Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ചന്ദ്രയാൻ ഒപ്പിയെടുത്ത ചന്ദ്രന്റെ ആദ്യ ചിത്രങ്ങൾ പുറത്തുവിട്ട് ഐഎസ്ആർഒ; പുറത്തുവന്നത് 2650 കിലോമീറ്റർ അകലെ നിന്ന് വിക്രം ലാൻഡർ പകർത്തിയ ചിത്രങ്ങൾ; പേടകത്തെ നിയന്ത്രിക്കുന്നത് ഐഎസ്ആർഒ ടെലിമെട്രിയുള്ള മിഷൻ ഓപ്പറേഷൻ കോപ്ലക്സും ട്രാക്കിങ് ആൻഡ് കമാൻഡ് നെറ്റ്‌വർക്കും

ചന്ദ്രയാൻ ഒപ്പിയെടുത്ത ചന്ദ്രന്റെ ആദ്യ ചിത്രങ്ങൾ പുറത്തുവിട്ട് ഐഎസ്ആർഒ; പുറത്തുവന്നത് 2650 കിലോമീറ്റർ അകലെ നിന്ന് വിക്രം  ലാൻഡർ പകർത്തിയ ചിത്രങ്ങൾ; പേടകത്തെ നിയന്ത്രിക്കുന്നത് ഐഎസ്ആർഒ ടെലിമെട്രിയുള്ള മിഷൻ ഓപ്പറേഷൻ കോപ്ലക്സും ട്രാക്കിങ് ആൻഡ് കമാൻഡ് നെറ്റ്‌വർക്കും

മറുനാടൻ ഡെസ്‌ക്‌

ബംഗളൂരു: ചന്ദ്രന്റെ ആദ്യ ചിത്രങ്ങൾ പുറത്ത് വിട്ട് ഐഎസ്ആർഒ. ചന്ദ്രോപരിതലത്തിൽ നിന്ന് 2650 കിലോമീറ്റർ അകലെ നിന്ന് വിക്രം ലൻഡർ പകർത്തിയ ചിത്രങ്ങളാണ് ഐഎസ്ആർഓ പുറത്ത് വിട്ടത്. അപ്പോളോ ഗർത്തവും, മെർ ഓറിയന്റലും ചിത്രത്തിൽ കാണാം. ഇപ്പോൾ ചന്ദ്രനിൽ നിന്നും 118 കിലോമീറ്റർ അടുത്ത ദൂരവും 4412 കിലോമീറ്റർ കൂടിയ ദൂരവും ഉള്ള ദീർഘവൃത്താകൃതിയിലുള്ള ഭ്രമണപഥത്തിലാണ് ചന്ദ്രയാൻ ഇപ്പോൾ സഞ്ചരിക്കുന്നത്. ഓഗസ്റ്റ് 28, 30 സെപ്റ്റംബർ ഒന്ന് തീയ്യതികളിൽ വീണ്ടും ചന്ദ്രയാൻ രണ്ടിന്റെ ഭ്രമണപഥം ക്രമീകരിച്ച് ചന്ദ്രോപരിതലത്തോട് അടുപ്പിക്കും.

ഐഎസ്ആർഒ ടെലിമെട്രിയുള്ള മിഷൻ ഓപ്പറേഷൻ കോപ്ലക്സും ട്രാക്കിങ് ആൻഡ് കമാൻഡ് നെറ്റ് വർക്കുമാണ് പേടകത്തെ നിയന്ത്രിക്കുന്നത്. ബെംഗരൂവിനടുത്തുള്ള ഇന്ത്യൻ ഡീപ് സ്പേസ് നെറ്റ് വർക്കിൽ നിന്നാണ് പേടകത്തിനാവശ്യമായ നിർദ്ദേശങ്ങൾ നൽകുന്നത്.സുപ്രധാന നാഴികക്കല്ല് പിന്നിട്ട ചന്ദ്രയാൻ 2 രണ്ടാമത്തെ ചാന്ദ്രഭ്രമണപഥവും വിജയകരമായി വ്യത്യാസപ്പെടുത്തിയതായി ഐഎസ്ആർഒ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. 118×4412കിമി ദൈർഘ്യമുള്ള ഓർബിറ്റ് 1,228 സെക്കൻഡിലാണ് ചാന്ദ്രയാൻ 2 ഭ്രമണം പൂർത്തിയാക്കിയത്.സെപ്റ്റംബർ 2 ന് വിക്രം എന്നു പേരുള്ള ലാൻഡർ ഓർബിറ്റിൽ നിന്ന് വേർപ്പെടും. തുടർന്ന് സെപ്റ്റംബർ 7ന് പേടകം ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലിറങ്ങും.

ഇതിനായി ഓർബിറ്റൽ നിന്നും വേർപെടുന്ന ലാൻഡറിനെ ചന്ദ്രന്റെ 30 കിലോമീറ്റർ അകലെയുള്ള ഭ്രമണപഥത്തിലെത്തിക്കണം. സോഫ്റ്റ് ലാൻഡിങ് സാങ്കേതിക വിദ്യയിലൂടെ ചന്ദ്രന്റെ ഉപരിതലത്തിലെത്തുന്ന ലാൻഡറിൽ നിന്നും റോവർ പുറത്തിറങ്ങി ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലിറങ്ങി ഗവേഷണം നടത്തും.സെപ്റ്റംബർ ഏഴിന് രാത്രി 1.40 ന് ചന്ദ്രനിലിറക്കാനാണ് പദ്ധതി.

ജൂലൈ 22നായിരുന്നു ചാന്ദ്രയാൻ രണ്ട് പേടകം വിക്ഷേപിച്ചത്. സാങ്കേതിക പ്രശ്‌നങ്ങൾ മൂലം നേരത്തെ തീരുമാനിച്ചതിലും ഒരാഴ്ചയോളം വിക്ഷേപണം വൈകിയെങ്കിലും പെട്ടന്ന് തന്നെ പ്രശ്‌നങ്ങൾ പരിഹരിച്ച ഇസ്‌റോ ദൗത്യത്തിന്റെ സമയക്രമത്തിൽ കാര്യമായ മാറ്റങ്ങൾ വരുത്തിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP