Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഹുദ് ഹുദ് എന്ന അറബിപ്പേരിന്റെ അർത്ഥം മരംകൊത്തി; പേരു നൽകിയത് ഒമാൻ; അടുത്ത കൊടുങ്കാറ്റിന് പേരിടാൻ പാക്കിസ്ഥാൻ; ചുഴലിക്കൊടുങ്കാറ്റിന് പേരിടുന്നത് ആര്?

ഹുദ് ഹുദ് എന്ന അറബിപ്പേരിന്റെ അർത്ഥം മരംകൊത്തി; പേരു നൽകിയത് ഒമാൻ; അടുത്ത കൊടുങ്കാറ്റിന് പേരിടാൻ പാക്കിസ്ഥാൻ; ചുഴലിക്കൊടുങ്കാറ്റിന് പേരിടുന്നത് ആര്?

വേഴാമ്പൽ മഴകാത്ത് നിൽക്കും. എന്നാൽ ഹുദ് ഹുദ് പേമാരിയും ചുഴലിയുമായി ഇന്ത്യയിലെത്തും. കേരളത്തിന്റെ ദേശീയ പക്ഷിയായ വേഴാമ്പലിന്റെ സ്വഭാവ സാമ്യമുള്ള ഇസ്രയേലിന്റെ സ്വന്തം പക്ഷിക്ക് ചുഴലിക്കാറ്റിന്റെ പേരു നൽകിയപ്പോൾ ആകെ സ്വഭാവ മാറ്റം. നാശനഷ്ടങ്ങളുടെ പേടിപ്പിക്കുന്ന ചിത്രമാണ് ഹുദ് ഹുദ് എന്ന സുന്ദര പക്ഷിയുടെ പേര് ഇപ്പോൾ പകർന്നു നൽകുന്നത്. 

ഹുദ് ഹുദ് എന്ന അറബി വാക്കിന്റെ അർഥം മരംകൊത്തിപ്പക്ഷിയെന്നാണ്. നീണ്ട ചുണ്ടുകളും മനോഹരമായ കൊമ്പുകളുമാണ് ഹുദ് ഹുദ് പക്ഷയുടെ പ്രത്യേകത. ഇതിനെ കണ്ടാൽ ആരും ഒന്നു നോക്കി നിൽക്കും. അത്ര വശ്യമായ ഭംഗിയാണ് ഈ പക്ഷിക്കുള്ളത്. എന്നാൽ കൊടുങ്കാറ്റിന് ഈ പേരു വരുമ്പോൾ കഥമാറുന്നു. ലക്ഷങ്ങളാണ് ഹുദ് ഹുദിനെ ഭയന്ന് ഒഡീഷയുയേും ആന്ധ്രയുടേയും തീരമേഖലയിൽ നിന്ന് സുരക്ഷിത സ്ഥാനങ്ങളിൽ അഭയം തേടുന്നത്. ആർക്കും ഹുദ് ഹുദിനെ കാണുകയോ അറിയുകയോ വേണ്ട. 

എല്ലാത്തിനും കാരണം ഒമാനാണ്. ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ചുഴലിക്ക് ഹുദ് ഹുദ് എന്ന പേരു നൽകിയത് ഒമാനാണ്. മലമുഴക്കി വേഴാമ്പലുമായി സാമ്യമുള്ള ഹൂപൂ പക്ഷിയെ കുറിച്ച് ഖുർആനിൽ നിരവധി പരാമർശങ്ങളുണ്ട്. അതുകൊണ്ട് കൂടിയാണ് തെക്കനേഷ്യൻ സമുദ്രത്തിലെ ചുഴലികൾക്ക് പേരു നൽകാനുള്ള ഊഴമെത്തിയപ്പോൾ ഈ പേര് ഒമാൻ തെരഞ്ഞെടുത്തത്. 

ഹുദ് ഹുദ് എന്നാൽ ഹൂപുവ്. ഇന്ത്യയിൽ ഹുദ്ഹുദ് എത്തുന്നത് ആദ്യമായാണ്. എന്നാൽ ആഫ്രോ-യൂറേഷ്യ മേഖലകളിൽ എന്നും സജീവ സാന്നിധ്യമാണ് ഹുദ് ഹുദ്. ഇത് ഒഡീഷയിലും ആന്ധ്രയിലും എത്തുമ്പോൾ ആളുകൾ നാടുവിടുന്നു. മുൻകരുതലുകളെടുക്കുന്നു. പക്ഷേ ഇസ്രോയേലിന്റെ ദേശീയ പക്ഷിക്ക് പ്രചാചീന ഈജിപ്തിൽ ദൈവതുല്യമായ സ്ഥാനമുണ്ടായിരുന്നു. ആരാധനാലയങ്ങിൽ ഹുദ് ഹുദിനെ കൊത്തി വയ്ക്കുകയും ചെയ്യുമായിരുന്നു. ഹുദ് ഹുദ് എന്നത് ഹൂപൂവിന്റെ അറബിപ്പേരാണ്. വർണവൈവിധ്യമുള്ള ഹുദ് ഹുദ് പക്ഷി സന്ദേശവാഹകരായും കണക്കാക്കുന്നു. 

1953ൽ ആണു ചുഴലിക്കാറ്റുകൾക്കു പേരുനൽകുന്ന രീതി ആരംഭിച്ചത്. അറ്റ്‌ലാന്റിക് സമുദ്രത്തിലെ ചുഴലിക്കാറ്റുകൾക്കാണ് ആദ്യം പേരിട്ടത്. എന്നാൽ ഏഷ്യയിൽ ചുഴലിക്കാറ്റുകൾക്കു പേരിട്ടുതുടങ്ങിയത് അടുത്തകാലത്താണ്. 1953 ൽ ലോക കാലാവസ്ഥാ പഠനകേന്ദ്രത്തിന്റെ നേതൃത്വത്തിൽ മിയാമിയിനൽ നടന്ന കൺവെൻഷൻ മുതലാണ് ചുഴലിക്കാറ്റുകൾക്ക് വ്യത്യസ്ത പേരുകൾ നൽകിത്തുടങ്ങിയത്. 

2004 മുതലാണ് പ്രദേശത്തിന്റെ അടിസ്ഥാനത്തിൽ തെക്കനേഷ്യൻ രാജ്യങ്ങൾ യോജിച്ച് പേരുകൾ നൽകാൻ തുടങ്ങിയത്.ഇന്ത്യ, പാക്കിസ്ഥാൻ, ബംഗ്ലാദേശ്, മാലദ്വീപ്, മ്യാന്മർ, ഒമാൻ, ശ്രീലങ്ക, തായ്‌ലൻഡ് എന്നീ രാജ്യങ്ങൾ ചേർന്നു ഈ പ്രദേശത്ത് രൂപം കൊള്ളുന്ന ചുഴലിക്കാറ്റുകൾക്കു പേരിടാൻ തീരുമാനിച്ചു. 

ചുഴലിക്കാറ്റിന്റെ പേരുകളിടുമ്പോൾ തർക്കങ്ങൾ പാടില്ലെന്നും ഉറപ്പിച്ചു. അതിനാൽ എട്ട് രാജ്യങ്ങളോടും പേരു നിർദ്ദേശിക്കാൻ ആവശ്യപ്പെട്ടു. എട്ട് പേരുകൾ വീതം എട്ട് രാജ്യങ്ങൾ നൽകി. അങ്ങനെ 64 പേരുകളുടെ പട്ടിക ലഭിച്ചു. ചുഴലിക്കാറ്റിന്റെ സാധ്യത കാലാവസ്ഥാ ശാസ്ത്രജ്ഞർ അടുത്തറിഞ്ഞാൽ പിന്നെ പേരു നൽകലാകും. ഈ അറുപതിൽ അക്ഷരമാലാ ക്രമത്തിൽ ഒന്ന് തെരഞ്ഞെടുക്കും. അങ്ങനെ 30 പേരുകൾ ഇതുവരെ ഉപയോഗിച്ചു കഴിഞ്ഞു. അവസാനപേരും ഉപയോഗിക്കാൻ സമയമാകുമ്പോൾ പുതിയ പട്ടിക വീണ്ടും തയ്യാറാക്കും. 

കഴിഞ്ഞ വർഷം വീശിയടിച്ച ഫൈലിൻ ചുഴലിക്കാറ്റിനു തായ്‌ലൻഡ് ആണു പേരിട്ടത്. ഈ വർഷം ജൂണിൽ വീശിയടിച്ച നനൗക് ചുഴലിക്കാറ്റാണ് ഏറ്റവും ഒടുവിലത്തേത്. മ്യാന്മർ ആണ് ആ പേരിട്ടത്. അടുത്ത ചുഴലിക്കാറ്റിന്റെ പേരു നിലോഫർ എന്നായിരിക്കും. ഈ പേരു നൽകുന്നതു പാക്കിസ്ഥാൻ ആണ്. 

സാധാരണ അക്ഷരമാലാ ക്രമത്തിലായിരുന്നു പേരുകൾ നൽകാറുള്ളത്. ഇന്ത്യൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അഭ്യർത്ഥന പ്രകാരം എട്ട് രാജ്യങ്ങളിൽ നിന്നുള്ള ചുഴലിക്കാറ്റ് നിരീക്ഷണ വിദഗ്ദ്ധർ നൽകിയ പേരുകളിൽ നിന്നാണ് ഹുദ്ഹുദ് തെരഞ്ഞെടുക്കപ്പെട്ടത്. ഇന്ത്യയും എട്ട് പേരുകൾ നൽകിയിട്ടുണ്ട്. എന്നാൽ അവയ്ക്ക് കാവ്യഭംഗിയില്ലെന്നതാണ് വസ്തുത. മേഘം, സമുദ്രം, വായു അങ്ങനെ പോകുന്നു പട്ടിക. 

എന്തായാലും അറബിക്ക് പ്രിയങ്കരമായ ഹുദ് ഹുദ് ഇന്ത്യയിലെത്തുന്നത് ദേശാടന പക്ഷിയായല്ല. ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ചുഴലിക്കൊടുങ്കാറ്റായാണ്. മണിക്കൂറിൽ 170 ലധികം കിലോമീറ്റർ വേഗതിയിൽ ആഞ്ഞടിക്കുന്ന വിനാശകാരി. ഒഡീഷയും ആന്ധ്രയും എല്ലാ മുൻകരുതലുമൊരുക്കി ഹുദ് ഹുദിന് കാത്തിരിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP