം വിക്ഷേപിക്കാൻ ഒരുങ്ങി ഐഎസ്ആർഒ; ചാന്ദ്രയാൻ മൂന്ന് തയ്യാറാക്കുക രണ്ടിന്റെതിന് സമാനമായ രൂപരേഖയിൽ

മറുനാടൻ മലയാളി ബ്യൂറോ


ന്യൂഡൽഹി: കോവിഡ് 19 പശ്ചാത്തലത്തിൽ വൈകിയ ചന്ദ്രയാൻ 3 ദൗത്യം പൂർത്തീകരിക്കാൻ തയ്യാറെടുത്ത് ഐ.എസ്.ആർ.ഒ. 2022-ന്റെ മൂന്നാം പാദത്തോടെ ചന്ദ്രയാൻ 3 വിക്ഷേപിക്കാനാണ് ഐ.എസ്.ആർ.ഒ. ലക്ഷ്യമിടുന്നത്.ദൗത്യവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ അവസാനഘട്ടത്തിലാണ്. ചന്ദ്രയാൻ 2-നോട് സമാനമായ രൂപരേഖയായിരിക്കും ചന്ദ്രയാൻ 3-നും. എന്നാൽ, ഇതിന് പുതിയ ഓർബിറ്റർ ഉണ്ടായിരിക്കില്ല. ചന്ദ്രയാൻ 2-ന്റെ സമയത്ത് വിക്ഷേപണം നടത്തിയ ഓർബിറ്റർ തന്നെ ചന്ദ്രയാൻ 3- ന് ഉപയോഗിക്കും.

2022-ഓടെ ചന്ദ്രയാൻ 3 ലോഞ്ച് ചെയ്യാനാകുമെന്നാണ് പ്രതീക്ഷയെന്നും ഐ.എസ്.ആർ.ഒ. വ്യക്തമാക്കുന്നു.ചന്ദ്രയാൻ 3 ഈ വർഷം വിക്ഷേപിക്കാനായിരുന്നു നേരത്തേ പദ്ധതിയിട്ടിരുന്നത്. അപ്രതീക്ഷിതമായി ലോകം നേരിട്ട കോവിഡ് 19 വ്യാപനവും ലോക്ക്ഡൗണുമാണ് ചന്ദ്രയാൻ 3 വൈകിയതിന് കാരണം. ലോക്ഡൗൺ കാലയളവിൽ വർക്ക് ഫ്രം ഹോമിലിരുന്ന് ചെയ്യാൻ സാധ്യമായതെല്ലാം ചെയ്താണ് ഇപ്പോൾ പ്രവർത്തനങ്ങൾ ഈ ഘട്ടം വരെ എത്തിച്ചതെന്ന് ബഹിരാകാശ വകുപ്പ് പറയുന്നു.

ചന്ദ്രയാൻ 3 ദൗത്യത്തിന് വേണ്ടിയുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് പുതിയ സമയക്രമം പുറത്തുവിട്ടുകൊണ്ട് ശാസ്ത്ര-സാങ്കേതിക മന്ത്രി ഡോ. ജിതേന്ദ്ര സിങ് പറഞ്ഞു.ചാന്ദ്രദൗത്യം ഉൾപ്പടെ ഐ.എസ്.ആർ.ഒയുടെ നിരവധി പദ്ധതികളെ കോവിഡ് 19-നെ തുടർന്നുണ്ടായ ലോക്ഡൗൺ ബാധിച്ചതായാണ് റിപ്പോർട്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP