Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സൂര്യനിൽ വൻ സ്‌ഫോടനം; മഴവില്ലിനെ മോഹിപ്പിക്കുന്ന വർണ കാഴ്ചകൾ ഭൂമിയിലേക്കൊഴുകിയെത്തി

സൂര്യനിൽ വൻ സ്‌ഫോടനം; മഴവില്ലിനെ മോഹിപ്പിക്കുന്ന വർണ കാഴ്ചകൾ ഭൂമിയിലേക്കൊഴുകിയെത്തി

സൂര്യനിലുണ്ടായ ഉഗ്രസ്‌ഫോടനത്തിന്റെ ഫലമായി ബ്രിട്ടനിലെ ചിലയിടങ്ങളിൽ ആകാശത്ത് അപൂർവ്വ വർണക്കാഴ്ചകൾ പ്രത്യക്ഷപ്പെട്ടു. വടക്കൻ മേഖലകളിൽ മാത്രം അപൂർവമായി കാണപ്പെടുന്ന മിന്നുന്ന വർണക്കാഴ്ചകൾ സ്‌കാൻഡിനേവിയ, കാനഡ, റഷ്യയുടെ വിദൂര മേഖലകൾ എന്നിവിടങ്ങളിലും ദൃശ്യമായി. വടക്കൻ ഇംഗ്ലണ്ടിലും സ്‌കോട്‌ലാന്റിലും നോർത്തേൺ അയർലാന്റിലും ഈ അപൂർവ്വ വർണ ശോഭ ദൃശ്യമായി. കഴിഞ്ഞ ദിവസം സൂര്യനിലുണ്ടായ ഉഗ്ര സ്‌ഫോടനത്തിന്റെ ഫലമായി കാന്തികോർജമുള്ള കണങ്ങളടങ്ങിയ വലിയ മേഘങ്ങൾ ഭൂമിക്കു നേരെ വന്നിരുന്നു.

മറ്റൊരു സ്‌ഫോടനം കൂടി ഇന്ന് വൈകുന്നേരത്തോടെ സൂര്യനിലുണ്ടാകാനിരിക്കുന്നു. സൂര്യന്റെ പ്രഭാകേന്ദ്രത്തിലുണ്ടായ രണ്ടു സ്‌ഫോടനങ്ങളുടേയും ഫലമായി പച്ച, ചുവപ്പ്, നീല, മഞ്ഞ, പിങ്ക് തുടങ്ങിയ പലവർണ കണങ്ങൾ പുറന്തള്ളപ്പെടുന്നു. ഇതാണ് മനോഹര കാഴ്ചയായി ഭൂമിയിലെത്തുക. ഭൂമിയിലേക്കുള്ള വഴിമധ്യേ ഇവ മറ്റു കണങ്ങളുമായി കൂട്ടിമുട്ടി കൂടുതൽ ഊർജവാഹികളാകുന്നു. പിന്നീട് ഭൗമാന്തരീക്ഷത്തിലേക്ക് പ്രവേശിക്കുന്നതോടെ വായുവിലെ ഓക്‌സിജൻ, ഹൈഡ്രജൻ തന്മാത്രകളുമായി കൂടിച്ചേർന്നാണ് വർണ മനോഹര കാഴ്ചയായി മാറുന്നത്. ഒറോറ ബൊറിയലിസ് എന്നാണ് ഈ പ്രതിഭാസം അറിയപ്പെടുന്നത്.

ഭൂമിയിലെത്തുന്ന കണങ്ങളുടെ ഊർജവും കൂട്ടിമുട്ടുന്ന ഭൗമാന്തരീക്ഷത്തിലെ കണങ്ങൾക്കുമനുസരിച്ചാണ് വ്യത്യസ്ത നിറങ്ങൾ സൃഷ്ടിക്കപ്പെടുന്നത്. ഊർജം കുറഞ്ഞ കണങ്ങൽ ഓക്‌സിജനുമായി കൂട്ടിമുട്ടുമ്പോഴാണ് ആകാശത്ത് ചുവപ്പ് പടരുന്നത്. ഊർജം കൂടിയ കണങ്ങൾ പച്ച നിറം പരത്തുന്നു. നൈട്രജനുമായി കൂട്ടിമുട്ടുമ്പോഴാണ് പർപ്പ്ൾ നിറമുണ്ടാകുന്നത്. ഇരുണ്ട പ്രദേശത്തു നിന്നെ ഈ ആകാശ വർണ വിസ്മയം കാണാൻ കഴിയൂവെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വക്താവ് പറഞ്ഞു. മേഘാവൃതമല്ലാത്ത സമയത്തെ ഇതുകാണാൻ സാധിക്കുകയുള്ളൂ

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP