Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇനി ബഹിരാകാശത്തേക്ക് നമുക്ക് ആളേയും അയയ്ക്കാം; ചരിത്രദൗത്യത്തിലേക്കുള്ള ഇസ്രോയുടെ യാത്രയ്ക്ക് തുടക്കം; ജിഎസ്എൽവി മാർക്ക് ത്രീ വിക്ഷേപണം വിജയകരം; ഹ്യൂമൻ സ്‌പേസ് ഫ്‌ലൈറ്റ് ക്രൂ മൊഡ്യൂളും കൃത്യസമയത്ത് വേർപെട്ടു

ഇനി ബഹിരാകാശത്തേക്ക് നമുക്ക് ആളേയും അയയ്ക്കാം; ചരിത്രദൗത്യത്തിലേക്കുള്ള ഇസ്രോയുടെ യാത്രയ്ക്ക് തുടക്കം; ജിഎസ്എൽവി മാർക്ക് ത്രീ വിക്ഷേപണം വിജയകരം; ഹ്യൂമൻ സ്‌പേസ് ഫ്‌ലൈറ്റ് ക്രൂ മൊഡ്യൂളും കൃത്യസമയത്ത് വേർപെട്ടു

ശ്രീഹരിക്കോട്ട: ഇന്ത്യയുടെ ഏറ്റവും ശക്തമായ ഉപഗ്രഹവിക്ഷേപിണി ജിഎസ്എൽവി മാർക്ക് ത്രീ വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ്ധവാൻ സ്‌പേസ് സെന്റിൽ നിന്ന് രാവിലെ 9.30 ഓടെയാണ് ജിഎസ്എൽവി മാർക്ക് ത്രീ വിക്ഷേപിച്ചത്. മനുഷ്യനെ ബഹിരാകാശത്തെത്തിക്കുന്നതടക്കമുള്ള ചരിത്രപരമായ ബഹിരാകാശ ദൗത്യങ്ങൾക്കു വഴിയൊരുക്കാനാണ് ഐഎസ്ആർഒ ജിഎസ്എൽവി മാർക്ക് 3 തയ്യാറാക്കിയത്.

മനുഷ്യനെ ബഹിരാകാശത്തേക്ക് അയക്കുന്നതിനുള്ള ഐഎസ്ആർഒയുടെ ഹ്യൂമൻ സ്‌പേസ് ഫ്‌ലൈറ്റ് പ്രോഗ്രാം വികസിപ്പിച്ച ക്രൂ മൊഡ്യൂളായാണു ജിഎസ്എൽവി മാർക്ക് 3 വിക്ഷേപിച്ചിരിക്കുന്നത്. വിക്ഷേപണത്തിന്റെ 325-ാം സെക്കൻഡിൽ അന്തരീക്ഷത്തിനപ്പുറത്ത് മോഡ്യൂൾ വേർപെട്ടു. 3775 കിലോഗ്രാം ഭാരമുള്ള പേടകം 1280-ാം സെക്കൻഡിൽ പോർട്ട് ബ്ലയറിന് സമീപം ബംഗാൾ ഉൾക്കടലിലേക്ക് തിരികെ പതിച്ചു.

126 കിലോമീറ്റർ ഉയരത്തിൽ വച്ചാണ് വിക്ഷേപണ വാഹനത്തിൽ നിന്ന് മൊഡുൾ ക്രൂ വേർപെട്ടത്. പാരച്യൂട്ടുകളുടെ സഹായത്തോടെ താഴേക്ക് തിരിക്കുന്ന മൊഡുൾ ക്രൂ പോർട്ട് ബ്ലെയറിൽ നിന്ന് 600 കിലോമീറ്റർ അകലെയായി ബംഗാൾ ഉൾക്കടലിൽ പതിച്ചു. തുടർന്ന് ഇന്ത്യൻ തീരദേശ സേന മൊഡുൾ ക്രൂ വീണ്ടെടുത്ത് ചെന്നൈയ്ക്കടുത്ത് എന്നൂർ തുറമുഖത്തെത്തിച്ച ശേഷം ശ്രീഹരിക്കോട്ടയ്ക്ക് കൊണ്ടു പോകും. പിന്നീട് തിരുവനന്തപുരത്തെ വിക്രം സാരാഭായ് ബഹിരാകാശ ഗവേഷണ കേന്ദ്രത്തിലെത്തിക്കും. ബഹിരാകാശത്തുനിന്ന് അന്തരീക്ഷത്തിലേക്ക് തിരിച്ചുകടക്കുന്നതിനെ പേടകം അതിജീവിക്കുമോ എന്ന പരിശോധനയാണ് ഇതുവഴി നടക്കുക. അന്തരീക്ഷത്തിലേക്ക് തിരിച്ചുകടക്കുന്ന പേടകം 1600 ഡിഗ്രി ചൂടാണ് അതിജീവിക്കേണ്ടത്.

155 കോടി രൂപയാണ് ഈ ദൗത്യത്തിനായുള്ള ചെലവ്. കൂടുതൽ ഭാരമുള്ള ഉപഗ്രഹങ്ങൾ ഭ്രമണപഥത്തിലെത്തിക്കുന്നതിന് ജിഎസ്എൽവി മാർക്ക് മൂന്നിന്റെ വിക്ഷേപണം ഐ.എസ്.ആർ.ഒ യെ സഹായിക്കും. നാലര ടൺ മുതൽ അഞ്ച് ടൺ വരെയുള്ള ഇൻസാറ്റ് 4 വിഭാഗം ഉപഗ്രഹങ്ങൾ ഭ്രമണപഥത്തിലെത്തിക്കാൻ ശേഷിയുള്ള വിക്ഷേപണ വാഹനമാണ് ജിഎസ്എൽവി. മാർക്ക് മൂന്ന്.

ജിഎസ്എൽവി മാർക്ക്3 ഉപയോഗിച്ച് നാല് ടണ്ണിലേറെ ഭാരമുള്ള ഉപഗ്രഹങ്ങളടക്കം വിക്ഷേപിക്കാനാവും. നിലവിൽ രണ്ട് ടൺവരെയുള്ള ഉപഗ്രഹങ്ങൾ വിക്ഷേപിക്കാനുള്ള ശേഷിയേ ഐഎസ്ആർഒയ്ക്കുള്ളൂ. ഈയിടെ ജിസാറ്റ്16 ഉപഗ്രഹം ഫ്രഞ്ച്ഗയാനയിൽ എത്തിച്ച് വിക്ഷേപിക്കേണ്ടിവന്നത് ഇതുമൂലമാണ്. 200 ടൺ വീതം ഭാരമുള്ള രണ്ട് സോളിഡ് ബൂസ്റ്ററും 110 ടണ്ണുള്ള ലിക്വിഡ് എൻജിനുമാണ് ജിഎസ്എൽവിമാർക്ക്3ൽ ഉള്ളത്.

പത്തുവർഷത്തിലേറെ നീണ്ട ഗവേഷണങ്ങൾക്കൊടുവിലാണ് ഐഎസ്ആർഒ ഇവ വികസിപ്പിച്ചത്. പരീക്ഷിക്കുന്നത് ആദ്യവും. മൂന്നു ഘട്ടങ്ങളാണ് റോക്കറ്റിലുള്ളത്. തിരുവനന്തപുരം വി എസ്എസ്സിയും എൽപിഎസ്‌സിയുമാണ് പുതുതലമുറ റോക്കറ്റ് വികസിപ്പിച്ചത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP